• HOME
  • »
  • NEWS
  • »
  • money
  • »
  • UPI | യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

UPI | യുപിഐ, നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കാറുണ്ടോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക

  • Last Updated :
  • Share this:
    ഡിജിറ്റല്‍ പേയ്മെന്റുകള്‍ (Digital payment) ഇന്ന് സര്‍വ്വ സാധാരണമാണ്. നെറ്റ് ബാങ്കിംഗും (Net banking യുപിഐയും (PI) പോലെയുള്ള സംവിധാനങ്ങളിലൂടെ പണം (Cash) അയയ്ക്കുന്നത് വളരെ എളുപ്പവും വേഗതയേറിയതുമാണ്. അതുകൊണ്ട് തന്നെ നിരവധി പേരാണ് ഈ സംവിധാനത്തെ ആശ്രയിക്കുന്നത്. ഇതിന്റ ഉപയോഗം കൂടിയതോടെ ഓൺലൈൻ തട്ടിപ്പുകളും വർദ്ധിച്ചിട്ടുണ്ട്. അതിനാല്‍ യുപിഐ അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിക്കുമ്പോള്‍ നിങ്ങളുടെ പണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.

    1. നിങ്ങളുടെ യുപിഐ പിന്‍, നെറ്റ് ബാങ്കിംഗ് പാസ്വേഡ് എന്നിവ ഒരിക്കലും ആരുമായും പങ്കിടരുത്

    നിങ്ങളുടെ നാലോ ആറോ അക്കമുള്ള യുപിഐ പിന്‍ അല്ലെങ്കില്‍ നിങ്ങളുടെ നെറ്റ് ബാങ്കിംഗ് പാസ്സ്വേര്‍ഡ് ആരുമായും പങ്കിടരുത്. നിങ്ങളുടെ എടിഎം പിന്‍ പോലെ തന്നെ യുപിഐ പിന്നും രഹസ്യമായി സൂക്ഷിക്കണം.നെറ്റ് ബാങ്കിംഗും അങ്ങനെ തന്നെ. നെറ്റ് ബാങ്കിംഗിനൊപ്പം, നിങ്ങളുടെ പാസ്വേഡും നെറ്റ് ബാങ്കിംഗ് ഐഡിയും വളരെ പ്രധാനപ്പെട്ട രണ്ട് സ്വകാര്യ ക്രെഡന്‍ഷ്യലുകളാണ്.

    അതേസമയം, ബാങ്ക് പ്രതിനിധികള്‍ എന്ന വ്യാജേന ഉപഭോക്താക്കള്‍ക്ക് തട്ടിപ്പുകാരില്‍ നിന്ന് പലപ്പോഴും കോളുകള്‍ ലഭിക്കുകയും പിന്‍, ഒടിപികള്‍, പാസ്വേഡുകള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിങ്ങളുടെ കാര്‍ഡ്/ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നതും പതിവാണ്. അതിനാല്‍ ഈ വിവരങ്ങള്‍ നിങ്ങള്‍ ആരുമായും പങ്കിടുന്നില്ലെന്ന് ഉറപ്പാക്കുക.

    2. പണം അയയ്ക്കുന്നതിന് മുമ്പ് എപ്പോഴും യുപിഐ ഐഡി വെരിഫൈ ചെയ്യുക

    പണം അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും യുപിഐ ഐഡി നിര്‍ബന്ധമാണ്. പണം അയയ്ക്കുമ്പോള്‍, സ്വീകര്‍ത്താവിന്റെ യുപിഐ ഐഡിയും ഫോണ്‍ നമ്പറും രണ്ടുതവണ പരിശോധിക്കുന്നത് ഗുണം ചെയ്യും. നിങ്ങള്‍ യുപിഐ വഴി പണം മാറി അയച്ചാല്‍ പിന്നീട് തിരിച്ച് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഓര്‍ക്കുക. അതുപോലെ പണം സ്വീകരിക്കുമ്പോള്‍, നിങ്ങള്‍ ശരിയായ യുപിഐ ഐഡിയാണ് നല്‍കുന്നതെന്ന് ഉറപ്പാക്കുക.

    3. പരിശോധിച്ചുറപ്പിക്കാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്

    ഇമെയിലിലോ എസ്എംഎസ് വഴിയോ ലഭിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ മാത്രം ആളുകള്‍ വഞ്ചിക്കപ്പെടുന്നതും പതിവാണ്. ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന സ്ഥിരീകരിക്കാത്തതോ സംശയകരമോ ആയ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. ഇത്തരം ലിങ്കുകള്‍ നിങ്ങളുടെ ഫോണ്‍ ഹാക്ക് ചെയ്യാനും ബാങ്കിംഗ് പാസ്വേഡുകളും പിന്‍ നമ്പറുകളും ചോര്‍ത്താനും സാധ്യതയുണ്ട്.

    Also Read :- UPI | യുപിഐ ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കുമോ? പുതിയ നീക്കവുമായി ആര്‍ബിഐ

    മുകളില്‍ സൂചിപ്പിച്ചതുപോലെ, ആളുകള്‍ക്ക് പലപ്പോഴും ബാങ്ക് പ്രതിനിധികള്‍ എന്ന വ്യാജേന തട്ടിപ്പുകാരില്‍ നിന്ന് കോളുകള്‍ ലഭിക്കുകയും പിന്‍, ഒടിപി എന്നിവയുള്‍പ്പെടെയുള്ള നിങ്ങളുടെ കാര്‍ഡ്/ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍, അവര്‍ നിങ്ങളോട് ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനോ അല്ലെങ്കില്‍ അവര്‍ അയച്ച ഒരു ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാനോ ആവശ്യപ്പെടും. ഇതും തട്ടിപ്പിന്റെ ഒരു വശമാണെന്ന് ഓര്‍ക്കുക.

    4. നിങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ അല്ലെങ്കില്‍ മറ്റ് ഉപകരണങ്ങളില്‍ ശരിയായ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കുക

    നിങ്ങളുടെ ഉപകരണം എല്ലായ്പ്പോഴും ലോക്ക് ചെയ്യാന്‍ ഓര്‍ക്കുക, പ്രത്യേകിച്ചും നിങ്ങള്‍ പരിചയമില്ലാത്ത ഒരു പുതിയ സ്ഥലത്താണെങ്കില്‍. നിങ്ങളുടെ ഫോണിലെ ബാങ്കിംഗ് അല്ലെങ്കില്‍ പേയ്മെന്റ് ആപ്പില്‍ കയറാതെ തന്നെ തട്ടിപ്പുകാര്‍ക്ക്ആവശ്യമായ എല്ലാ ഡാറ്റയും നല്‍കാന്‍ കഴിയുന്ന നിരവധിആപ്പുകള്‍ (ബാങ്കിംഗ്, പേയ്മെന്റ് ആപ്പുകള്‍ ഒഴികെ) നിങ്ങളുടെ ഉപകരണങ്ങളിലുണ്ടെന്ന് ഓര്‍ക്കുക.

    അതിനാല്‍ നിങ്ങളുടെ ഫോണ്‍ എല്ലായ്പ്പോഴും സുരക്ഷിതമായി ലോക്ക് ചെയ്യുക. പല ആന്‍ഡ്രോയിഡ് ഫോണുകളും ഉപയോക്താക്കള്‍ക്ക് ആപ്പുകള്‍ പ്രത്യേകം ലോക്ക് ചെയ്യാനുള്ള ഓപ്ഷന്‍ നല്‍കുന്നുണ്ട്. അതിനാല്‍ നിങ്ങളുടെ ബാങ്കിംഗ്, പേയ്മെന്റുകള്‍, ഇമെയില്‍, മറ്റ് പ്രധാനപ്പെട്ട ആപ്പുകള്‍ എന്നിവ പ്രത്യേകം ലോക്കുകള്‍ നല്‍കി സുരക്ഷിതമാക്കാന്‍ ശ്രമിക്കുക.

    5. വെബ്സൈറ്റിലെ സുരക്ഷ

    ചില സമയങ്ങളില്‍, പുതിയതോ പരിചയമില്ലാത്തതോ ആയ വെബ്സൈറ്റില്‍ നിന്നുള്ള ഷോപ്പിംഗ് നിങ്ങളെ ചതിക്കുഴിയില്‍പ്പെടുത്തും. ഇത്തരം വെബ്സൈറ്റുകള്‍നെറ്റ് ബാങ്കിംഗ്' ഓപ്ഷനായി നിങ്ങളുടെ ബാങ്കിന്റെ വെബ്സൈറ്റിനെ അനുകരിക്കുന്ന തരത്തിലുള്ള വ്യാജ വെബ്സൈറ്റിലേക്ക് നയിക്കാനും പേയ്മെന്റ് നടത്തുന്നതിനായി നിങ്ങള്‍ നല്‍കുന്ന എല്ലാ പാസ്വേഡുകളും ബാങ്കിംഗ് ഐഡികളും ചോര്‍ത്താനും സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന ഏതെങ്കിലും വെബ്സൈറ്റ് 'https' ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തിട്ടുണ്ടെന്നുംയുആര്‍എല്ലിന്റെ തുടക്കത്തില്‍ ലോക്ക് ഐക്കണും ഉണ്ടെന്ന് ഉറപ്പാക്കുക. യുആര്‍എല്‍ 'http' എന്നാണെങ്കില്‍ അത് സുരക്ഷിതമല്ലെന്നും ഓര്‍ക്കുക.
    Published by:Arun krishna
    First published: