നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • ട്രെയിനുകളിൽ ഭക്ഷണത്തിന് വില കൂടി; വെജ് ഊണിന് 80 രൂപ

  ട്രെയിനുകളിൽ ഭക്ഷണത്തിന് വില കൂടി; വെജ് ഊണിന് 80 രൂപ

  ലഘുഭക്ഷണത്തിനും ചായ-കാപ്പി എന്നിവയ്ക്കും വിലയിൽ മാറ്റമില്ല

  • Share this:
   ന്യൂഡൽഹി: ട്രെയിനുകളിലെ ഭക്ഷണത്തിന് പ്രഖ്യാപിച്ച വില വർധനവ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇതനുസരിച്ച് 50 രൂപയായിരുന്ന വെജിറ്റേറിയൻ ഊണിന് 80 രൂപയും ചിക്കൻ കറി ഉൾപ്പടെയുള്ള നോൺ വെജ് ഊണിന് 80 രൂപയ്ക്ക് പകരം 130 രൂപയുമായിരിക്കും വില. ലഘുഭക്ഷണത്തിനും ചായ-കാപ്പി എന്നിവയ്ക്കും വിലയിൽ മാറ്റമില്ല. ചായ-കാപ്പി വില 10 രൂപയായി തുടരും.

   പുതുക്കിയ വില (ബ്രായ്ക്കറ്റിൽ പഴയ വില)

   പ്രഭാതഭക്ഷണം വെജ്- 40(30), നോൺ വെജ്- 50(35)
   വെജ് മീൽസ്/ഡിന്നർ- 80(50)
   വെജ് മീൽസ്, മുട്ടക്കറി/ഡിന്നർ- 90(55)
   വെജ് മീൽസ്, ചിക്കൻക്കറി/ഡിന്നർ- 130(80)
   ബിരിയാണി- വെജ് 80(52), എഗ്ഗ് 90(61), ചിക്കൻ 110(71)

   രാജധാനി, തുരന്തോ എക്സ്പ്രസുകളിലെ ഭക്ഷണവിലയും കൂട്ടിയിട്ടുണ്ട്. 2020 മാർച്ച് 29 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

   ഫസ്റ്റ് ക്ലാസ് എസി (ബ്രായ്ക്കറ്റിൽ പഴയ വില)
   ചായ ബിസ്ക്കറ്റ് 35(15)
   പ്രഭാത ഭക്ഷണം- 140(90)
   ഉച്ച, രാത്രി ഭക്ഷണം- 245(140)

   സെക്കൻഡ്-തേർഡ് എ.സി

   ചായ 20(10)
   പ്രഭാത ഭക്ഷണം- 105(70)
   ഉച്ച, രാത്രി ഭക്ഷണം- 185(120)
   വൈകുന്നേരം ചായ ലഘുഭക്ഷണം 90(45)
   First published:
   )}