HOME » NEWS » Money » FLIPKART ANNOUNCES ACQUISITION OF 100 PERCENT STAKE IN CLEARTRIP GH

ഓണ്‍ലൈന്‍ ട്രാവൽ രംഗത്ത് കുതിപ്പിനൊരുങ്ങി ഫ്ലിപ്കാർട്ട്; ക്ലിയർട്രിപ്പിന്റെ 100 ശതമാനം ഓഹരി സ്വന്തമാക്കി

ഈ വർഷം മാർച്ച് 1 ന് ഇരു കമ്പനികളും തമ്മിൽ ഇത്തരമൊരു ചർച്ച നടക്കുന്നുവെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് മണി കൺട്രോൾ‌ ആയിരുന്നു.

News18 Malayalam | news18-malayalam
Updated: April 15, 2021, 5:35 PM IST
ഓണ്‍ലൈന്‍ ട്രാവൽ രംഗത്ത് കുതിപ്പിനൊരുങ്ങി ഫ്ലിപ്കാർട്ട്; ക്ലിയർട്രിപ്പിന്റെ 100 ശതമാനം ഓഹരി സ്വന്തമാക്കി
Flipkart
  • Share this:
ഇന്ത്യ൯ ഇ-കൊമേസ് വിപണിയായ ഫ്ലിപ്കാർട്ട് മികച്ച ട്രാവൽ ടെക്നോളജി കമ്പനിയായ ക്ലിയർട്രിപ്പിനെ സ്വന്തമാക്കി. ക്ലിയർട്രിപ്പിന്റെ നൂറു ശതമാനം ഷെയർ സ്വന്തമാക്കിയ ഫ്ലിപ്കാർട്ട് ഉപഭോക്താക്കളുടെ ഡിജിറ്റൽ ഇടപാടുകൾ ശക്തിപ്പെടുത്താ൯ കൂടുതൽ സംരംഭങ്ങൾ ക്ഷണിക്കുന്നുവെന്നും അറിയിച്ചു.

ഈ വർഷം മാർച്ച് 1 ന് ഇരു കമ്പനികളും തമ്മിൽ ഇത്തരമൊരു ചർച്ച നടക്കുന്നുവെന്ന് ആദ്യമായി റിപ്പോർട്ട് ചെയ്തത് മണി കൺട്രോൾ‌ ആയിരുന്നു. മെർജർ ആന്റ് അഖ്യസിറ്റ൯, ഗ്രോസ് മെർചന്റൈസ് വാല്യൂ തുടങ്ങിയവ വഴി ഉൽപ്പന്ന മേഖലയിലേക്ക് കൂടുതലായി രംഗപ്രവേശം നടത്തുക എന്ന ഫ്ളിപ് കാർട്ടിന്റെ തന്ത്രത്തിന്റ ഭാഗമായാണ് പുതിയ നീക്കം എന്നാണ് കരുതപ്പെടുന്നത്.

ഏപ്രിൽ 13 ന് ഇര കക്ഷികളും തമ്മിലെ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഔദ്യോഗിക പ്രഖ്യാപനം ഉട൯ തന്നെ പ്രതീക്ഷിക്കാമെന്നും മണികണ്ട്രോൾ റിപ്പോർട്ട് ചെയ്തിരുന്നു.

പുതിയ ഉടമ്പടികൾ പ്രകാരം ക്ലിയർട്രിപ്പിന്റെ മുഴുവ൯ നടത്തിപ്പും ഇനിമുതൽ ഫ്ലിപ്കാർട്ട് ഏറ്റെടുക്കും. ക്രിയർട്രിപ്പ് ബ്രാന്റ് അതേപോലെ തുടരുകയും മുഴുവ൯ തൊഴിലാളികളെയും നിലനിർത്തുകയും ചെയ്യും. ഉപഭോക്താക്കൾക്ക് യാത്ര കൂടുതൽ സൗകര്യപൂർവ്വമാക്കുക എന്ന ലക്ഷ്യത്തോടെ ടെക്നോളജി കൂടുതൽ വികസിപ്പിക്കാനും ഫ്ലിപ്കാർട്ടിന് പദ്ധതിയുണ്ട്. ഇടപാട് സംബന്ധിപ്പ് ഫ്ളിപ് കാർട്ട് സിഇഒ കല്യാണ്‍ കൃഷ്ണമൂർത്തി പറയുന്നതിങ്ങനെയാണ്.

"ഡിജിറ്റൽ കൊമേസ് വഴി ഉപഭോക്താക്കളുടെ അനുഭവങ്ങൾ കൂടുതൽ മികവുറ്റതാക്കാ൯ ഫ്ലിപ് കാർട്ട് പ്രതിജ്ഞാബന്ധമാണ്. ആളുകളുടെയും യാത്രക്ക് പര്യായമായ ക്ലിയർട്രിപ്പ് കൂടുതൽ വളർത്താനും സാങ്കേതിക മികവുറ്റതാക്കാനുമാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്. ക്ലിയർട്രിപ്പ് ടീമംഗങ്ങളെയും അവരുടെ കഴിവിനെയും ഞങ്ങൾ വരവേൽക്കുകയാണ്. ഞങ്ങൾ ഒരുമിച്ച് ഉപഭോക്താക്കളുടെ യാത്രാ അനുഭവങ്ങൾ മികവുറ്റതാക്കും."

ക്ലിയർട്രിപ്പ് സിഇഒയും സഹസ്ഥാപകനുമായ സ്റ്റുവാർട്ട് ക്രൈറ്റണ് പറയുന്നതിങ്ങനെ, "ഉപഭോക്താക്കൾക്ക് കൂടുതൽ സാങ്കേതിക മികവോടെ യാത്രാ സൗകര്യമൊരുക്കുന്ന കമ്പനിയാണ് ക്ലിയർട്രിപ്പ്. അതുകൊണ്ടാണ് വിപണിയിൽ ആളുകളുടെ ഇഷ്ട യാത്രാ പങ്കാളിയായി ഞങ്ങൾ മാറിയത്. ഫ്ലിപ്കാർട്ട് കുടുംബത്തോടൊപ്പം ചേർന്ന് ആളുകളുടെ യാത്രാനുഭവങ്ങൾ കൂടുതൽ മംഗളകരമാക്കാ൯ കഴിയുന്നു എന്നതിൽ ഏറെ സന്തോഷമുണ്ട്."

Also Read-Cars Under 10 Lakh | പത്തു ലക്ഷം രൂപയിൽ താഴെയുള്ള മികച്ച അഞ്ചു കാറുകൾ ഏതൊക്കെയെന്ന് അറിയാം

റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചാൽ മാത്രമേ ഈ പുതിയ ഇടപാട് അന്തിമമാകുകയുള്ളൂ. 2018 ലാണ് പ്രമുഖ ഓൺലൈൻ വ്യാപാരശൃംഖലയായ ഫ്ലിപ്‌കാ‍ര്‍ട്ടിനെ ആഗോള റീട്ടെയിൽ ഭീമൻമാരായ വാൾമാർട്ട് വാങ്ങിയത്. ഫ്ലിപ്‌കാ‍ര്‍ട്ടിന്‍റെ 77 ശതാമനം ഓഹരികളായിരുന്നു വാൾമാർട്ട് വാങ്ങിയത്. ഫ്ലിപ്‌കാ‍ര്‍ട്ടിൽ ഏറ്റവുമധികം ഓഹരി ഉണ്ടായിരുന്നത് ജപ്പാനിൽ നിന്നുള്ള സോഫ്റ്റ് ബാങ്കിനായിരുന്നു(23 ശതമാനം).

20.8 ബില്യൺ ഡോളറാണ് അന്ന് ഫ്ലിപ്‌കാ‍ര്‍ട്ടിന്‍റെ വിപണിമൂല്യമായി കണക്കാക്കിയിരുന്നുത്. ഈ രംഗത്തെ ഇതുവരെയുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിതെന്നാണ് വിപണി വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്.

ഫ്ലിപ്‌കാ‍ര്‍ട്ടിനെ വാൾമാർട്ട് ഏറ്റെടുത്തതോടെ ഇന്ത്യൻ ഇ കൊമേഴ്സ് മേഖലയിൽ ആമസോണും വാൾമാർട്ടും തമ്മിലാണ് മൽസരം. ഇത്രയും കാലം വിപണിയിലെ മേധാവിത്വത്തിനായി ആമസോണിനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഫ്ലിപ്പ്കാർട്ട് നടത്തി വരുന്നത്. വാൾമാർട്ടിനെപ്പോലെ ആഗോളഭീമന്‍റെ കരുത്തിൽ ആമസോണിനെ പിന്നിലാക്കാനാകുമെന്നാണ് ഫ്ലിപ്പ്കാർട്ടിന്‍റെ പ്രതീക്ഷ.
First published: April 15, 2021, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories