നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മറന്നുപോയോ? പേടിക്കേണ്ട, കണ്ടെത്താൻ വഴിയുണ്ട്

    ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മറന്നുപോയോ? പേടിക്കേണ്ട, കണ്ടെത്താൻ വഴിയുണ്ട്

    പുതിയ ആധാർ പി വി സി കാർഡുകൾ ഓൺലൈൻ വഴി ഓർഡർ ചെയ്യാവുന്നതാണ്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • News18
    • Last Updated :
    • Share this:


      ന്യൂഡൽഹി: താങ്കൾ ആധാർ കാർഡ് രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പർ മറന്നു പോയോ. പേടിക്കാനൊന്നുമില്ല. രണ്ട് മിനിറ്റ് കൊണ്ട് മറന്നു പോയ മൊബൈൽ നമ്പർ കണ്ടുപിടിക്കാൻ വഴിയുണ്ട്. ഇക്കാലത്ത് ഏതു കാര്യത്തിനും ആധാർ കാർഡ് വളരെ പ്രധാനമാണല്ലോ. അതുകൊണ്ടു തന്നെ ആധാർ കാർഡ് രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഓർത്തിരിക്കുക എന്നത് വളരെ പ്രധാനമാണ്.

      വീട്ടുകാര്യങ്ങൾ ആവട്ടെ, അല്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട എന്തെങ്കിലും ആവശ്യത്തിനാവട്ടെ ആധാർ എല്ലായിടത്തും വേണം. മറന്നു പോയ ആധാർ നമ്പർ എങ്ങനെ കണ്ടുപിടിക്കാം എന്നതിന് പടിപടിയായുള്ള വഴികളാണ് താഴെ പറയുന്നത്.

      താഴെ പറയുന്ന പ്രക്രിയകൾ പിന്തുടരുക

      ആദ്യം UIDAIയുടെ ഔദ്യോഗിക വെബ്സൈറ്റായ https://uidai.gov.in/ ൽ സന്ദർശിക്കുക.

      വെബ്സൈറ്റിന്റെ ഡാഷ്ബോർഡിൽ നിരവധി കാറ്റഗറികൾ കാണാം

      വെബ്സൈറ്റ് ഡാഷ്ബോർഡിലെ My Aadhar എന്ന കാറ്റഗറിയിൽ ആദ്യം ക്ലിക്ക് ചെയ്യുക

      തുടർന്ന് Aadhar Services എന്ന ഓപ്ഷൻ പ്രത്യക്ഷപ്പെടുന്നതാണ്

      ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം Verify Email / Mobile Number എന്ന ഒരു ഒരു ഓപ്ഷൻ പ്രത്യക്ഷപ്പെടുന്നതാണ്. അതിൽ ക്ലിക്ക് ചെയ്യുക.

      തുടർന്ന്, താഴെ കാണിക്കുന്ന വിൻഡോയിൽ താങ്കളുടെ മൊബൈൽ നമ്പറും ആധാർ നമ്പറും രേഖപ്പെടുത്തേണ്ടതാണ്.

      ഇവ രേഖപ്പെടുത്തിയതിനു ശേഷം ഒരു ക്യാപ്ച്ച അതേപോലെ പകർത്തിയെഴുതാൻ ഉണ്ടാകും. പിന്നീട് ഒ ടി പി നമ്പർ ജനറേറ്റ് ചെയ്യേണ്ടതാണ്. അതിനു ശേഷം കാണിക്കുന്ന മെസ്സേജ് ശ്രദ്ധിക്കണം.

      ആദ്യം കളിച്ചു, പിന്നെ പിടിച്ചു, വണ്ടിനെ കുടുക്കി വീനസ് ഫ്ലൈ ട്രാപ്പ്; രസകരമായ വീഡിയോ കാണാം

      താങ്കളുടെ ആധാർ കാർഡ് മുമ്പുതന്നെ ഒരു മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ‘ഞങ്ങളുടെ റെക്കോർഡിൽ താങ്കളുടെ മൊബൈൽ നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്’ എന്ന ഒരു മെസ്സേജ് വരും. അഥവാ ആധാർ രേഖകളിൽ ഒരു നമ്പർ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നർത്ഥം. അതേസമയം, ആധാർ കാർഡ് മൊബൈലുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിൽ ‘താങ്കൾ ഇപ്പോൾ നൽകിയ മൊബൈൽ നമ്പർ ഞങ്ങളുടെ ആധാർ രേഖകളിൽ കാണിക്കുന്നില്ല’ എന്ന ഒരു മെസ്സേജ് ആയിരിക്കും കാണിക്കുക. താങ്കളുടെ ആധാർ കാർഡ് മറ്റൊരു മൊബൈൽ നമ്പറുമായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്ന് അർത്ഥം.

      കോവിഡ് കേസുകൾ ഉയരുന്നത് ഐപിഎല്ലിനെ ബാധിക്കുമോ? ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ

      ആധാർ കാർഡുമായി ബന്ധിപ്പിച്ച ഇമെയിൽ ഐഡി കണ്ടെത്താനും ഇതേ പ്രക്രിയയാണ് ഉപയോഗിക്കുന്നത്. മൊബൈൽ നമ്പർ ഫിൽ ചെയ്ത അതേ സ്ഥാനത്ത് ഇമെയിൽ ഐഡിയും കണ്ടെത്താവുന്നതാണ്.

      പുതിയ ആധാർ കാർഡിലെ പ്രത്യേകതകൾ അറിയാം

      പുതിയ ആധാർ പി വി സി കാർഡുകൾ ഓൺലൈൻ വഴി ഓർഡർ ചെയ്യാവുന്നതാണ്. മഴ നനഞ്ഞാൽ കേടു വരാത്ത പുതിയ കാടുകളുടെ പ്രിന്റിംഗും ലാമിനേഷനും ആഡംബര പൂർണമാണ്. ആശങ്കപ്പെടാതെ എങ്ങോട്ടേക്കും കൊണ്ടു പോകാൻ സാധിക്കും എന്നതാണ് ഇതിന്റെ സൗകര്യം. ഹോളോഗ്രാം, ഗോസ്റ്റ് ഇമേജ്, മൈക്രോ ടെക്സ്റ്റ് തുടങ്ങിയ സൗകര്യങ്ങളും പുതിയ കാർഡിൽ ഉണ്ട്. പഴയ കാർഡുകൾ പുതിയ രൂപത്തിലേക്ക് മാറ്റാൻ 50 രൂപയാണ് ചിലവ്.

      Published by:Joys Joy
      First published:
      )}