• HOME
  • »
  • NEWS
  • »
  • money
  • »
  • Network 18 Exclusive | ആദായ നികുതി നിരക്കുകളിൽ മാറ്റംവരുത്താത്തത് എന്തുകൊണ്ട്? നിർമല സീതാരാമൻ പറയുന്നു

Network 18 Exclusive | ആദായ നികുതി നിരക്കുകളിൽ മാറ്റംവരുത്താത്തത് എന്തുകൊണ്ട്? നിർമല സീതാരാമൻ പറയുന്നു

നികുതി സ്ഥിരതയും പ്രവചനാത്മകതയും ഈ സമയത്ത് നിർണായകമാണെന്ന് ധനമന്ത്രി

  • Share this:
    ന്യൂഡൽഹി: 2022-23 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റിൽ (Union Budget 2022) ആദായനികുതി നിരക്കുകളിലോ (Income Tax Rates) സ്ലാബുകളിലോ മാറ്റം വരുത്തിയിരുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് പറയുകയാണ് ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman). നെറ്റ്‌വർക്ക് 18 എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് നൽകിയ അഭിമുഖത്തിൽ, ധനമന്ത്രി ഈ നീക്കത്തെ ന്യായീകരിക്കുകയും നികുതി സ്ഥിരതയും പ്രവചനാത്മകതയും ഈ സമയത്ത് നിർണായകമാണെന്ന് പറയുകയും ചെയ്തു. ചൊവ്വാഴ്ച ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച 2022-23 ലെ കേന്ദ്ര ബജറ്റില്‍ നികുതി സ്ലാബുകളിലും നിരക്കുകളിലും മാറ്റംവരുത്താത്തത് സർക്കാർ ജീവനക്കാർ അടക്കമുള്ളവരെ നിരാശരാക്കിയിരുന്നു.

    Also Read- Network18 exclusive | 'തെരഞ്ഞെടുപ്പുകൾ വരും പോകും; ഈ ഘട്ടത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടത് ശക്തമായ പിന്തുണ': ധനമന്ത്രി നിർമല സീതാരാമൻ

    "നികുതി സ്ഥിരതയും പ്രവചനാത്മകതയും ജനങ്ങളുടെ പദ്ധതികൾ തടസ്സപ്പെടാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു," ധനമന്ത്രി പറഞ്ഞു. ഡിമാൻഡ് സൃഷ്ടിക്കാൻ കഴിയുന്ന ഒട്ടേറെ വഴികളുണ്ടെന്ന് സീതാരാമൻ പറഞ്ഞു. "ഇന്ത്യയിലെ നികുതിദായകരുടെ എണ്ണവും പ്രൊഫൈലും പരിശോധിച്ചാൽ, നികുതി വ്യവസ്ഥയിൽ സ്ഥിരതയും വിശ്വാസ്യതയും നൽകാൻ കഴിയുമെന്ന് മനസിലാക്കാം. അതിൽ അനിശ്ചിതത്വത്തിന്റെ ഘടകങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല."

    Also Read- Budget Fashion | സ്യൂട്ടിൽ നിന്ന് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിലേക്ക്; ബജറ്റ് അവതരണ വേളയിൽ വിവിധ ധനമന്ത്രിമാരുടെ വേഷവിധാനങ്ങൾ

    നൽകുന്ന ഏത് ഇളവും നിയമപ്രകാരം ആവശ്യമുള്ളവർക്കും ആവശ്യമില്ലാത്തവർക്കും ലഭിക്കും. "ആരുടെയും ഭാരം വർദ്ധിപ്പിക്കാതിരിക്കുന്നതിലൂടെ, അവർക്ക് മികച്ച രീതിയിൽ ആസൂത്രണം ചെയ്യാനുള്ള കഴിവ് ലഭിക്കും. അതിനാൽ, സ്ഥിരതയും പ്രവചനാത്മകതയുമാണ് കൂടുതൽ പ്രധാനമെന്ന് ഞങ്ങൾ കരുതി."

    ഇന്ത്യയെ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാക്കുന്നതിനെ കോവിഡ് മഹാമാരി അൽപ്പം വൈകിപ്പിച്ചിട്ടുണ്ടെന്നും  പ്രവചിക്കാവുന്ന നയങ്ങളും സ്ഥിരതയും ഈ ലക്ഷ്യത്തിലെത്താൻ സഹായിക്കുമെന്ന് സർക്കാർ വിശ്വസിക്കുന്നുവെന്നും സീതാരാമൻ പറഞ്ഞു.

    Also Read- Union Budget 2022| കുട, ഇന്ധനവില കൂടും; മൊബൈല്‍ ഫോണുകൾക്കും വസ്ത്രങ്ങള്‍ക്കും രത്‌നക്കല്ലുകൾക്കും വിലകുറയും

    ആദായനികുതി ഇളവ്, വീട്ടുചെലവുകളുമായി ബന്ധപ്പെട്ട സാധ്യമായ സ്റ്റാൻഡേർഡ് ഡിഡക്ഷൻ റിവിഷൻ, ചാപ്റ്റർ VI-A (സെക്ഷൻ 80C, സെക്ഷൻ 80D) പ്രകാരമുള്ള നിക്ഷേപങ്ങളുടെ ഉയർന്ന പരിധികൾ എന്നിവ ബജറ്റ് 2022-ന് മുമ്പ് വിദഗ്ധർ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു.

    നിലവിൽ 2.5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതി അടയ്‌ക്കേണ്ടതില്ല. 5 ലക്ഷം രൂപയിൽ താഴെയുള്ളവർക്ക് മുഴുവൻ റിബേറ്റ് ലഭിക്കും. 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനവും 5-10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനവുമാണ് നികുതി.
    Published by:Rajesh V
    First published: