നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Flipkart Big Billion Day | ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ: 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

  Flipkart Big Billion Day | ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ: 15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

  ഐസിഐസിഐ, ആക്‌സിക്‌സ് ബാങ്ക് കാര്‍ഡുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കും

  • Share this:
   ഒക്ടോബര്‍ 2-ന് ആരംഭിച്ച ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ഒക്ടോബര്‍ 10-ന് അവസാനിക്കാന്‍ പോകുകയാണ്.വ്യത്യസ്ത വിലയുള്ള നിരവധി സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോഴും നോ-കോസ്റ്റ് ഇഎംഐ, തല്‍ക്ഷണ ക്യാഷ്ബാക്ക്, സൗജന്യ ഡെലിവറി തുടങ്ങിയ വില്‍പ്പന ഡീലുകളുമായി ഫ്ലിപ്കാർട്ട്  ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ഒക്ടോബര്‍ 10-ന് അവസാനിക്കാന്‍ പോകുകയാണ്.വ്യത്യസ്ത വിലയുള്ള നിരവധി സ്മാര്‍ട്ട്ഫോണുകള്‍ ഇപ്പോഴും നോ-കോസ്റ്റ് ഇഎംഐ, തല്‍ക്ഷണ ക്യാഷ്ബാക്ക്, സൗജന്യ ഡെലിവറി  ബിഗ് ബില്യണ്‍ ഡെയിലില്‍ ലഭ്യമാണ്.

   അതുപോലെ, 15,000 രൂപയില്‍ താഴെയുള്ള നിരവധി ബജറ്റ് ഫോണുകളും സമാനമായ വില്‍പ്പന ഡീലുകളില്‍ ലഭ്യമാണ്. ഐസിഐസിഐ, ആക്‌സിക്‌സ് ബാങ്ക് കാര്‍ഡുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഒരു പുതിയ ബജറ്റ് ഫോണ്‍ വാങ്ങാന്‍ പദ്ധതിയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പരിഗണിക്കാവുന്ന ചില ഫോണുകള്‍ ഏതൊക്കെയെന്ന് നോക്കാം.

   മോട്ടറോള മോട്ടോ G40 ഫ്യൂഷന്‍: മികച്ച ആന്‍ഡ്രോയിഡ് 11 അനുഭവം നല്‍കുന്ന ഫോണാണ് ഇത്. 6.8 ഇഞ്ച് ഫുള്‍ എച്ച്ഡി+, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 732 ജി എസ് ഓ സി എന്നിവയാണ് ഇതിന്റെ സവിശേഷത. 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും ഫോണിലുണ്ട്. ഇതിന്റെ 4GB + 64GB സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയാണ് വില. എന്നാല്‍ ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ സെയിലില്‍ ഉപഭോക്താക്കള്‍ക്ക് 500 രൂപയുടെ വിലക്കുറവ് ലഭിക്കുന്നതാണ്.

   പോക്കോ എം 3 പ്രോ 5 ജി: പോക്കോ എം 3 പ്രോ 5 ജിയില്‍ 6.53 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്‌പ്ലേയും 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റും ഉണ്ട്. 6 ജിബി റാമും 48 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറയും മീഡിയടെക് ഡൈമന്‍സിറ്റി 700 SoC എന്നിവയും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക് 18W ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയും ലഭിക്കും. ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്ല്യണ്‍ ഡേയ്‌സ് സെയില്‍, പോകോ M3 Pro 5G 14,499 രൂപ മുതല്‍ ലഭ്യമാണ്.

   സാംസങ് ഗാലക്‌സി F12: ഗാലക്‌സി F12 6.5 ഇഞ്ച് HD+ ഇന്‍ഫിനിറ്റി- V ഡിസ്‌പ്ലേ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റില്‍ ലഭ്യമാണ്. 4 ജിബി റാമും ഒക്ടാ കോര്‍ എക്‌സിനോസ് 850 SoC-യുമാണ് ഈ ഫോണിലുള്ളത്. ഫോണിന് പിറകില്‍ ക്വാഡ് ക്യാമറകളുണ്ട്, അതില്‍ 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുണ്ട്. 64 ജിബി മോഡല്‍ 12,999 രൂപയ്ക്ക് പകരം 9,499 രൂപയ്ക്കാണ് ബിഗ് ബില്യണ്‍ സെയിലില്‍ ലഭിക്കുക.

   മൈക്രോമാക്‌സ് ഐഎന്‍ നോട്ട് 1: ഫ്‌ലിപ്കാര്‍ട്ട് ഉപയോക്താക്കള്‍ക്ക് 'മെയ്ഡ് ഇന്‍ ഇന്ത്യ' മൈക്രോമാക്‌സ് ഇന്‍ നോട്ട് 1 ചെറിയ വിലയില്‍ സ്വന്തമാക്കാം. 4 ജിബി റാമും 64 ജിബി ഓപ്ഷനും ഉള്ള വേരിയന്റിന് 9,499 രൂപയാണ് വില. ഇത് ഒരു മികച്ച ആന്‍ഡ്രോയിഡ് അനുഭവം നല്‍കുന്ന ഫോണാണ്. മീഡിയടെക് ഹീലിയോ G85 പ്രോസസറാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പിന്നില്‍ മൂന്ന് സെന്‍സറുകളുമായി 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുമുണ്ട്.

   റിയല്‍മി 8i:  ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേ സെയില്‍ സമയത്ത് റിയല്‍മി 8i 12,999 രൂപയ്ക്കാണ് റീട്ടെയില്‍ ചെയ്യുന്നത്. കൂടാതെ ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ ആസ്വദിക്കാനും സാധിക്കും. ഏറ്റവും പുതിയ മീഡിയടെക് ഹീലിയോ G96 SoC യും 50 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും ഉള്‍പ്പെടുന്ന ഫോണാണിത്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിതമാക്കിയുള്ള റിയല്‍മി UI 2.0-ല്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണ്‍ 5,000 എംഎഎച്ച് ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്.
   Published by:Jayashankar AV
   First published:
   )}