നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • International Day Of Banks | ഇന്ത്യയിൽ പ്രവർത്തിക്കുന്ന 10 വിദേശ ബാങ്കുകളും അവയുടെ ഇന്ത്യയിലെ ആസ്ഥാനങ്ങളും

  International Day Of Banks | ഇന്ത്യയിൽ പ്രവർത്തിക്കുന്ന 10 വിദേശ ബാങ്കുകളും അവയുടെ ഇന്ത്യയിലെ ആസ്ഥാനങ്ങളും

  നിലവില്‍ ഇന്ത്യയില്‍ 46 വിദേശ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  • Share this:
   സുസ്ഥിര വളര്‍ച്ചയ്ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ അന്താരാഷ്ട്ര വികസന ബാങ്കുകള്‍ വഹിക്കുന്ന പങ്ക് തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനുമായാണ് ഡിസംബര്‍ 4 ബാങ്കുകളുടെ അന്താരാഷ്ട്ര ദിനമായി ആഘോഷിക്കുന്നത്.

   ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതില്‍ അംഗരാജ്യങ്ങളിലെ ബാങ്കിങ് സംവിധാനങ്ങളുടെ പ്രാധാന്യം അംഗീകരിച്ചു കൊണ്ട് ഐക്യരാഷ്ട്രസഭയും ഈ ദിനം ആചരിക്കുന്നു. ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ.

   2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ എക്കാലത്തെയും ഉയര്‍ന്ന നേരിട്ടുള്ള വിദേശ നിക്ഷേപം നേടാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. നിലവില്‍ ഇന്ത്യയില്‍ 46 വിദേശ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

   ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 10 വിദേശ ബാങ്കുകള്‍

   സിറ്റി ബാങ്ക്

   1812ല്‍ ന്യൂയോര്‍ക്കില്‍ (യുഎസ്എ) സ്ഥാപിതമായ ഒരു ബഹുരാഷ്ട്ര ബാങ്കാണ് സിറ്റി ബാങ്ക്. ബാങ്കിന് ഇന്ത്യയിലുടനീളം 43 ശാഖകളും 750 എടിഎമ്മുകളും ഉണ്ട്. നിലവില്‍ ഏകദേശം 25 ലക്ഷത്തോളം ഉപഭോക്താക്കള്‍ ബാങ്കിനുണ്ട്.

   ദോഹ ബാങ്ക്

   ഖത്തര്‍ ആസ്ഥാനമായി 2014ല്‍ സ്ഥാപിതമായ ഒരു അന്താരാഷ്ട്ര ബാങ്കാണ് ദോഹ ബാങ്ക്. ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായി ദോഹ ബാങ്കിന് 3 ശാഖകളുണ്ട്.

   ബാങ്ക് ഓഫ് അമേരിക്ക

   ഇന്ത്യയില്‍ സേവനം ലഭ്യമാക്കുന്ന മറ്റൊരു വിദേശ ബാങ്കാണ് ബാങ്ക് ഓഫ് അമേരിക്ക. പേര് സൂചിപ്പിക്കുന്നത് പോലെ യുഎസ്എയില്‍ ആണ് ബാങ്ക് സ്ഥിതി ചെയ്യുന്നത്. ബാങ്ക് ഓഫ് അമേരിക്കയ്ക്ക് ഇന്ത്യയില്‍ ഏകദേശം 5 ശാഖകളുണ്ട്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അന്താരാഷ്ട്ര ഇടപാടുകള്‍ക്ക് ബാങ്ക് പിന്തുണ നല്‍കുന്നു.

   ബാര്‍ക്ലേസ് ബാങ്ക് (BARCLAYS BANK)

   യുകെ ആസ്ഥാനമായുള്ള ബാര്‍ക്ലെയ്‌സ് ബാങ്കിന് 1990 മുതല്‍ ഇന്ത്യയില്‍ സാന്നിദ്ധ്യമുണ്ട്. ബാങ്കിങ്, സാങ്കേതികവിദ്യ, മറ്റ് സേവനങ്ങള്‍ എന്നിവയിലായി ബാങ്കിന് നിലവില്‍ 23,000 ത്തിലേറെ ജീവനക്കാരുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിന് രാജ്യത്ത് 7 ശാഖകളുണ്ട്.

   എച്ച്എസ്ബിസി ഇന്ത്യ

   ഹോങ്കോങ് ആന്‍ഡ് ഷാങ്ഹായ് ബാങ്കിങ് കോര്‍പ്പറേഷന്റെ കീഴിലാണ് എച്ച്എസ്ബിസി ബാങ്ക് പ്രവര്‍ത്തിക്കുന്നത് . ബാങ്കിന് ഇന്ത്യയില്‍ ഏകദേശം 24 ശാഖകളുണ്ട്. 1987 ല്‍ എച്ച്എസ്ബിസി ബാങ്കാണ് ഇന്ത്യയിലെ ആദ്യ എടിഎം തുടങ്ങിയത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.

   ഡോയ്ചെ ബാങ്ക് (DEUTSCHE BANK)
   ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് ഡോയ്ചെ ബാങ്കിന്റെ ആസ്ഥാനം. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ 1980ല്‍ ബാങ്കിന്റെ ഇന്ത്യന്‍ ശാഖ പ്രവര്‍ത്തനമാരംഭിച്ചു.

   സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക്

   ഇംഗ്ലണ്ടിലെ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് ബഹുരാഷ്ട്ര ബാങ്കാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്. ബാങ്കിന് 70 രാജ്യങ്ങളിലായി 1,200 ഓളം ശാഖകളുണ്ട്. ബാങ്കിന്റെ കീഴില്‍ നിലവില്‍ ഏകദേശം 87,000 പേര്‍ ജോലി ചെയ്യുന്നുണ്ട്.

   റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡ് (ROYAL BANK OF SCOTLAND)

   1921-ല്‍ സ്ഥാപിതമായ റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്ലന്‍ഡ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബാങ്കുകളിലൊന്നായാണ് അറിയപ്പെടുന്നത്. 2003ല്‍ ആണ് ബാങ്ക് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യയില്‍ നിലവില്‍ ബാങ്കിന് ഏകദേശം 10 ശാഖകളുണ്ട്.

   ഡിബിഎസ് ബാങ്ക് (DBS BANK)

   സിംഗപ്പൂരിലെ ഒരു ബഹുരാഷ്ട്ര ബാങ്കിങ്, സാമ്പത്തിക സേവന സ്ഥാപനമാണ് ഡിബിഎസ് ബാങ്ക്. ആഗോള പ്രവര്‍ത്തന മികവിന്റെ പിന്‍ബലത്തില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 15 ബാങ്കുകളില്‍ ഇടം നേടാന്‍ ബാങ്കിന് കഴിഞ്ഞിട്ടുണ്ട്.
   Published by:Karthika M
   First published: