2023ലെ കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്. തിങ്കളാഴ്ച മുതലാണ് ബജറ്റ് ചര്‍ച്ചകള്‍ ആരംഭിച്ചത്. വ്യവസായ വിദഗ്ധര്‍, അടിസ്ഥാന വികസന മേഖലയുമായി ബന്ധപ്പെട്ടവര്‍, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട മേഖലയിലെ പ്രമുഖര്‍ എന്നിവരുമായാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചിരിക്കുന്നത്. ചര്‍ച്ചയില്‍ അതത് മേഖലകളില്‍ നിന്നുള്ളവരുടെ വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും അവ വരാനാരിക്കുന്ന 2023-24 ബജറ്റില്‍ അവതരിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരണം.
ട്രേഡ് യൂണിയന് നേതാക്കള്‍, സാമ്പത്തിക ശാസ്ത്ര വിദഗ്ധര്‍ എന്നിവരുമായും ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അത് നവംബര്‍ 28നാണ് നടക്കുക. അതുകൂടാതെ സേവനമേഖലയിലുള്ളവരുമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കും. പ്രസ്തുത മേഖലയുമായി ബന്ധപ്പെട്ട ട്രേഡ് യൂണിയനുകളുമായുള്ള കൂടിക്കാഴ്ചയും ആസുത്രണം ചെയ്തിട്ടുണ്ട്.
ആരോഗ്യ മേഖല, വിദ്യാഭ്യാസം, ജലം, ശുചീകരണം എന്നീ മേഖലുമായി ബന്ധപ്പെട്ടവരുമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നാണ് ധാനകാര്യ മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. അവ നവംബര്‍ 24ലേക്കാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്.
തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയില്‍ എം.പി ചൗധരി, ഡോ. ഭഗവത് കാരാഡ്, ഫിനാന്‍സ് സെക്രട്ടറി ടി.വി സോമനാഥന് സീനിയര്‍ ഇക്കണോമിക്ക് അഡ്വസര്‍ അനന്ത നാഗേശ്വരം എന്നിവര്‍ പങ്കെടുക്കും.
അതേസമയം ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവിധ മേഖലകളിലെ ഇക്വിറ്റി, കടം, സ്ഥാവര സ്വത്ത് എന്നിങ്ങനെ വിവിധ മേഖലകളില്‍ തുല്യത ഉറപ്പാക്കുന്നതിനായി 2023-24 ബജറ്റില്‍ മൂലധന നേട്ട നികുതി ഘടനയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. നിലവില്‍ അസറ്റ് ക്ലാസ്സുകള്‍ക്ക് ഏകികൃത നികുതി ചുമത്തുന്നില്ല. മൂലധന നേട്ട നികുതി ഈടാക്കുന്നതിന് വ്യത്യസ്ത കാലയളവുകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മൂലധന നേട്ട നികുതി ഘടന ലളിതമാക്കാന്‍ നിരവധി വ്യവസായ പ്രമുഖരും മറ്റ് വിദഗ്ധരും സര്‍ക്കാരിന് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ 2023/24 ലെ ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) ചെയര്മാന് നിതിന്‍ ഗുപ്തയുടെ അഭിപ്രായത്തില്‍ മൂലധന നേട്ട നികുതി എന്നത് ബജറ്റ് ഘടനയുടെ ഭാഗമാണെന്നും അവ ഒരിക്കലും കൃത്യമായി വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ്. ആദായനികുതി നിയമപ്രകാരം, മൂലധന ആസ്തികള്‍ വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടം മൂലധന നേട്ട നികുതിക്ക് വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ആസ്തി കൈവശം വെയ്ക്കുന്നത് അനുസരിച്ച്, അതിപ്പോള്‍ ദീര്ഘകാലമാകട്ടെ ഹ്രസ്വകാലമാകട്ടെ അവയ്ക്ക മേല്‍ മൂലധന നേട്ട നികുതി ചുമത്തുന്നതായിരിക്കും. രണ്ട് വിഭാഗത്തിലുള്ള നേട്ടങ്ങള്‍ക്കും വെവ്വേറെ നികുതി നിരക്കുകളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. രണ്ട് വിഭാഗങ്ങള്‍ക്കും നേട്ടങ്ങള്‍ കണക്കുകൂട്ടുന്ന രീതിയും വ്യത്യസ്തമാണ്.
ഇനി ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് വരാം. ഇന്ത്യയില്‍, ലോക്ക്-ഇന്‍ / ഹോള്‍ഡിംഗ് കാലയളവിനെ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ നേട്ടങ്ങള്‍ക്ക് നിലവില്‍ നികുതി ചുമത്തുന്നുണ്ട്. ഇക്വിറ്റിയിലോ ഇക്വിറ്റി-ലിങ്ക്ഡ് മ്യൂച്വല്‍ ഫണ്ടുകളിലോ ഒരു വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപം ദീര്‍ഘകാലമായി കണക്കാക്കുകയും ഒരു ലക്ഷം രൂപയില്‍ കൂടുതലുള്ള നേട്ടത്തിന് 10 ശതമാനം നികുതി നല്‍കുകയും ചെയ്യുന്നു. ഒരു വര്‍ഷം വരെ കൈവശം വച്ചിരിക്കുന്ന ഇക്വിറ്റിയിലെ നിക്ഷേപങ്ങള്‍ ഹ്രസ്വകാലമായി കണക്കാക്കുകയും 15 ശതമാനം നികുതി നല്‍കുകയും ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Budget India, FM Nirmala Sitaraman