• HOME
  • »
  • NEWS
  • »
  • money
  • »
  • FM SITHARAMAN MAY RETAIN FISCAL DEFICIT TARGET AT 3 4 PER CENT OF

UNION BUDGET 2019: ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിലനിർത്തിയേക്കും

2019- 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച് നിര്‍ത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും

(നിർമല സിതാരാമൻ)

(നിർമല സിതാരാമൻ)

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: രാജ്യത്തെ ധനക്കമ്മി മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.4 ശതമാനമായി നിയന്ത്രിച്ച് നിർത്തുന്നതിനുള്ള പ്രഖ്യാപനങ്ങൾ ജൂലൈ അഞ്ചിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2019- 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച് നിര്‍ത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും. ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ സര്‍ക്കാരിന്‍റെ ധനക്കമ്മി വര്‍ധിപ്പിക്കുമെന്ന് നിരവധി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

    എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്താന്‍ സഹായിച്ച കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ പിന്‍വലിക്കാതെ തന്നെ മറ്റ് മാര്‍ഗങ്ങളിലൂടെ ധനക്കമ്മി ഉയരാതെ നോക്കാനാകും സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. നികുതി വരുമാനം വര്‍ധിപ്പിക്കാനുളള പ്രഖ്യാപനങ്ങളും ധനമന്ത്രിയില്‍ നിന്നുണ്ടായേക്കുമെന്നും വിലയിരുത്തലുകളുണ്ട്.

    First published:
    )}