പണപെരുപ്പം നിയന്ത്രണവിധേയം'; പ്രതിസന്ധി മറികടക്കാൻ കൂടുതൽ ഉത്തേജകനടപടികളുമായി ധനമന്ത്രി

നേരിട്ട് വന്ന് നികുതിദായകരെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി ഉണ്ടാകില്ലെന്ന് നിർമല സീതാരാമൻ

news18-malayalam
Updated: September 14, 2019, 3:18 PM IST
പണപെരുപ്പം നിയന്ത്രണവിധേയം'; പ്രതിസന്ധി മറികടക്കാൻ കൂടുതൽ ഉത്തേജകനടപടികളുമായി ധനമന്ത്രി
നിർമല സീതാരാമൻ
  • Share this:
ന്യൂഡൽഹി: രാജ്യത്ത് സാമ്പത്തികപ്രതിസന്ധി മറികടക്കാൻ കൂടുതൽ ഉത്തേജക നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്ത് പണപെരുപ്പം നിയന്ത്രണവിധേയമാണെന്ന് ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഭവനമേഖലയ്ക്ക് കൂടുതൽ ഇളവുകൾ നൽകുമെന്ന് മന്ത്രി അറിയിച്ചു. വിദേശനാണ്യ വിനിമയനിരക്കും ആശാവഹമായ രീതിയിലാണ്. രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെട്ടുവരുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

എല്ലാ പ്രതിസന്ധികൾക്കിടയിലും വ്യവസായ ഉത്പാദനം മെച്ചപ്പെട്ട നിലയിലാണ്.. ധനസ്ഥിതിയും മെച്ചപ്പെട്ടു... സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ വ്യവസായ ഉദ്പാദനം മെച്ചപ്പെടുന്നതിന്റെ സൂചനയാണ് കാണിക്കുന്നതെന്നും നിർമ്മലാ സീതാരാമൻ. നേരിട്ട് വന്ന് നികുതിദായകരെ ബുദ്ധിമുട്ടിക്കുന്ന രീതി ഇനി ഉണ്ടാകില്ല. നികുതിവകുപ്പിന്‍റെ ഇടപെടലുകൾ ഇനി ഇലക്ട്രോണിക് രീതിയിൽ ആയിരിക്കും. ബാങ്കുകളുടെ വായ്പാനിരക്കിൽ ഉണർവുണ്ടായെന്നും മന്ത്രി പറഞ്ഞു.

ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കുമുള്ള ഉത്തേജക പദ്ധതി നടപ്പാക്കി വരികയാണെന്ന് നിർമല സീതാരാമൻ പറഞ്ഞു. ഇതിന്റെ ഫലമായി ബാങ്കുകളുടെ വായ്പാനിരക്കിൽ ഉണർവുണ്ടായി. കയറ്റുമതി പ്രോത്സാഹിപ്പിക്കാൻ നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ധനമന്ത്രി. 36,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന പദ്ധതി ധനമന്ത്രി പ്രഖ്യാപിച്ചു. കയറ്റുമതി നികുതിയിൽ പൂര്‍ണ്ണമായും മാറ്റം വരുത്തും. വസ്ത്ര മേഖലയിൽ നിലവിലുള്ള ആനുകൂല്യങ്ങൾ എല്ലാ മേഖലയിലും ലഭ്യമാക്കും. കയറ്റുമതി വിലയിരുത്താൻ വിവിധ മന്ത്രാലയങ്ങളുടെ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇന്ത്യയുടെ വളർച്ചാനിരക്ക് നിരാശപ്പെടുത്തുന്നതാണെന്ന ഐ എം എഫ് പ്രഖ്യാപനത്തിനു പിന്നാലെയാണ് രക്ഷാ പദ്ധതികളുമായി ധനമന്ത്രി എത്തിയത്. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് നിർമല സീതാരാമൻ സാമ്പത്തിക പരിഷ്കരണ നടപടികൾ പ്രഖ്യാപിക്കുന്നത്.
First published: September 14, 2019, 3:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading