ഇനി കളി കാര്യമാകും; വിദേശ കളിപ്പാട്ടങ്ങളുടെ തീരുവ കുത്തനെ കൂട്ടി
ഇനി കളി കാര്യമാകും; വിദേശ കളിപ്പാട്ടങ്ങളുടെ തീരുവ കുത്തനെ കൂട്ടി
നിലവിൽ മുച്ചക്ര സൈക്കിൾ, കുട്ടികൾക്കുള്ള സ്കൂട്ടർ, പെഡൽ കാർ, ചക്രമുള്ള മറ്റ് കളിപ്പാട്ടങ്ങൾ, പാവകൾ, പസിൽ ഗെയിമുകൾ തുടങ്ങിയ വിദേശ ഉൽപന്നങ്ങളാണ് കൂടുതലായി ഇന്ത്യൻ വിപണിയിലുള്ളത്.
ന്യൂഡൽഹി: കളിപ്പാട്ട വിപണിയിലെ വിദേശ ആധിപത്യം ഇല്ലാതാക്കാൻ ബജറ്റിൽ ഇടപെടൽ. ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ തീരുവ 20 ശതമാനത്തിൽനിന്ന് 60 ശതമാനം വരെ കൂട്ടി. ഇതോടെ വിദേശ കളിപ്പാട്ടങ്ങളുടെ വില ക്രമാതീതമായി കൂടും. നിലവിൽ ചൈനീസ് ഉൽപന്നങ്ങൾക്കാണ് കളിപ്പാട്ട വിപണിയിൽ മേൽക്കോയ്മയുള്ളത്. തീരുവ കൂട്ടിയതോടെ ചൈനീസ് കളിപ്പാട്ടങ്ങൾക്ക് വില കൂടും.
തദ്ദേശീയമായി ചെറുകിട-ഇടത്തരം വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായാണ് വിദേശ കളിപ്പാട്ടങ്ങളുടെ തീരുവ സർക്കാർ കൂട്ടിയത്. പുതിയ തീരുമാനത്തിലൂടെ രാജ്യത്ത് കളിപ്പാട്ട നിർമ്മാണ മേഖലയിൽ കൂടുതൽ ഉണർവ്വുണ്ടാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇതുവഴി രാജ്യത്ത് കൂടുതൽ തൊഴിൽ സൃഷ്ടിക്കാനാകുമെന്നും കണക്കുകൂട്ടുന്നു.
നിലവിൽ മുച്ചക്ര സൈക്കിൾ, കുട്ടികൾക്കുള്ള സ്കൂട്ടർ, പെഡൽ കാർ, ചക്രമുള്ള മറ്റ് കളിപ്പാട്ടങ്ങൾ, പാവകൾ, പസിൽ ഗെയിമുകൾ തുടങ്ങിയ വിദേശ ഉൽപന്നങ്ങളാണ് കൂടുതലായി ഇന്ത്യൻ വിപണിയിലുള്ളത്. ഇവയുടെ കസ്റ്റംസ് തീരുവയാണ് 20ൽനിന്ന് 60 ശതമാനമാക്കി ഉയർത്തിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.