• HOME
  • »
  • NEWS
  • »
  • money
  • »
  • Forbes India Rich List 2019: സമ്പന്നരുടെ പട്ടികയിൽ തുടർച്ചയായ 12-ാം വർഷവും മുകേഷ് അംബാനി ഒന്നാമത്

Forbes India Rich List 2019: സമ്പന്നരുടെ പട്ടികയിൽ തുടർച്ചയായ 12-ാം വർഷവും മുകേഷ് അംബാനി ഒന്നാമത്

ജിയോ വളർച്ചയുടെ പിൻബലത്തിൽ വരുമാനം 51.4 ബില്യൻ ഡോളറാക്കിയാണ്, ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിൽ മുകേഷ് അംബാനി നേട്ടം ആവർത്തിച്ചത്.

ambani

ambani

  • Share this:
    ന്യൂഡൽഹി: ഇന്ത്യയിലെ 100 ധനികരുടെ പട്ടികയിൽ തുടർച്ചയായ പന്ത്രണ്ടാം വർഷവും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്. ജിയോ വളർച്ചയുടെ പിൻബലത്തിൽ വരുമാനം 51.4 ബില്യൻ ഡോളറാക്കിയാണ്, ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച പട്ടികയിൽ മുകേഷ് അംബാനി നേട്ടം ആവർത്തിച്ചത്. ഗൗതം അദാനി രണ്ടാമതെത്തി. പട്ടികയിൽ എട്ടു മലയാളികളുമുണ്ട്.

    കഴിഞ്ഞ വർഷങ്ങളിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലുള്ള ടെലികോം സേവനദാതാക്കളായ ജിയോ കൈവരിച്ച വൻ വളർച്ച സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിൽ പ്രധാനമായി. 340 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി ജിയോ മാറിയതോടെ മുകേഷ് അംബാനിയുടെ ആസ്തിയിൽ 4.1 ബില്യൺ ഡോളർ കൂടി കൂട്ടിച്ചേർക്കപ്പെട്ടു. അതേസമയം 2019 സമ്പന്നർക്ക് ഇടിവുണ്ടായ വർഷമാണ്. ഫോർബ്സ് പട്ടികയിൽ ഇടംനേടിയ മുൻനിരക്കാർക്ക് സമ്പത്തിൽ എട്ട് ശതമാനം അതായത് 452 ബില്യൺ ഡോളർ ഇടിവുണ്ടായി.

    ഇൻഫ്രാസ്ട്രക്ചർ വ്യവസായി ഗൌതം അദാനി തന്റെ സമ്പത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. 15.7 ബില്യൺ ഡോളർ ആസ്തിയുള്ള അദാനി എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. അംബാനിയെയും അദാനിയെയും പിന്തുടർന്ന് അശോക് ലെയ്‌ലാൻഡ് ഉടമകൾ - ഹിന്ദുജ സഹോദരന്മാർ, ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിന്റെ പല്ലോഞ്ചി മിസ്ത്രി, കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക്, എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നടർ എന്നിവരാണ്. 4 ബില്യൺ ഡോളറിന്റെ വർധനയാണ് ഉദയ് കൊട്ടക്കിനെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ എത്തിച്ചത്.

    ആറ് പുതുമുഖങ്ങൾ ഫോർബ്സ് പട്ടികയിൽ ഇടംനേടി. ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ (നമ്പർ 72, 1.91 ബില്യൺ ഡോളർ), മനോഹർ ലാൽ, ദില്ലി ആസ്ഥാനമായ ഹൽദിറാം സ്നാക്സിന്റെ മധുസൂദൻ അഗർവാൾ (86, 1.7 ബില്യൺ ഡോളർ), ജാക്വറിന്റെ രാജേഷ് മെഹ്‌റ (നമ്പർ 95, 1.5 ബില്യൺ). അതേസമയം, ഓട്ടോപാർട്‌സ് നിർമാതാക്കളായ വിവേക് ​​ചന്ദ് സെഗലിന്റെ ആസ്തി 2.45 ബില്യൺ ഡോളറായി കുറഞ്ഞു.
    First published: