രാജ്യത്തെ ഏറ്റവും ജനപ്രിയമായ റിട്ടയര്‍മെന്റ് നിക്ഷേപ പദ്ധതികളിലൊന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (ppf). ഓരോ വര്‍ഷവും ആയിരക്കണക്കിന് ആളുകള്‍ പദ്ധതിയില്‍ നിക്ഷേപം നടത്തുന്നുണ്ട്. ഒരു വ്യക്തിയ്ക്ക് പിപിഎഫ് അക്കൗണ്ടിൽ പ്രതിവര്‍ഷം കുറഞ്ഞത് 500 രൂപയും പരമാവധി 150,000 രൂപയും വരെ നിക്ഷേപിക്കാം. സര്‍ക്കാരിന്റെ EEE (exempt, exempt, exempt) നികുതി നിയമ പരിധിയില്‍ വരുന്ന ചുരുക്കം ചില നികുതി രഹിത സ്കീമുകളില്‍ ഒന്നാണ് പിപിഎഫ്.
സര്‍ക്കാര്‍ പിന്തുണയുള്ളതും ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണിത്. പിപിഎഫിന്റെ നിലവിലെ പലിശ നിരക്ക് 7.1 ശതമാനമാണ്. പിപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് ചില വ്യവസ്ഥകള്‍ക്ക് കീഴില്‍ വെറും 1 ശതമാനം വാര്‍ഷിക പലിശയ്ക്ക് അവരുടെ അക്കൗണ്ടില്‍ നിന്ന് വായ്പയെടുക്കാം. 15 വര്‍ഷമാണ് (15 years) പബ്ലിക് പ്രോവിഡന്റ് ഫണ്ടിന്റെ കാലാവധി. എന്നാല്‍ ഈ കാലാവധിക്ക് മുമ്പുംനിങ്ങള്ക്ക് ഈ അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാം. എന്നാല്‍ ഇതിന് ചില നിയമങ്ങള്‍ (ppf withdrawal rules) പാലിക്കേണ്ടതുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.
1. പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമേ പണം പിന്‍വലിക്കാന്‍ അനുവദിക്കൂ. ഉദാഹരണത്തിന്, നിങ്ങള്‍ 2022 ജനുവരിയില്‍ ഒരു പിപിഎഫ് അക്കൗണ്ട് ആരംഭിക്കുകയാണെങ്കില്‍ 2027-28 സാമ്പത്തിക വര്‍ഷത്തില്‍ നിങ്ങള്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയും.
2. 15 വര്‍ഷമാണ് പിപിഎഫ് നിക്ഷേപങ്ങളുടെ കാലാവധി, എന്നാല്‍ ഈ കാലാവധി തീരുന്നതിനു മുമ്പ് നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് മുഴുവന്‍ പണവും പിന്‍വലിക്കാന്‍ കഴിയില്ല.
3. അക്കൗണ്ട് തുറന്ന വര്‍ഷം ഒഴിച്ച് അഞ്ച് വര്‍ഷത്തിന് ശേഷമുള്ള സാമ്പത്തിക കാലയളവില്‍ ഒരു വരിക്കാരന് ഒരു തവണ മാത്രമേ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കൂ. അതായത്, 2020-21 കാലഘട്ടത്തിലാണ് ഒരാള്‍ അക്കൗണ്ട് തുറന്നതെങ്കില്‍, ഇന്ത്യ പോസ്റ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 2026-27 കാലയളവിലോ അതിനു ശേഷമോ പണം പിന്‍വലിക്കാം.
4. നാലാം വര്‍ഷത്തിന്റെ അവസാനം അല്ലെങ്കില്‍ മുന്‍വര്‍ഷത്തിന്റെ അവസാനം (ഇവയില്‍ ഏതാണോ കുറഞ്ഞ തുക) പിപിഎഫ് അക്കൗണ്ടിലുള്ള ബാലന്‍സ് തുകയുടെ 50 ശതമാനം വരെയാണ് പിന്‍വലിക്കാന്‍ സാധിക്കുന്നത്. അതായത് 2022-23 സാമ്പത്തിക വർഷത്തിൽ പണം പിൻവലിക്കുന്നവർക്ക് 2019 മാർച്ച് 31 അല്ലെങ്കിൽ 2022 മാർച്ച് 31ലെ ബാലൻസ് തുകയുടെ 50 ശതമാനം വരെ പിൻവലിക്കാം. ഇവയിൽ ഏതാണോ കുറവ് ആ തുകയാണ് പിൻവലിക്കാൻ സാധിക്കുക.
5. പിപിഎഫ് ഒരു നികുതി രഹിത പദ്ധതി ആയതിനാല്‍, കാലാവധി തീരുന്നതിന് മുമ്പ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ നിങ്ങള്‍ പ്രത്യേകം നികുതി നല്‍കേണ്ടതില്ല. നിങ്ങളുടെ പിപിഎഫ് അക്കൗണ്ടില്‍ നിന്ന് കാലാവധി പൂർത്തയാകും മുമ്പ് പണം പിന്‍വലിക്കുന്നതിന് നിരക്കുകളൊന്നും ഈടാക്കില്ല.
ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപം നടത്താന്‍ സാധിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്). പ്രധാനപ്പെട്ട ഒരു ബാങ്കിലോ പോസ്റ്റ് ഓഫീസിലോ അക്കൗണ്ട് തുടങ്ങുന്നതിലൂടെ നിങ്ങള്‍ക്ക് ഈ പദ്ധതിയിൽ പണം നിക്ഷേപിക്കാന്‍ കഴിയും. വിപണിയുടെ സ്ഥിതിഗതികള്‍ വിലയിരുത്തി ഓരോ പാദത്തിലും പബ്ലിക് പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള പലിശ എത്രയെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും. പി പി എഫ് അക്കൗണ്ട് ഉടമയ്ക്ക് പ്രതിവര്‍ഷം ഒറ്റത്തവണയായോ അല്ലെങ്കില്‍ പരമാവധി പന്ത്രണ്ട് തവണകളായോ പണം നിക്ഷേപിക്കാന്‍ കഴിയും.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.