• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാട്ട്സാപ്പിലൂടെ അഡിഡാസ് ഷൂ സൌജന്യമായി കിട്ടില്ല!


Updated: April 2, 2018, 9:40 PM IST
വാട്ട്സാപ്പിലൂടെ അഡിഡാസ് ഷൂ സൌജന്യമായി കിട്ടില്ല!
WhatsApp Scam: Don't Fall For Free Adidas Shoes (Image for representation only)

Updated: April 2, 2018, 9:40 PM IST
സൌജന്യമായി അഡിഡാസ് ഷൂ ലഭിക്കുമെന്ന വാട്സ്ആപ്പ് സന്ദേശത്തിന് പിന്നാലെ പോയാല്‍ നിങ്ങള്‍ക്ക് എട്ടിന്‍റെ പണി കിട്ടും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളെല്ലാം ചോരുന്ന അവസ്ഥയിലേക്കാകും കാര്യങ്ങള്‍ എത്തുക. തൊണ്ണൂറ്റിമൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി 3000 ജോഡി ഷൂ അഡിഡാസ് സൌജന്യമായി നല്‍കുന്നുവെന്ന സന്ദേശമാണ് വാട്സ്ആപ്പ് വഴി പ്രചരിക്കുന്നത്. സൌജന്യ ഷൂ സ്വന്തമാക്കാന്‍ Adidas.com/shoes എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യാനും സന്ദേശത്തില്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഈ വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിലുള്ള വ്യക്തിഗത വിവരങ്ങളും സ്റ്റോര്‍ ചെയ്തിട്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഹാക്കര്‍മാരിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിനോടകം ആയിരകണക്കിന് ആളുകള്‍ ഈ തട്ടിപ്പിന് ഇരയായാതായാണ് റിപ്പോര്‍ട്ട്. വാട്സ്ആപ്പിലൂടെ തങ്ങളുടെ പേരില്‍ പ്രചരിപ്പിക്കുന്നത് വ്യാജ സന്ദേശമാണെന്ന് അഡിഡാസും വ്യക്തമാക്കി.
First published: February 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍