Union Budget 2020 | കർഷകർക്കായി 16 ഇന കർമ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

കാർഷിക മേഖലയുടെ പുരോഗതിക്ക് മുൻഗണനയെന്ന് ധനമന്ത്രി

News18 Malayalam | news18-malayalam
Updated: February 10, 2020, 12:41 PM IST
Union Budget 2020 | കർഷകർക്കായി 16 ഇന കർമ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
കാർഷിക മേഖലയുടെ പുരോഗതിക്ക് മുൻഗണനയെന്ന് ധനമന്ത്രി
  • Share this:
രണ്ടാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ‌ കർഷകർക്കായി 16 ഇന കർമപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ.


  • മാതൃകാപരമായ കാർഷിക നിയമങ്ങൾ കൊണ്ടുവരാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും.

  • ജലദൗർലഭ്യം നേരിടുന്ന 100 ജില്ലകളിൽ സമഗ്ര പദ്ധതി നടപ്പാക്കും.

  • മണ്ണെണ്ണയെ ആശ്രയിക്കുന്നത് ഒഴിവാക്കി സൗരോർജം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പദ്ധതി.

  • വളപ്രയോഗം സംതുലിതമാക്കും. നിലവിൽ രാസവളങ്ങൾ കൂടുതലായി ഉപയോഗിക്കുന്നതിന് ഇതോടെ മാറ്റം വരും.

  • കാർഷിക വെയർ‌ഹൗസുകൾ‌, കോൾ‌ഡ് സ്റ്റോറേജ്, മറ്റ് സംഭരണ ശാലകൾ എന്നിവയുടെ മാപ്പിംഗ്, ജിയോ ടാഗിംഗ് എന്നിവ നബാർഡ് ഏറ്റെടുക്കും.

  • ഗ്രാമങ്ങളിൽ വനിതകളുടെ മേൽനോട്ടത്തിൽ സംഭരണ പദ്ധതി നടപ്പാക്കും. കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ സൂക്ഷിക്കുന്നതിന് ഇത് കർഷകനെ സഹായിക്കും.

  • വ്യോമയാന മന്ത്രാലയം കൃഷി ഉഡാൻ എന്ന പേരിൽ പദ്ധതി നടപ്പാക്കും.

  • നിലവിൽ കൃഷി‌ മേഖലയിൽ അധിക ഭക്ഷ്യധാന്യങ്ങളുടെ ഉൽ‌പാദനമാണ് ഉള്ളത്. ഇതിന് പകരം ഒരു ജില്ല ഒരു ഉൽപന്നം പദ്ധതി നടപ്പാക്കും.

  • സംഭരണ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ബില്ലുകളെ മറ്റു ഇ -സേവനങ്ങളുമായി കൂട്ടിയോജിപ്പിക്കും.

  • 2021ൽ കർഷകർക്ക് വായ്പാ വിതരണത്തിന് 15 ലക്ഷം കോടി രൂപ

  • ആടുകളിലെ കുളമ്പുരോഗബാധ 20205ഓടെ ഇല്ലാതാക്കുന്നതിന് ലക്ഷ്യമിടുന്നു.

  • 2025ഓടെ പാലുൽപാദനം 53.5 ദശലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 103 ദശലക്ഷം മെട്രിക് ടണ്ണായി ഉയർത്തും.

  • മത്സ്യ മേഖലയിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കും.


Also Read- Union Budget 2020 LIVE: ആശുപത്രികൾ പൊതു പങ്കാളിത്തത്തോടെ സ്ഥാപിക്കാൻ കേന്ദ്ര സബ്സിഡി

First published: February 1, 2020, 12:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading