നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 'ഇൻഫോസിസ് സിഇഒ സലിൽ പരേഖ് ഹാജരാകണം' ധനമന്ത്രാലയ ആദായ നികുതി ഇ-ഫയലിങ് പോർട്ടലിൽ തകരാർ

  'ഇൻഫോസിസ് സിഇഒ സലിൽ പരേഖ് ഹാജരാകണം' ധനമന്ത്രാലയ ആദായ നികുതി ഇ-ഫയലിങ് പോർട്ടലിൽ തകരാർ

  കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ നേരിട്ടെത്തി കാര്യം വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്

  infosys

  infosys

  • Share this:
   ന്യൂഡൽഹി: ആദായ നികുതി ഇ-ഫയലിങ് പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിക്കാത്തതിനെ തുടർന്ന് ഇന്‍ഫോസിസ് സി ഇ ഒയും എംഡിയുമായ സലിൽ പരേഖിനെ കേന്ദ്ര ധനമന്ത്രാലയം വിളിപ്പിച്ചു. ആദായ നികുതി വകുപ്പിലെ സാങ്കേതിക തകരാര്‍ തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി. സലില്‍ പരേഖിനോട് നാളെ ഹാജരാകാന്‍ ധനമന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിൽ നേരിട്ടെത്തി കാര്യം വിശദീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ആദായ നികുതി വിഭാഗം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 21 മുതൽ ഇ ഫയലിങ് പോർട്ടൽ ലഭ്യമല്ലെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നുണ്ട്.

   ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള ഇ ഫയലിംഗ് പോര്‍ട്ടല്‍ തയ്യാറാക്കിയത് ഇന്‍ഫോസിസ് ആയിരുന്നു. ഇ ഫയലിംഗ് പോര്‍ട്ടലില്‍ രണ്ട് മാസമായി സാങ്കേതിക തകരാര്‍ തുടരുകയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സാങ്കേതിക തകരാര്‍ രണ്ടുമാസമായിട്ടും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.

   Also Read- അഫ്ഗാന്‍ പ്രതിസന്ധി: ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ടുകളുടെ വില കുതിച്ചുയരും

   ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇന്‍ഫോസിസ്. ഡോ. എന്‍. ആര്‍. നാരായണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ 1981 ല്‍ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇന്‍ഫോസിസ് ലിമിറ്റഡ്. 160,027 ജീവനക്കാർ ജോലി ചെയ്യുന്ന ഇന്‍ഫോസിസ്, ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐ ടി കമ്ബനികളിലൊന്നും, ബാംഗ്ലൂരിലെ ഇന്‍ഫോസിസ് ക്യാംപസ് ലോകത്തെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാംപസുകളിലൊന്നുമാണ്.   Also Read- PF Rule Change: പിഎഫിലെ പുതിയ ചട്ടം അറിഞ്ഞില്ലെങ്കിൽ ഏഴ് ലക്ഷം രൂപ ലഭിക്കാനുള്ള അവസരം നിങ്ങൾക്ക് നഷ്ടമാകും

   ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും റീ ഫണ്ട് വേഗത്തിൽ നൽകുന്നതിനുമാണ് ആധുനിക ഇ ഫയലിങ് പോർട്ടൽ തയ്യാറാക്കാൻ ഇൻഫോസിസിന് കരാർ നൽകിയത്. കേന്ദ്ര ധനമന്ത്രാലയവുമായി 2019ൽ രൂപപ്പെടുത്തിയ കരാർ പ്രകാരം 2021 ജൂൺ ഏഴിനാണ് പുതിയ പോർട്ടൽ നിലവിൽ വന്നത്. എന്നാൽ തുടക്കം മുതൽ തന്നെ പോർട്ടലിൽ സാങ്കേതിക തകരാറുകൾ തുടർക്കഥയായി. ഇതോടെയാണ് കർശന നടപടിയുമായി മുന്നോട്ടു പോകാൻ കേന്ദ്ര ധനമന്ത്രാലയം തീരുമാനിച്ചത്.
   Published by:Anuraj GR
   First published: