തിരുവനന്തപുരം: സംസ്ഥാനത്ത് അതീവ ദരിദ്ര കുടുംബങ്ങളായി 64006 കണ്ടെത്തി. സംസ്ഥാനത്ത് അതീവ ദാരിദ്ര്യം തിരിച്ചറിയൽ പ്രക്രിയ തുടങ്ങിയെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അഞ്ചുവർഷത്തിനു ഉള്ളിൽ ഇവരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കാൻ പദ്ധതി രൂപീകരിക്കും. ഇതിനുവേണ്ടി 50 കോടി രൂപ ഗ്യാപ്പ് ഫണ്ടായി ബജറ്റിൽ മാറ്റിവെച്ചതായി ധനമന്ത്രി.
കോവിഡ് മഹാമാരിക്ക് ശേഷം കേരളം അതിജീവനപാതയിലെന്ന് ധനമന്ത്രി വ്യക്തമാക്കി. വെല്ലുവിളികളെ നേരിട്ട് സംസ്ഥാനത്തിന് മുന്നേറാനായതായി മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ബജറ്റിൽ താങ്ങാനാകാത്ത ഭാരമുണ്ടാകില്ലെന്ന് ധനമന്ത്രി പറഞ്ഞു.
Also Read-Kerala Budget 2023 LIVE Updates : നാളികേരത്തിന്റെ താങ്ങുവില ഉയർത്തി; നെൽകൃഷിക്ക് 95 കോടി
95.10 കോടി നെൽകൃഷിക്ക് , 93.45 പച്ചക്കറി കൃഷിക്ക് , 69.95 കോടി നാളികേര കൃഷിക്ക്. വിള ഇൻഷുറൻസ് 30 കോടി. വന്യജീവികർ കൃഷിയിടത്തിലേക്ക് വരുന്നത് തടയാൻ 2 കോടി. മത്സ്യബന്ധനത്തിന് 321.31 കോടി. മത്സ്യബന്ധന ബോട്ടുകൾക്ക് അധുനികവത്കരിക്കാൻ – 10 കോടി തുടങ്ങിയവ ബജറ്റിൽ ധനമന്ത്രി അവതരിപ്പിച്ചു.
ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷനിൽ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും പൂർത്തയാക്കും. 1436.26 കോടി ഇതിനായി വകയിരുത്തി. ഇതുവരെ 3,22,922 വീടുകൾ നിർമിച്ചതായി മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭവും നിക്ഷേപ സാധ്യതകളും വര്‍ധിപ്പിക്കാന്‍ മേക്ക് ഇന്‍ കേരള പദ്ധതിക്ക് രൂപം നല്‍കുമെന്ന് ധനമന്ത്രി. മേക്ക് ഇന്‍ കേരളയ്ക്കായി പദ്ധതി കാലയളവില്‍ 1000 കോടി രൂപ അധികമായി അനുവദിക്കും. ഈ വര്‍ഷം 100 കോടി രൂപ മേക്ക് ഇന്‍ കേരളയ്ക്കായി മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.