ന്യൂഡൽഹി: രാജ്യത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്വന്തം വെർച്വൽ കറൻസി (virtual currency) ഉടൻ അവതരിപ്പിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) പറഞ്ഞു. നെറ്റ്വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമായി നടത്തിയ അഭിമുഖത്തിലാണ് ധനമന്ത്രി മനസ് തുറന്നത്. കേന്ദ്ര ബജറ്റിന് ശേഷം ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ ആദ്യ അഭിമുഖമായിരുന്നു ഇത്.
ചൊവ്വാഴ്ചത്തെ ബജറ്റ് പ്രസംഗത്തിൽ, 2022-23 ൽ ബ്ലോക്ക്ചെയിനും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് ആർബിഐ ഡിജിറ്റൽ രൂപ പുറത്തിറക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ സ്വന്തം വെർച്വൽ കറൻസി സൃഷ്ടിക്കുന്നത് ഡിജിറ്റൽ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ്. “ഡിജിറ്റൽ കറൻസി വിലകുറഞ്ഞതും കാര്യക്ഷമവുമായ കറൻസി മാനേജ്മെന്റ് സംവിധാനമായിരിക്കും,” ബജറ്റ് അവതരണ വേളയിൽ സീതാരാമൻ പറഞ്ഞു.
Also Read-
Network 18 Exclusive | ആദായ നികുതി നിരക്കുകളിൽ മാറ്റംവരുത്താത്തത് എന്തുകൊണ്ട്? നിർമല സീതാരാമൻ പറയുന്നു
ഡിജിറ്റൽ കറൻസിയുടെ ഭാവി പദ്ധതി വെളിപ്പെടുത്തിക്കൊണ്ട് സീതാരാമൻ ന്യൂസ് 18-നോട് പറഞ്ഞത് ഇങ്ങനെ- “ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട നിയമം പാർലമെന്റിലൂടെ കടന്നുപോയശേഷം കാബിനറ്റ് അംഗീകാരം ലഭിച്ചശേഷം ആർബിഐ ഡിജിറ്റൽ രൂപ വിതരണവുമായി മുന്നോട്ട് പോകും.''
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
CBDC (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി) ഒരു ഡിജിറ്റൽ കറൻസിയാണെങ്കിലും, സമീപ വർഷങ്ങളിൽ വളരെയധികം ജനപ്രീതി നേടിയ സ്വകാര്യ വെർച്വൽ കറൻസികളുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല. "ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് ആർബിഐ പരിശോധിക്കുകയും സിബിഡിസി അവതരിപ്പിക്കുന്നതിനായി ഘട്ടം ഘട്ടമായുള്ള നടപ്പാക്കൽ തന്ത്രം രൂപപ്പെടുത്തുകയും ചെയ്യുന്നു," ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
Also Read-
Network18 exclusive | 'തെരഞ്ഞെടുപ്പുകൾ വരും പോകും; ഈ ഘട്ടത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടത് ശക്തമായ പിന്തുണ': ധനമന്ത്രി നിർമല സീതാരാമൻ
ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, ക്രിപ്റ്റോകറൻസികളെക്കുറിച്ചും ഇന്ത്യയിലെ അവയുടെ സമീപകാല സ്വീകാര്യതയെ കുറിച്ചും സെൻട്രൽ ബാങ്ക് ആശങ്കാകുലരാണെന്ന് ആവർത്തിച്ച് പറഞ്ഞു, കാരണം ഇവ ഇപ്പോഴും അനിയന്ത്രിതമായ ആസ്തികളാണ്. മാക്രോ ഇക്കണോമിക്, ഫിനാൻഷ്യൽ സ്ഥിരത വീക്ഷണകോണിൽ നിന്ന് ക്രിപ്റ്റോകറൻസികൾ ആർബിഐക്ക് ഗുരുതരമായ ആശങ്കയാണ് നൽകുന്നതെന്ന് ദാസ് നേരത്തെ പറഞ്ഞു.
സ്വകാര്യ ക്രിപ്റ്റോ അസറ്റുകളും ഡിജിറ്റൽ കറൻസിയും തമ്മിൽ വേർതിരിവ് സൂക്ഷിക്കാൻ സർക്കാർ പദ്ധതിയിടുന്നു- .ഇന്ത്യയുടെ സ്വന്തം വെർച്വൽ കറൻസി കൊണ്ടുവരുന്നതിനു പിന്നിലെ ഉദ്ദേശ്യം വിശദീകരിച്ചുകൊണ്ട് ധനമന്ത്രി ന്യൂസ് 18-നോട് പറഞ്ഞു.
Also Read-
Budget Fashion | സ്യൂട്ടിൽ നിന്ന് പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിലേക്ക്; ബജറ്റ് അവതരണ വേളയിൽ വിവിധ ധനമന്ത്രിമാരുടെ വേഷവിധാനങ്ങൾ
“ബ്ലോക്ക്ചെയിൻ ഉപയോഗിച്ച് സ്വകാര്യ വ്യക്തികൾ സൃഷ്ടിക്കുന്നത് കറൻസിയാകില്ല. ആർബിഐ അത് ഇഷ്യൂ ചെയ്യുമ്പോഴായിരിക്കും അത് കറൻസിയാകുന്നത്. അതുകൊണ്ടാണ് കേന്ദ്ര ബാങ്ക് ഒരു ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നത് സംബന്ധിച്ച നിർദ്ദേശം ഞങ്ങൾ മുന്നോട്ട് വച്ചതെന്ന് ഞങ്ങൾ പാർലമെന്റിൽ പറഞ്ഞത്''- നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.