• HOME
  • »
  • NEWS
  • »
  • money
  • »
  • FREE TRADE AGREEMENT INDIA UK TALKS BEGIN ON NOVEMBER 1

സ്വതന്ത്ര വ്യപാര കരാർ: ഇന്ത്യ- യുകെ ചർച്ചകൾക്ക് നവംബർ ഒന്നിന് തുടക്കമാകും

ഇന്ത്യയും യുകെയും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യപാരക്കരാർ അധിക വാണിജ്യ അവസരങ്ങൾ തുറക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡൽഹി: സ്വതന്ത്ര വ്യപാര കരാർ (Free trade Agreement - FTA) സംബന്ധിച്ച ചർച്ചകൾക്ക് നവംബർ ഒന്നോടെ തുടക്കമിടാൻ ഇന്ത്യയും യു കെയും തയാറെടുക്കുന്നു. താൽക്കാലിക കരാറിന് മുൻഗണന നൽകുകയും പിന്നീട് ഒരു സമഗ്ര ഉടമ്പടി തയ്യാറാക്കാനുമാണ് ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എലിസബത്ത് ട്രസും സ്വതന്ത്ര വ്യപാരക്കരാറിനെയും മറ്റ് വ്യാപാര കാര്യങ്ങളെയും സംബന്ധിച്ച് നടത്തിയ ചർച്ചയിലാണ് ഇക്കാര്യങ്ങളിൽ തീരുമാനമായത്.

    ഇന്ത്യയും യുകെയും തമ്മിലുള്ള നിർദ്ദിഷ്ട സ്വതന്ത്ര വ്യപാരക്കരാർ അധിക വാണിജ്യ അവസരങ്ങൾ തുറക്കുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയിൽ വ്യാപാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഇരുപക്ഷവും പുതുക്കി.

    സ്വതന്ത്ര വ്യപാരക്കരാർ സംബന്ധിച്ച് ഇന്ത്യയിലെയും യുകെയിലെയും ബിസിനസ്സ് സമൂഹം ഉത്സുകരാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. 2021 മേയ് 4 ന് ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ മെച്ചപ്പെട്ട വ്യാപാര പങ്കാളിത്തം ആരംഭിക്കുന്നതിനുള്ള 'പ്രഖ്യാപനം' നടത്തിയത് മുതൽ, പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിൽ ഗണ്യമായ പുരോഗതി കൈവരിച്ചതായി ഗോയൽ പറഞ്ഞു.

    Also Read- Maharashtra EV Policy | മഹാരാഷ്ട്ര ഇലക്ട്രിക് വാഹന നയം ഇന്ന് മുതൽ നടപ്പിലാക്കും, വാഹനം വാങ്ങുന്നവർക്ക് 15000 രൂപ വരെ സബ്സിഡി

    ഇരുരാജ്യങ്ങളിലുമുള്ള ബിസിനസുകൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളുടെ ദ്രുതവും സുഗമവുമായ ലഭ്യതയ്ക്കായി ചർച്ചകൾ നേരത്തേ പൂർത്തിയാക്കാൻ താൽപര്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. വ്യവസായ / ബിസിനസ് അസോസിയേഷനുകൾ, കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ, ഉപഭോക്തൃ /വ്യാപാര അസോസിയേഷനുകൾ, നിയന്ത്രണ സംവിധാനങ്ങൾ, മന്ത്രാലയങ്ങൾ /വകുപ്പുകൾ, പൊതു ഗവേഷണ സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെട്ട യോജിച്ചുള്ള പ്രവർത്തനങ്ങൾ ഇതിനോടകം നടന്നതായും ബന്ധപ്പെട്ടവരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നും ഗോയൽ കൂട്ടിച്ചേർത്തു. വിപുലമായ പങ്കാളിത്തത്തിനുള്ള കൺസൾട്ടേഷൻ പേപ്പറും പ്രസിദ്ധീകരിച്ചു.

    ചർച്ചയിൽ ധൃതഗതിയിലുള്ള പുരോഗതി സുഗമമാക്കുന്നതിനും ഉഭയകക്ഷി താൽപ്പര്യങ്ങളും അഭിലാഷങ്ങളും സംവേദനക്ഷമതയും മനസ്സിലാക്കുന്നതിനായി വ്യത്യസ്ത BWG കൾ (Bilateral Working Groups) രൂപീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. BWG - യോഗങ്ങൾ ഇപ്പോൾ പുരോഗമിക്കുകയാണ്. 2021 സെപ്റ്റംബറോടെ പൂർത്തിയാകാൻ സാധ്യതയുണ്ട്.

    Also Read- Sthree Sakthi SS-278 Kerala Lottery Result | സ്ത്രീശക്തി SS-278 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

    BWG ചർച്ചകൾ ഇരുപക്ഷത്തെയും നയങ്ങൾ പരസ്പരം മനസ്സിലാക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നവംബറിൽ ചർച്ചകൾ ആരംഭിക്കുന്നതിനുള്ള ടേംസ് ഓഫ് റഫറൻസ് അന്തിമമാക്കുന്നതിന് ഒക്ടോബർ 1 ന് ആരംഭിക്കുന്ന സംയുക്ത സ്കോപ്പിംഗ് ചർച്ചകൾ മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
    Published by:Rajesh V
    First published:
    )}