ന്യൂഡൽഹി: കോവിഡ് മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ എട്ടിന കർമ പദ്ധതിയുമായി കേന്ദ്ര സർക്കാർ. ധനമന്ത്രി നിർമല സീതാരാമനാണ് പത്രസമ്മേളനത്തിൽ പുതിയ സാമ്പത്തിക നടപടികൾ പ്രഖ്യാപിച്ചത്. കോവിഡ് ബാധിച്ച മേഖലകൾക്കായി 1.1 ലക്ഷം കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇതിൽ പ്രധാനം. ഈ പദ്ധതിയിൽ ആരോഗ്യ സംരക്ഷണ മേഖലയ്ക്ക് 50,000 കോടി രൂപ ലഭിക്കും. മറ്റ് മേഖലകൾക്ക് 60,000 കോടി രൂപ ലഭിക്കും. എമർജൻസി ക്രെഡിറ്റ് ലിങ്ക്ഡ് ഗ്യാരണ്ടി സ്കീമിന്റെ (ഇസിഎൽജിഎസ്) പരിധി നിലവിലെ 3 ലക്ഷം കോടിയിൽ നിന്ന് 4.5 ലക്ഷം കോടി രൂപയായി കേന്ദ്രം ഉയർത്തി.
കൊറോണ വൈറസ് മഹാമാരി ബാധിച്ച മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ ധനമന്ത്രാലയം കഴിഞ്ഞ മെയ് മാസത്തിൽ അടിയന്തര ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി പദ്ധതി അവതരിപ്പിച്ചിരുന്നു. കോവിഡ് -19 മഹാമാരി മൂലം പ്രതിസന്ധി നേരിട്ട ബിസിനസ്സ് സ്ഥാപനങ്ങൾക്ക് അടിയന്തിര വായ്പ നൽകുന്നതിന് ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ (എൻബിഎഫ്‌സി), മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 100 ശതമാനം ഗ്യാരണ്ടീഡ് കവറേജ് നൽകാനാണ് ഇസിഎൽജിഎസ് പദ്ധതി ലക്ഷ്യമിടുന്നത്. മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പ സുഗമമാക്കുന്നതിന് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി ധനമന്ത്രാലയം പ്രഖ്യാപിച്ചു. ഒരാൾക്ക് 1.25 ലക്ഷം രൂപയാണ് പരമാവധിവായ്പയായി നൽകുന്ന തുക. പലിശ നിരക്ക് 2%. പുതിയ വായ്പ നൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.
You May Also Like-
അഗ്നി പ്രൈം മിസൈൽ പരീക്ഷണം വിജയകരം; ലക്ഷ്യപരിധിയിൽ ചൈനയുംകോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രികൾക്കുള്ള ധനസഹായം 25 മടങ്ങ് വർദ്ധിപ്പിച്ചിട്ടുണ്ട്, രാജ്യത്തെ 7,929 കോവിഡ് ചികിത്സാകേന്ദ്രങ്ങളും, 9,954 കോവിഡ് കെയർ സെന്ററുകളുമാണുള്ളത്. ഇവിടെ ഓക്സിജൻ പിന്തുണയുള്ള കിടക്കകളുടെ എണ്ണത്തിൽ 7.5 മടങ്ങ് ആയി വർദ്ധിപ്പിക്കും. ക്വറന്‍റീൻ കിടക്കകളും ഐസിയു കിടക്കകളും 42 മടങ്ങായും വർദ്ധിപ്പിക്കും. നേരത്തെ പ്രഖ്യാപിച്ചതുപോലെ പ്രധാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജനയുടെ കീഴിൽ 2021 മെയ് മുതൽ നവംബർ വരെ (കഴിഞ്ഞ വർഷം നൽകിയതുപോലെ) സൌജന്യ ഭക്ഷ്യധാന്യങ്ങൾ നൽകും.
Also Read-
ജമ്മു വിമാനത്താവള ആക്രമണത്തിന് പിന്നിൽ ലഷ്കറോ ജെയ്ഷെ മൊഹമ്മദോ ആകാമെന്ന് ഇന്‍റലിജൻസ്2022 മാർച്ച് 31 വരെ ആത്മ നിർഭർ ഭാരത് റോസ്ഗർ യോജന പദ്ധതി നീട്ടുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2020 ഒക്ടോബർ മുതൽ 79,577 സ്ഥാപനങ്ങളിലെ 21.42 ലക്ഷം ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ നിന്ന് പ്രയോജനം ലഭിച്ചു. ടൂറിസം മേഖലയിലും വൻ പദ്ധതികൾ ധനമന്ത്രി പ്രഖ്യാപിച്ചു. ടൂറിസം മേഖലയിലെ പങ്കാളികൾക്ക് വായ്പ ഉറപ്പാക്കും. 100% ഗ്യാരണ്ടിയിൽ ഒരു ട്രാവൽ, ടൂറിസം ഏജൻസിക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കും. 100% ഗ്യാരണ്ടിയിൽ ഒരു ടൂറിസ്റ്റ് ഗൈഡിന് ഒരു ലക്ഷം രൂപ വരെയും വായ്പ ലഭ്യമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.