സമ്പർക്കരഹിത ഡെലിവറിയുമായി ഫ്ലിപ്കാർട്ട്; ഏപ്രിൽ 20 മുതൽ പ്രവർത്തനം പുനഃരാരംഭിക്കും

Online Shoppin in India | സുരക്ഷിതമായ ഉൽപന്ന വിതരണം ലക്ഷ്യമിട്ട് സമ്പർക്കരഹിതമായ ഇടപാടുകളായിരിക്കും ഫ്ലിപ്കാർട്ട് നടത്തുക...

News18 Malayalam | news18-malayalam
Updated: April 17, 2020, 10:41 AM IST
സമ്പർക്കരഹിത ഡെലിവറിയുമായി ഫ്ലിപ്കാർട്ട്; ഏപ്രിൽ 20 മുതൽ പ്രവർത്തനം പുനഃരാരംഭിക്കും
flipkart-amazon
  • Share this:
ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയം (എം‌എച്ച്‌എ) പ്രഖ്യാപിച്ച പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾക്ക് അനുസൃതമായി പ്രവർത്തനം പുനഃരാരംഭിക്കാൻ ഇന്ത്യയിലെ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ തയ്യാറെടുക്കുന്നു. ഏപ്രിൽ 20 മുതൽ പ്രവർത്തനം തുടങ്ങാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഫ്ലിപ്കാർട്ടും ആമസോണും വ്യക്തമാക്കി. എല്ലാ ഉൽപന്നങ്ങൾക്കും ഓർഡർ എടുത്തുതുടങ്ങുമെങ്കിലും അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായിരിക്കും മുൻഗണന. ഉൽപന്നം വിതരണം ചെയ്യുമ്പോൾ ഡെലിവറി ബോയ് ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ യാതൊരുവിധത്തിലും സമ്പർക്കമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് പ്രവർത്തനം ക്രമീകരിക്കുന്നതെന്ന് ഫ്ലിപ്കാർട്ട് അറിയിച്ചു.

“ഇന്ത്യൻ വിപണിയിലെ പ്രധാന ഇ-കൊമേഴ്സ് സ്ഥാപനമെന്ന നിലയിൽ ഉൽപാദകരെയും ഉപഭോക്താക്കളെയും ഒരുമിച്ചുകൊണ്ടുപോകുന്നതിനും രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിശ്വസിക്കുന്നു,” ഒരു ഫ്ലിപ്കാർട്ട് ഗ്രൂപ്പ് വക്താവ് പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതാണ്. ഷോപ്പിംഗ് വെബ്‌സൈറ്റുകൾ‌ക്ക് അവരുടെ വെബ്‌സൈറ്റുകളിൽ‌ വിൽ‌ക്കുന്ന എല്ലാ ഉൽ‌പ്പന്നങ്ങൾക്കും ഓർ‌ഡറുകൾ‌ എടുക്കാൻ‌ കഴിയും. പുതിയ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ തയ്യാറാക്കിയിരിക്കുന്നത് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലെ പ്രവർത്തനം പുനഃരാരംഭിക്കുന്നതിന് അനുയോജ്യമായാണ്. തുടക്കത്തിൽ അത്യാവശ്യമായ ആരോഗ്യസംരക്ഷണ ഉൽ‌പ്പന്നങ്ങൾ‌, പലചരക്ക് സാധനങ്ങൾ എന്നിവയുടെ വിൽപനയ്ക്കായിരിക്കും മുൻഗണന.

“ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ വിൽപ്പനക്കാർക്ക് കുറച്ച് ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം പുനരാരംഭിക്കാൻ സഹായിക്കുന്നതിന് സെയിൽ സപ്പോർട്ട് ടീം മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. വെബ്സൈറ്റിൽ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്യുന്നതിന് അനലിറ്റിക്‌സ് ടീമുകൾ മാർക്കറ്റ് ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. കൂടാതെ, ഞങ്ങളുടെ സൌകര്യങ്ങളിലും ജീവനക്കാരുടെ സുരക്ഷ, ആരോഗ്യ കാര്യങ്ങൾ എന്നിവയിൽ സപ്ലൈ ചെയിൻ ടീം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അത് സുരക്ഷിതമായ ഉൽപന്ന വിതരണത്തിന് സഹായിക്കും, ”കമ്പനി പറയുന്നു.
You may also like:ഹൃദയാഘാതം: സൗദിയിൽ പ്രവാസി മലയാളി മരിച്ചു [NEWS]COVID 19| രണ്ടുമണിക്കൂറിനുള്ളിൽ കോവിഡ് ഫലം അറിയാം; ചെലവ് 1000 രൂപമാത്രം; നൂതന കിറ്റുമായി ശ്രീചിത്ര [NEWS]COVID 19| രണ്ട് മരണം കൂടി; യുഎഇയിൽ 460 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു [NEWS]
രോഗം കൂടുതൽ വ്യാപിക്കുന്ന പ്രത്യേക നിയന്ത്രണ മേഖലകൾ, ഹോട്ട്സ്പോട്ടുകൾ ഉൾപ്പടെയുള്ള റെഡ് സോണുകൾ ഒഴികെ രാജ്യത്തുടനീളം എല്ലാ ചരക്ക് ഗതാഗതവും അനുവദിക്കുമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശം പറയുന്നുണ്ട്. ചരക്കുകളുടെയും പാഴ്സലുകളുടെയും ഗതാഗതത്തിനായുള്ള റെയിൽ‌വേയുടെ പ്രവർത്തനങ്ങൾ, വിമാനത്താവളങ്ങളിലെയും ചരക്ക് നീക്കത്തിനായുള്ള ലാൻഡ് പോർട്ടുകളിലെയും പ്രവർത്തനങ്ങൾ, ട്രക്കുകൾ, വാണിജ്യ വാഹനങ്ങൾ എന്നിവ ചരക്ക് എടുക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രവർത്തനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. “ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാർ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ അനുമതികളോടെ സഞ്ചരിക്കാൻ അനുവദിക്കും” കൂടാതെ കൊറിയർ സേവനങ്ങളും പ്രവർത്തിക്കാൻ അനുമതിയുണ്ട്- പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പറയുന്നു.

പ്രവർത്തന ശൃംഖലയിലുടനീളം സാമൂഹിക അകലം പാലിക്കുന്നതിനെക്കുറിച്ചും അടിസ്ഥാന ശുചിത്വവും ശുചിത്വ നിലവാരവും പാലിക്കുന്നതിനെക്കുറിച്ചും പ്രത്യേക നിർദേശങ്ങളുണ്ട്. “വിതരണ ശൃംഖലയുടെ സുരക്ഷിതവും സമ്പർക്കരഹിതവുമായ ഡെലിവറികൾ വഴി ഇ-കൊമേഴ്‌സ് മേഖല ‘സാമൂഹിക അകലം ’കൂടുതൽ ശക്തിപ്പെടുത്താനാകണം. കൂടാതെ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും സർക്കാരുകളെ കോവിഡ് പ്രതിരോധം ഫലപ്രദമായി നടപ്പാക്കാൻ ഇ-കൊമേഴ്സ് മേഖല സഹായിക്കുകയും വേണം. അതിനാൽ, ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് ഡെലിവറി ജീവനക്കാർ, ചെറുകിട ബിസിനസുകാർ, കരകൌശലത്തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്”. വിതരണ ശൃംഖല ശുചിത്വവൽക്കരിക്കപ്പെട്ടതാണെന്നും ഉപയോക്താക്കൾക്ക് സമ്പർക്കരഹിത വിതരണത്തിലൂടെ സുരക്ഷയും ആരോഗ്യവും ഉറപ്പാക്കുമെന്നും ഫ്ലിപ്പ്കാർട്ട് അവകാശപ്പെടുന്നു.
First published: April 17, 2020, 10:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading