നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Senior Citizen Savings Schemes | മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ; ഇവയ്ക്ക് നികുതിയിളവ് ലഭിക്കുമോ?

  Senior Citizen Savings Schemes | മുതിർന്ന പൗരന്മാർക്ക് അനുയോജ്യമായ നിക്ഷേപ പദ്ധതികൾ; ഇവയ്ക്ക് നികുതിയിളവ് ലഭിക്കുമോ?

  നിക്ഷേപിക്കാൻ മികച്ച ഒരു പദ്ധതി തേടുന്ന ഒരു മുതിർന്ന പൗരനാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില പദ്ധതികൾ പരിചയപ്പെടാം

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   നിരവധി നിക്ഷേപ പദ്ധതികൾ നമുക്കിന്ന് ലഭ്യമാണ്. അവയിൽ നിന്ന് നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരെണ്ണം തിരഞ്ഞെടുക്കുക എന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. കുറഞ്ഞ റിട്ടേൺ ലഭിക്കുന്ന പദ്ധതികൾക്ക് പൊതുവെ അപകട സാധ്യതയും കുറവാണ്. എന്നാൽ ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്ത പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതായും വരും. എന്നാൽ, വലിയ ബുദ്ധിമുട്ടില്ലാതെ ഉയർന്ന റിട്ടേൺ നേടാൻ സഹായിക്കുന്ന പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്. ജീവിതത്തിൽ കഠിനാധ്വാനത്തിലൂടെ നേടിയ സമ്പാദ്യം മുഴുവൻ നിക്ഷേപിക്കാൻ മികച്ച ഒരു പദ്ധതി തേടുന്ന ഒരു മുതിർന്ന പൗരനാണ് നിങ്ങളെങ്കിൽ, നിങ്ങൾക്ക് പരിഗണിക്കാവുന്ന ചില പദ്ധതികൾ പരിചയപ്പെടാം.

   നികുതി ലാഭിക്കാവുന്ന സ്ഥിരനിക്ഷേപങ്ങൾ
   സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ തേടുന്നവർക്ക് അനുയോജ്യമായ ഒന്നാണ് സ്ഥിരനിക്ഷേപം. സാധാരണ സ്ഥിരനിക്ഷേപത്തിന്റെ കാലാവധി നമുക്ക് തന്നെ തിരഞ്ഞെടുക്കാമെങ്കിലും, നികുതി ലാഭിക്കാൻ കഴിയുന്ന സ്ഥിരനിക്ഷേപ പദ്ധതികളുടെ കാലാവധി കുറഞ്ഞത് അഞ്ച് വർഷമായിരിക്കും. ഈ നികുതിരഹിത സ്ഥിരനിക്ഷേപ പദ്ധതികളിലൂടെ മുതിർന്ന പൗരന്മാർക്ക് 1.5 ലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും. നിങ്ങളുടെ സൗകര്യാർത്ഥം പ്രതിമാസമോ പാദവാർഷികമായോ വാർഷികമായോ പലിശ നേടാം. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ മുതിർന്ന പൗരന്മാർക്കായി നൽകുന്ന, നികുതി ലാഭിക്കാവുന്ന നിക്ഷേപ പദ്ധതികൾക്ക് 6.2 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

   സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം (എസ് സി എസ് എസ്)
   മുതിർന്ന പൗരന്മാർക്കിടയിൽ പ്രചാരത്തിലുള്ള മറ്റൊരു പ്രധാന നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്‌കീം. വയസ് തെളിയിക്കുന്ന രേഖ ഉപയോഗിച്ച് നിങ്ങളുടെ സമീപത്തുള്ള ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഈ പദ്ധതിയ്ക്ക് കീഴിൽ നിങ്ങൾക്ക് ഒരു അക്കൗണ്ട് തുടങ്ങാം. നിലവിൽ ഈ പദ്ധതി വാഗ്ദാനം ചെയ്യുന്ന റിട്ടേൺ നിരക്ക് 7.4 ശതമാനമാണ്. അക്കൗണ്ട് ബാങ്കിലായാലും പോസ്റ്റ് ഓഫീസിലായാലും റിട്ടേൺ നിരക്കിൽ മാറ്റമില്ല.   നികുതിരഹിത ബോണ്ടുകൾ
   ഉയർന്ന നികുതി നൽകിവരുന്ന മുതിർന്ന പൗരന്മാർക്ക് ഗുണകരമായ നിക്ഷേപ പദ്ധതികളാണ് HUDCO, NTPC, NHPC, NHAI, IRFC മുതലായ പൊതുമേഖലാ സ്ഥാപനങ്ങൾ നൽകുന്ന ബോണ്ടുകൾ. 10, 15, 20 വർഷക്കാലയളവുകളിലേക്കാണ് സർക്കാർ ഈ ബോണ്ടുകൾ നൽകുന്നത്. സർക്കാർ നൽകുന്ന ബോണ്ടുകൾ നിങ്ങളുടെ ഡീമാറ്റ് അക്കൗണ്ട് വഴി വാങ്ങാൻ കഴിയും.

   പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പി പി എഫ്)
   നികുതി സംബന്ധമായ ആനുകൂല്യങ്ങളോടുകൂടി സുരക്ഷിതമായ റിട്ടേൺസ് വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. പ്രതിവർഷം കുറഞ്ഞത് 500 രൂപയുടെ നിക്ഷേപത്തിലൂടെ ഒരു പോസ്റ്റ് ഓഫീസിലോ ബാങ്കിലോ നിങ്ങൾക്ക് പി പി എഫ് അക്കൗണ്ട് തുടങ്ങാം. ഈ പദ്ധതിയുടെ കീഴിൽ പ്രതിവർഷം പരമാവധി 1.5 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. പി പി എഫിന്റെ കാലാവധി 15 വർഷമാണ്. നിലവിലെ റിട്ടേൺ നിരക്ക് 7.1 ശതമാനമാണ്. ആദായനികുതി വകുപ്പിലെ വകുപ്പ് 80 സി പ്രകാരം നിക്ഷേപകർക്ക് നികുതിസംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കും.

   ദേശീയ പെൻഷൻ പദ്ധതി (എൻ പി എസ്)
   പെൻഷൻ റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി വാഗ്ദാനം ചെയ്യുന്ന ദേശീയ പെൻഷൻ പദ്ധതി എല്ലാ തൊഴിലാളികൾക്കും വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ്. മുമ്പ് എൻ പി എസിന്റെ ഭാഗമാകാനുള്ള പ്രായപരിധി 65 വയസായിരുന്നെങ്കിൽ ഇപ്പോഴത് 70 വയസാക്കി ഉയർത്തിയിട്ടുണ്ട്. പ്രതിവർഷം കുറഞ്ഞത് 6,000 രൂപ നിക്ഷേപിച്ചുകൊണ്ട് നിങ്ങൾക്ക് ദേശീയ പെൻഷൻ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. ഒറ്റത്തവണയായോ 500 രൂപയുടെ പ്രതിമാസ ഇൻസ്റ്റാൾമെന്റുകളായോ ഈ തുക അടയ്ക്കാം.
   Published by:user_57
   First published:
   )}