നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Flipkart | ഫ്ലിപ്കാർട്ടിലൂടെ ഇനി മരുന്നുകളും വാങ്ങാം; ഇ-ഫാർമസി സംരംഭവുമായി ഫ്ലിപ്കാർട്ട്

  Flipkart | ഫ്ലിപ്കാർട്ടിലൂടെ ഇനി മരുന്നുകളും വാങ്ങാം; ഇ-ഫാർമസി സംരംഭവുമായി ഫ്ലിപ്കാർട്ട്

  ലോക്ക് ഡൗൺ സമയത്ത് അവശ്യ സാധങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി ജനങ്ങൾ അലഞ്ഞപ്പോൾ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ വ്യാപാര സ്ഥാപങ്ങളാണ് ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയത്

  • Share this:
   ഇന്ത്യയിലെ മുൻനിര ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിലൊന്നായ ഫ്ലിപ്കാർട്ട് (Flipkart)ലോകത്തിലെതന്നെ ഏറ്റവും മികച്ച ഇ കോമേഴ്‌സ് (E - Commerce)സേവന ദാതാക്കളാണ്. കോവിഡ് (Covid)ലോകം മുഴുവൻ വ്യാപിച്ച സമയത്ത് എല്ലാവരും കൂടുതലായി ആശ്രയിച്ചിരുന്നതും ആമസോൺ (Amazon), ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ (Online) വ്യാപാര സ്ഥാപനങ്ങളെ ആയിരുന്നു.

   ലോക്ക് ഡൗൺ സമയത്ത് അവശ്യ സാധങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി ജനങ്ങൾ അലഞ്ഞപ്പോൾ ഫ്ലിപ്കാർട്ട് പോലുള്ള ഓൺലൈൻ വ്യാപാര സ്ഥാപങ്ങളാണ് ജനങ്ങളുടെ രക്ഷയ്‌ക്കെത്തിയത്.

   കൂടുതൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനും ഓൺലൈൻ ആയി ജനങ്ങൾക്ക് മരുന്നുകൾ വാങ്ങാനുള്ള സൗകര്യത്തിനുമായി ഫ്ലിപ്കാർട്ട് SastaSundar.com എന്ന ഓൺലൈൻ ഫാർമസി കമ്പനി അടുത്തിടെയായി ഏറ്റെടുത്തിരുന്നു. ഇതുവഴി നിങ്ങളുടെ വീട്ടുവാതിൽക്കൽ മരുന്നുകൾ എത്തിക്കുന്നതിനുള്ള സേവനം ഉറപ്പാക്കാൻ ഫ്ലിപ്കാർട്ടിന് സാധിക്കും. ഫ്ലിപ്കാർട്ട് ഹെൽത്ത് പ്ലസിന് കീഴിൽ ആയിരിക്കും ഫ്ലിപ്കാർട്ട് അതിന്റെ ഇ-ഫാർമസി സംരംഭം ആരംഭിക്കുന്നത്. ഉപയോക്താക്കൾക്ക് ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ, ഡയഗ്നോസ്റ്റിക്സ് സർവീസ് എന്നിവയിലേക്കുള്ള പ്രവേശനവും ഉറപ്പാക്കും. ഓൺലൈൻ ഫാർമസി, ഡിജിറ്റൽ ഹെൽത്ത് കെയർ ബിസിനസ്സ് തുടങ്ങിയവിൽ ഭൂരിപക്ഷ ഓഹരികൾ സ്വന്തമാക്കിയതായി ഫ്ലിപ്കാർട്ട് ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ചിരുന്നു. വ്യക്തിഗത വിവരങ്ങളും അവയുടെ രഹസ്യസ്വഭാവവും മനസ്സിലാക്കിയായിരിക്കും ഹെൽത്ത്+ പ്രവർത്തിക്കുക.

   490 ലധികം ഫാർമസികളുടെ പിന്തുണയുള്ള സ്ഥാപനമാണ് SastaSundar.com. എല്ലാ ഇന്ത്യക്കാർക്കും ആരോഗ്യപരിചരണം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗുണമേന്മയുള്ളതും എല്ലാവർക്കും വാങ്ങാനാവുന്ന തുകയിലുമുള്ള ആരോഗ്യപരിചരണം എല്ലാ ഇന്ത്യക്കാർക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരംഭമായ ഫ്ലിപ്കാർട്ട് ഹെൽത്ത്+ പ്രവർത്തിക്കാൻ ഒരുങ്ങുന്നത്. ആദ്യമായി ഇ-ഫാർമസി ആയിരിക്കും ഫ്ലിപ്പ്കാർട്ട് ആരംഭിക്കുന്നത്. അതിലൂടെ ഫ്ലിപ്കാർട്ട് ഹെൽത്ത്+ അതിന്റെ ഓൺലൈൻ പോർട്ടലിലൂടെ മരുന്നുകൾ വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കും.

   കാലക്രമേണ കൂടുതൽ ആരോഗ്യസേവനങ്ങൾ ഓൺലൈൻ ആയി ഉൾപ്പെടുത്താൻ ഫ്ലിപ്കാർട്ട് പദ്ധതിയിടുന്നുണ്ട്. ഇ-ഡയഗ്നോസ്റ്റിക്സ്, ഇ-കൺസൾട്ടേഷൻ തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടും. രാജ്യത്തെ ഇ-കോമേഴ്‌സ് മത്സര രംഗത്ത് ഉന്നതമായ മേൽക്കൈ സ്വന്തമാക്കാനാണ് പുതിയ സംരംഭവുമായി ഫ്ലിപ്കാർട്ട് എത്തിയിരിക്കുന്നത്.

   ആമസോണിന് ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ആമസോൺ ഫാർമസി കമ്പനി കഴിഞ്ഞ വർഷം മുതലുണ്ട്. ടാറ്റാ ഡിജിറ്റലും സമാനമായ രീതിയിൽ ഈ വർഷം ആദ്യം ഓൺലൈൻ ഫാർമസിയായ 1എംജി വാങ്ങിയിരുന്നു. കോവിഡ്-19 ന് ശേഷം മരുന്നുകളുടെ ഓൺലൈൻ വ്യാപാരത്തിലെ പുരോഗതി കണക്കിലെടുക്കുമ്പോൾ ഇ-ഫാർമസി ബിസിനസിൽ ഫ്ലിപ്കാർട്ടിന്റെ സംരംഭം വിജയകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇ-കൊമേഴ്സ് മേഖലയിൽ രാജ്യത്ത് ഇതിനകം ഉയർന്ന വളർച്ചയുള്ള വിഭാഗങ്ങളിൽ ഒന്നാണ് ഇ- ഫാർമസി.
   Published by:Jayashankar AV
   First published:
   )}