ടാറ്റ സണ്‍സ് മുന്‍ ഡയറക്ടര്‍ ആര്.കെ കൃഷ്ണകുമാര്‍ (age) മുംബൈയില്‍ അന്തരിച്ചു. ടാറ്റ ഗ്രൂപ്പിന്റെ പല സുപ്രധാനമായ ഏറ്റെടുക്കലുകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് കൃഷ്ണകുമാര്‍.തലശേരി സ്വദേശിയാണ്. ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള സർ ഡൊറാബ്ജി ടാറ്റ ട്രസ്റ്റിന്റെയും സർ രത്തൻ ടാറ്റ ട്രസ്റ്റിന്റെയും ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 2000-ല്‍ 271 മില്യണ്‍ പൗണ്ടിന് ടെറ്റ്ലിയെ വാങ്ങിയതിലൂടെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില കമ്പനിയായി ടാറ്റ ഗ്ലോബല്‍ ബിവറേജസിനെ മാറ്റാന്‍ സഹായിച്ചു.
2009-ല്‍ രാജ്യം പത്മശ്രീ നല്കി അദ്ദേഹത്തെ ആദരിച്ചു. 1963 ലാണ് കൃഷ്ണകുമാർ ടാറ്റ അഡ്മിനിസ്ട്രേറ്റീവ് സർവീസസിൽ പ്രവര്‍ത്തനം ആരംഭിക്കുന്നത്.. 1965- ടാറ്റ ഗ്ലോബൽ ബിവറേജസിന്റെ ഭാഗമായ അദ്ദേഹം ടാറ്റ ടീ എന്ന് കമ്പനി രൂപമാറ്റം വരുത്തുന്നത് വരെ ഇതോടൊപ്പം പ്രവര്‍ത്തിച്ചു , 1982-ൽ സൗത്ത് ഇന്ത്യ പ്ലാന്റേഷൻസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു.
ആർ.കെ കൃഷ്ണകുമാറിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
ടാറ്റ സൺസിന്റെ ഡയറക്ടർ ആയിരുന്ന അദ്ദേഹം ടാറ്റയുടെ വ്യത്യസ്ത സംരംഭങ്ങളെ നയിച്ച് കഴിവു തെളിയിച്ച വ്യക്തിയാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.