• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സാമ്പത്തിക പരിഷ്കരണ നടപടി: ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് ധനമന്ത്രി

ബാങ്കിംഗ് രംഗത്ത് സമഗ്രമായ അഴിച്ചുപണി

news18
Updated: August 30, 2019, 5:02 PM IST
സാമ്പത്തിക പരിഷ്കരണ നടപടി: ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് ധനമന്ത്രി
നിർമല സീതാരാമൻ
  • News18
  • Last Updated: August 30, 2019, 5:02 PM IST IST
  • Share this:
ന്യൂഡൽഹി: ബാങ്കിംഗ് മേഖലയിലെ സാമ്പത്തിക പരിഷ്കരണ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പത്ത് ബാങ്കുകൾ ലയിച്ച് നാലു വലിയ ബാങ്കുകളായി മാറും. പഞ്ചാബ് നാഷണൽ ബാങ്ക് , ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് , യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിക്കും. രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി ഇത് മാറും.

കാനറാബാങ്കും സിൻഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ നാലാമത്തെ ബാങ്കിംഗ് ശൃംഖലയായി മാറ്റും. യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ലയിപ്പിക്കും. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കൂടുതൽ ശക്തിയുള്ള കുറച്ചു ബാങ്കുകൾ മതിയെന്ന നിലപാടാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ബാങ്ക് ഓഫ് ഇന്ത്യയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയും അതേപടി തുടരും മന്ത്രിയുടെ വാർത്താസമ്മേളനം തുടരുകയാണ്.

ബാങ്കിംഗ് ലയന പ്രഖ്യാപനം ഒറ്റനോട്ടത്തിൽ

1. പഞ്ചാബ് നാഷണൽ ബാങ്ക് , ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് , യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിക്കും

2.  സിൻഡിക്കറ്റ് ബാങ്കും കാനറാ ബാങ്കും ലയിപ്പിക്കും

3. യൂണിയൻ ബാങ്കും ആന്ധ്ര ബാങ്കും കോർപ്പറേഷൻ ബാങ്കും ലയിപ്പിക്കും

Loading...

4. ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ലയിപ്പിക്കും

 

First published: August 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...