നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകൂ, പകരം  ഭക്ഷ്യ കൂപ്പണുകൾ നേടാം; പുതിയ പദ്ധതിയുമായി വേസ്റ്റ് വാരിയേഴ്സ്

  പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകൂ, പകരം  ഭക്ഷ്യ കൂപ്പണുകൾ നേടാം; പുതിയ പദ്ധതിയുമായി വേസ്റ്റ് വാരിയേഴ്സ്

  എൻജിഒയുടെയ പുതിയ ഓഫറിനെ തുടർന്ന് വലിയൊരു ജന പ്രവാഹം തന്നെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറാനായി എത്തിയത്.

  News18

  News18

  • Share this:
   പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെ ബോധവൽക്കരണവും പ്രചോദനവും നൽകി പ്ലാസ്റ്റിക് ഉപയോഗവും മാലിന്യവും കുറയ്ക്കാനുള്ള നടപടികൾ വിവിധ സംഘടനകൾ സ്വീകരിച്ചതോടെ പ്ലാസ്റ്റിക്കിനെതിരായ യുദ്ധം ആരംഭിച്ചു കഴിഞ്ഞു.

   ഇത്തരത്തിലൊരു യുദ്ധത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള എൻജിഒ വേസ്റ്റ് വാരിയേഴ്സ്. രണ്ട് ദിവസത്തെ ബോധവൽക്കരണ യജ്ഞത്തിന് തുടക്കമിടാൻ ഡെറാഡൂണിലെ ഒരു പ്രാദേശിക മാളുമായി സഹകരിച്ചാണ് എൻജിഒയുടെ പ്രവർത്തനം.

   ഇതിന്റെ ഭാഗമായി, ആളുകൾ അവരുടെ വീട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്നാൽ മാളിന്റെ ഫുഡ് കോർട്ടിൽ നിന്ന് ഭക്ഷണ കൂപ്പണുകൾ സൗജന്യമായി ലഭിക്കും. ഒരു റിപ്പോർട്ട് അനുസരിച്ച്, ഡെറാഡൂണിൽ മാത്രം പ്രതിദിനം ഏകദേശം 30 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.

   വർദ്ധിച്ചു വരുന്ന പ്ലാസ്റ്റിക്കിന്റെ ഉൽപാദനത്തിൽ, ഗണ്യമായ ഒരു ഭാഗം സിംഗിൾ യൂസ് പ്ലാസ്റ്റിക്കുകളാണ് (എസ്‌യു‌പി). എൻജിഒയുടെയ പുതിയ ഓഫറിനെ തുടർന്ന് വലിയൊരു ജന പ്രവാഹം തന്നെയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈമാറാനായി എത്തിയത്.

   ജനങ്ങൾക്ക് ഒരു പ്രോത്സാഹനമായി ഭക്ഷണ കൂപ്പണുകളുടെ സഹായത്തോടെ, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനാണ് വേസ്റ്റ് വാരിയേഴ്സ് ലക്ഷ്യമിടുന്നത്. അവ പുനരുൽപ്പാദിപ്പിക്കാനോ സംസ്കരിക്കാനോ കഴിയും. ഇതിനുപുറമെ, മാലിന്യങ്ങൾ നനഞ്ഞതും ഉണങ്ങിയതുമായി വേർതിരിക്കുന്നതിന്റെ പ്രയോജനങ്ങളെക്കുറിച്ചും എൻ‌ജി‌ഒ ആളുകളെ ബോധവത്കരിക്കുന്നുണ്ട്. ഹരാവാലയിലും ജഖാനിലുമാണ് വേർതിരിക്കൽ സൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. അവിടെ ആളുകൾക്ക് അവരുടെ മാലിന്യങ്ങൾ കൊണ്ടുവരാനും മാലിന്യങ്ങൾ വേർതിരിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അറിയാനും കഴിയും.

   "എല്ലാ ദിവസവും 400 മെട്രിക് ടൺ മാലിന്യമാണ് ഡെറാഡൂണിൽ ഉത്പാദിപ്പിക്കുന്നത്. നനഞ്ഞതും ഉണങ്ങിയതുമായ മാലിന്യങ്ങൾ എങ്ങനെ വേർതിരിക്കാമെന്നതിനെക്കുറിച്ച് ഞങ്ങൾ പൗരന്മാർക്കിടയിൽ അവബോധം വളർത്തുകയാണ്, ”വേസ്റ്റ് വാരിയേഴ്സ് സൊസൈറ്റിയുടെ സീനിയർ മാനേജർ നവീൻ കുമാർ സദാന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

   മാലിന്യസംസ്കരണത്തെക്കുറിച്ചുള്ള അറിവ് സെല്ലുലാർ തലത്തിൽ നൽകുന്നതിനുള്ള ക്രിയാത്മകവും പ്രോത്സാഹജനകവുമായ മാർഗ്ഗങ്ങളുമായിട്ടാണ് വേസ്റ്റ് വാരിയേഴ്സ് എത്തിയിരിക്കുന്നത്.

   അടുത്തിടെ, ഡെറാഡൂൺ മൃഗശാലയിൽ എൻ‌ജി‌ഒ ഒരു മേശയും റീസൈക്കിൾ ചെയ്ത പൂർണ്ണമായും ടെട്രാ പായ്ക്ക് കാർട്ടണുകളിൽ നിന്ന് നിർമ്മിച്ച ഒരു ബെഞ്ചും സ്ഥാപിച്ചിരുന്നു. മാലിന്യങ്ങൾ വേർതിരിക്കുന്നതിനെക്കുറിച്ചും പുനരുപയോഗത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്ഥാപനം പരിപാടികൾ നടത്തുന്നത്. ടെട്രാ പായ്ക്ക് കൊണ്ട് നിർമ്മിച്ച ബെഞ്ചുകൾക്ക് സമീപം അവർ ഒരു തെരുവ് നാടകവും അവതരിപ്പിച്ചു.

   Read also: പിസാ കഴിച്ച് അഭിപ്രായം പറയൂ; 5 ലക്ഷം രൂപ നേടൂ; പിസാ ഹട്ടിലെ പുതിയ ജോലി

   പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുവാന്‍ സാധ്യതയുള്ള പരിസ്ഥിതിലോല സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അതുകൊണ്ടാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറയാതെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എന്‍ ജി ഒകള്‍ രംഗത്തെത്തിയത്. വികസിത രാജ്യങ്ങള്‍ക്ക് പരിസ്ഥിതി സൗഹാര്‍ദ്ദപരമായി മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സാങ്കേതികവിദ്യകളുണ്ടാകുമെങ്കിലും വികസിത രാജ്യങ്ങള്‍ക്കും വികസ്വര രാജ്യങ്ങള്‍ക്കും മാലിന്യനിര്‍മ്മാര്‍ജ്ജനം അനിവാര്യമാണ്.
   Published by:Sarath Mohanan
   First published:
   )}