HOME /NEWS /Money / Nirmala Sitharaman Press Conference: പാപ്പരത്വ നടപടികൾക്കുള്ള പരിധി ഒരുകോടിയാക്കി; രാജ്യത്തെ വ്യവസായസൗഹൃദമാക്കും

Nirmala Sitharaman Press Conference: പാപ്പരത്വ നടപടികൾക്കുള്ള പരിധി ഒരുകോടിയാക്കി; രാജ്യത്തെ വ്യവസായസൗഹൃദമാക്കും

ധനമന്ത്രി നിർമ്മല സിതാരാമൻ

ധനമന്ത്രി നിർമ്മല സിതാരാമൻ

Nirmala Sitharaman Press Conference: പാപ്പരത്വ നടപടികൾ ആരംഭിക്കാനുള്ള കുറഞ്ഞ പരിധി ഒരു ലക്ഷത്തിൽ നിന്നും ഒരു കോടി രൂപയായി ഉയർത്തി. ഇത് ചെറുകിട ഇടത്തരം സംരഭങ്ങളെ കൂടുതലായി സംരക്ഷിക്കും.

  • Share this:

    Nirmala Sitharaman Press Conference: ന്യൂഡൽഹി: പാപ്പരത്വകോഡുമായി ബന്ധപ്പെട്ട നടപടികളിലൂടെ രാജ്യത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. പാപ്പരത്വ നടപടികൾ ആരംഭിക്കാനുള്ള കുറഞ്ഞ പരിധി ഒരു ലക്ഷത്തിൽ നിന്നും ഒരു കോടി രൂപയായി ഉയർത്തി. ഇത് ചെറുകിട ഇടത്തരം സംരഭങ്ങളെ കൂടുതലായി സംരക്ഷിക്കും. IBC കോഡിലെ സെക്ഷൻ 240 Aക്ക് കീഴിൽ ചെറുകിട ഇടത്തരം സംരഭങ്ങൾക്കായി പ്രത്യേക പാപ്പരത്വ നിർണയ ചട്ടക്കൂട് കൊണ്ടുവരും. മഹാമാരിയുടെ സ്ഥിതി അവലോകനം ചെയ്ത് പുതുതായി ആരംഭിച്ച പാപ്പരത്വ നടപടികളെ ഒരു വർഷത്തേക്ക് നിർത്തി വക്കും. കോഡിന് കീഴിൽ കോവിഡ് 19 നുമായി ബന്ധപ്പെട്ട കടങ്ങൾ ഡീഫോൾട് എന്ന വ്യഖ്യാനത്തിൽ നിന്നും ഒഴിവാക്കാൻ കേന്ദ്ര ഗവൺമെന്റിന് അധികാരം നൽകും.

    കമ്പനി ആക്ട് പാലിക്കുന്നതിലെ പിഴവുകള്‍ ക്രിമനല്‍കുറ്റമല്ലാതാക്കാൻ നടപടി എടുക്കും. സാങ്കേതികവും നടപടിക്രമപരവുമായ പാളിച്ചകള്‍ (സിഎസ്ആര്‍ റിപ്പോര്‍ട്ടിംഗിലെ പോരായ്മകള്‍, ബോര്‍ഡ് റിപ്പോര്‍ട്ടിലെ അപര്യാപ്തതകള്‍, തല്‍സ്ഥിതി ഫയല്‍ ചെയ്യുന്നത്, എജിഎം കാലതാമസം) എന്നിവയില്‍ കമ്പനികള്‍ വരുത്തിയ പിഴവുകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കും. നിയമലംഘനങ്ങളില്‍ ഭൂരിഭാഗവും ഇന്റേണല്‍ അഡ്ജുഡിക്കേഷന്‍ മെക്കാനിസത്തിലേക്കു (ഐഎഎം) മാറ്റും. ഭേദഗതികള്‍ ക്രിമിനല്‍ കോടതികളിലും എന്‍സിഎല്‍ടികളിലും കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കും.

    7 തരത്തിലുള്ള നിയമലംഘനങ്ങള്‍ മൊത്തത്തില്‍ ഉപേക്ഷിക്കുകയും 5 എണ്ണം ഇതര ചട്ടക്കൂടിനു കീഴില്‍ കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.

    കോവിഡിന് ശേഷമുള്ള കാലത്ത് വിദ്യാഭ്യാസമേഖല ഡിജിറ്റലാക്കാൻ നടപടി സ്വീകരിക്കുമെന്ന് നിർമല സീതാരാമൻ. ഇതിനായി പി‌എം ഇവിദ്യ പദ്ധതി നടപ്പാക്കും. ഡിജിറ്റൽ വിദ്യാഭ്യാസത്തിലേക്ക് കടക്കുന്നതിനുള്ള പദ്ധതി ഉടൻ ആരംഭിക്കും. ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള പഠനത്തിനായി പ്രത്യേക ടിവി ചാനലുകൾ ഉണ്ടാകും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്കൂൾ വിദ്യാഭ്യാസത്തിനായുള്ള ഡി‌ക്ഷ, എല്ലാ ഗ്രേഡുകൾ‌ക്കും ഇ-ഉള്ളടക്കം, ക്യുആർ കോഡ് ചെയ്ത പാഠപുസ്തകങ്ങൾ എന്നിവയും സജ്ജമാക്കും. റേഡിയോ, കമ്മ്യൂണിറ്റി റേഡിയോ, പോഡ്‌കാസ്റ്റുകളുടെ വിപുലമായ ഉപയോഗം കൊണ്ടുവരും. മാനസികാരോഗ്യത്തിനും വൈകാരിക ക്ഷേമത്തിനുമായി വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബങ്ങൾ എന്നിവരുടെ മാനസിക പിന്തുണയ്‌ക്കായുള്ള മനോഹർപാൻ എന്ന പേരിൽ പദ്ധതി നടപ്പാക്കും.

    TRENDING:മക്കളുടെ സുരക്ഷിതത്വം തേടി സണ്ണി പറന്ന ആ വീട് ഇതാണ്; 500 കോടി രൂപയുടെ കൊട്ടാരം [NEWS]ആരാധകരെ ഞെട്ടിച്ച് പ്രിയ വാര്യര്‍; 72 ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തു [NEWS]ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ; ഇളവ് ഈ സേവനങ്ങൾക്കു മാത്രം [NEWS]

    ആരോഗ്യമേഖലയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ എല്ലാ ജില്ലകളിലും പകർച്ചവ്യാധികൾ ആശുപത്രി ബ്ലോക്കുകൾ സ്ഥാപിക്കും. എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും സംയോജിത പൊതുജനാരോഗ്യ ലാബുകൾ സ്ഥാപിക്കും. ആരോഗ്യമേഖലയ്ക്കായുള്ള പദ്ധതി ചെലവ് വർദ്ധിപ്പിക്കും. നഗര-ഗ്രാമ പ്രദേശങ്ങളിൽ താഴെത്തട്ടിലുള്ള നിക്ഷേപം വർദ്ധിക്കും. മെച്ചപ്പെട്ട ആരോഗ്യസംവിധാനത്തിനുവേണ്ടിയുള്ള ഗവേഷണത്തെ ഐ‌സി‌എം‌ആർ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാകും. ദേശീയ ഡിജിറ്റൽ ആരോഗ്യ ദൗത്യം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

    First published:

    Tags: Aatm Nirbhar Bharat, Economic package, India lockdown, Narendra modi, Nirmala sitharaman, Nirmala Sitharaman press conference today, Pm modi economic package, കൊറോണ പാക്കേജ്, കോവിഡ് പാക്കേജ്, നിർമ്മല സിതാരാമൻ, പ്രധാനമന്ത്രി