കൊച്ചി : അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(APEDA) കേരളത്തിലെ തൃശൂരില്‍ നിന്ന് ന്യൂസിലാന്‍ഡിലേക്കുള്ള 'ചക്കയുടെ മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ' ആദ്യ കയറ്റുമതി ഫ്ളാഗ് ഓഫ് ചെയ്തു. ന്യൂസിലാന്റിലേക്കുള്ള ആദ്യ കയറ്റുമതിക്കൊപ്പം യുഎസ്എയിലേക്കും കയറ്റുമതി ചെയ്തിട്ടുണ്ട്.
എപിഇഡിഎ ഡയറക്ടര്‍ ഡോ.തരുണ്‍ ബജാജ്, കയറ്റുമതി ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ളാഗ് ഓഫ് ചടങ്ങില്‍ കയറ്റുമതിക്കാരും (ഗ്ലോബല്‍ നാച്ചുറല്‍ ഫുഡ് പ്രോസസ്സിംഗ് കമ്പനി, ചാലക്കുടി, തൃശൂര്‍) ഇറക്കുമതിക്കാരും, APEDA യിലെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവയാണ് കേരളത്തിലെ തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സുള്ള ചക്കയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങളാണ് ഇരു രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്തത്.
GI ടാഗുചെയ്ത അരി കയറ്റുമതി അധിഷ്ഠിത ഉത്പാദനത്തിന് കര്‍ഷക-ശാസ്ത്രജ്ഞരുടെ ഇന്റര്‍ഫേസുമായി APEDAകൊച്ചി: വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമായ അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (APEDA), കേരള കാര്‍ഷിക സര്‍വകലാശാലയുമായി ചേര്‍ന്ന് കേരളത്തില്‍ ജിഐ ടാഗുചെയ്ത അരി ഇനങ്ങളുടെ കയറ്റുമതി അധിഷ്ഠിത ഉല്പാദനത്തിന് ഊന്നല്‍ നല്കാന് കര്‍ഷക-ശാസ്ത്രജ്ഞരുടെ ഇന്റര്‍ഫേസ് സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം 20 കര്‍ഷകരും ഓണ്‍ലൈന്‍ മുഖേന കേളത്തിലെ നിരവധി കര്‍ഷകരും പരിപാടിയില്‍ പങ്കെടുത്തു.
ജിയോഗ്രാഫിക്കല്‍ ഇന്‍ഡിക്കേഷന്‍ (ജിഐ) ടാഗ് ഒരു നിര്‍ദ്ദിഷ്ട ഭൂമിശാസ്ത്രപരമായ ഉത്ഭവമുള്ളതും ആ ഉത്ഭവം മൂലമുള്ള ഗുണങ്ങള്‍ ഉള്ളതുമായ ചില ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്നതാണ് . ജിഐ ടാഗുകള്‍ ദേശീയ അന്തര്‍ദേശീയ വിപണിയില്‍ ഉല്‍പ്പന്നത്തിന്റെ ആവശ്യം വര്‍ദ്ധിപ്പിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഗുണനിലവാരവും ഉറപ്പുള്ള ആധികാരികതയും ഉള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഇത് സഹായിക്കുന്നു.
കാര്‍ഷിക സമ്പന്ന സംസ്ഥാനമായ കേരളത്തില്‍ നിരവധി ജിഐ ടാഗുചെയ്ത കാര്‍ഷിക ഉല്പന്നങ്ങള് ഉണ്ട്. ഇന്ത്യയിലുടനീളം 14 ജിഐ ടാഗ് ചെയ്ത അരി ഇനങ്ങള്‍ ഉണ്ട്. അവയില്‍ കേരളത്തില്‍ നിന്ന് പാലക്കാടന്‍ മട്ട, നവര അരി, കൈപ്പാട് അരി, പൊക്കാളി അരി, വയനാടന്‍ ജീരകശാല, ഗന്ധകശാല അരി എന്നി 6 അരി ഇനങ്ങളുണ്ട് . പോഷക, ഔഷധമൂല്യങ്ങള്‍ക്ക് പേരുകേട്ട ഞവര കേരളത്തില്‍ ആദ്യമായി GI ടാഗ് ലഭിച്ച നെല്ലിനമാണ്. കേരളത്തിലെ പാലക്കാട് മേഖലയില്‍ വളരുന്ന നാടന്‍ നെല്ലിനമായ പാലക്കാടന്‍ മട്ട അതിന്റെ ആരോഗ്യ ഗുണങ്ങള്‍ക്കു പേരുകേട്ടതാണ്.
കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ഉപ്പുരസമുള്ള (ഉപ്പുവെള്ളം) തീരദേശങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പരമ്പരാഗത ജൈവ അരിയാണ് കൈപ്പാട് അരി. കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരദേശ നെല്‍പ്പാടങ്ങളില്‍ തഴച്ചുവളരുന്നു പൊക്കാളി ഇനം അരി അതിന്റെ ഉപ്പുവെള്ള പ്രതിരോധത്തിന് പേരുകേട്ടതാണ്, ജീരകശാലയും ഗന്ധകശാലയും വയനാട്ടില്‍ നിന്നുള്ള സുഗന്ധമുള്ള അരി ഇനങ്ങളാണ്, അവ ബസുമതി അരിക്ക് തുല്യമായി ഗുണം ഉള്ളവയാണ്.
പരമ്പരാഗത കൃഷി ഇനങ്ങള്‍ക്കുള്ള നിയമപരവും നിയമനിര്‍മ്മാണപരവുമായ പിന്തുണയെക്കുറിച്ച് കേരള കാര്‍ഷിക സര്‍വകലാശാല എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഡോ. ജയശ്രീ കൃഷ്ണന്‍കുട്ടി വിശദീകരിച്ചു. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഐപിആര്‍ സെല്‍ അസിസ്റ്റന്റ് പ്രൊഫസറും കോ-ഓര്‍ഡിനേറ്ററുമായ ഡോ.ദീപ്തി ആന്റണിയാണ് അരി ഇനങ്ങളുടെ ജിഐ ടാഗിങ്ങിന്റെ നടപടിക്രമങ്ങള്‍ കര്‍ഷകര്‍ക്ക് പരിചിതമാക്കിയത്. കൊച്ചിയിലെ APEDA റീജിയണല്‍ ഇന്‍ ചാര്‍ജ്ഉം അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ ശ്രീമതി സിമി ഉണ്ണികൃഷ്ണന് APEDA യുടെ പ്രവര്‍ത്തനങ്ങള്‍, സംരംഭങ്ങള്‍, കേരളത്തില്‍ നിന്നുള്ള GI ടാഗുചെയ്ത അരി ഇനങ്ങളുടെ കയറ്റുമതി സാധ്യതകള്‍, അരി ഇനങ്ങളുടെ കയറ്റുമതി സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവ വിശദീകരിച്ചു.. ജിഐ ടാഗുചെയ്ത അരി ഇനങ്ങളുടെ പ്രത്യേക സവിശേഷതകള്‍, നല്ല കാര്‍ഷിക രീതികള്‍(GAP) , കീടനാശിനി അവശിഷ്ട പരിധികള്‍ എന്നിവ പ്രോഗ്രാമിലെ മറ്റ് ശാസ്ത്രജ്ഞരുടെ ചര്‍ച്ചാവിഷയമായിരുന്നു. മണ്ണുത്തി സെന്‍ട്രല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയായ ഡോ. ഹെലന് പരിപാടിയില്‍ സ്വാഗത പ്രസംഗം നടത്തി.
മാര്‍ക്കറ്റില്‍ ശക്തമായ സ്ഥാനംനേടാന്‍, നെല്ലിനങ്ങള്‍ക്ക് ഓര്‍ഗാനിക് , ഫെയര്‍-ട്രേഡ് ഉല്പന്നമെന്ന നിലയില്‍ സര്‍ട്ടിഫിക്കേഷനിലൂടെ മൂല്യം കൂട്ടിച്ചേര്‍ക്കേണ്ടി വന്നേക്കാം.കൂടാതെ, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നത്തിന്റെ തനതായ ഐഡന്റിറ്റി പ്രയോജനപ്പെടുത്താനും അവരുടെ ഉല്പന്നങ്ങളുടെ ഗുണനിലവാരവും വ്യതിരിക്തതയും ഉറപ്പുവരുത്തുന്നതിനും നിലവിലുള്ള ജിഐ നിയമങ്ങള്‍ ഉപയോഗിച്ച് വിപണിയിലെ മായം ചേര്‍ക്കല്‍ ഫലപ്രദമായി തടയാനും ജിഐ സര്ട്ടിഫിക്കേഷന് ഉപയോഗിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.