• HOME
  • »
  • NEWS
  • »
  • money
  • »
  • ATM Cash Withdrawal| ATM ൽ നിന്ന് പണം പിൻവലിക്കുന്നതിനായുള്ള സേവനനിരക്ക് അടുത്ത മാസം മുതൽ ഉയരും; വിശദാംശങ്ങൾ അറിയാം

ATM Cash Withdrawal| ATM ൽ നിന്ന് പണം പിൻവലിക്കുന്നതിനായുള്ള സേവനനിരക്ക് അടുത്ത മാസം മുതൽ ഉയരും; വിശദാംശങ്ങൾ അറിയാം

സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളിൽ ഓരോ ഇടപാടിനും 21 രൂപ നൽകണം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    അടുത്ത മാസം മുതൽ എടിഎം ഇടപാടുകൾക്ക് (ATM Transactions) നിങ്ങൾ അധിക നിരക്ക് (Extra Charges) നൽകേണ്ടി വരും. ഡെബിറ്റ് കാർഡ് (Debit Card) ഉപയോഗിച്ച് സ്വന്തം ബാങ്കുകളുടെ (Banks) എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള പരിധി കഴിഞ്ഞതിന് ശേഷം നടത്തുന്ന ഇടപാടുകൾക്കാണ് അധിക തുക നൽകേണ്ടി വരിക. 2022 ജനുവരി മുതൽ നിശ്ചിത പരിധി കഴിഞ്ഞുള്ള എടിഎം ഇടപാടുകൾക്കായി ഉപഭോക്താക്കൾ കൂടുതൽ ചാർജുകൾ നൽകേണ്ടി വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നേരത്തെ ഒരു അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

    ഇത് ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്നതിനായി ബാങ്കുകൾ ഇതിനകം തന്നെ ഈ മാറ്റത്തെക്കുറിച്ച് പ്രഖ്യാപനം നടത്തി തുടങ്ങി. സൗജന്യ പ്രതിമാസ പരിധിക്കപ്പുറം പണത്തിനും നോൺ-ക്യാഷ് ഇടപാടുകൾക്കും ഓട്ടോമേറ്റഡ് ടെല്ലർ മെഷീനുകൾ (എടിഎം) ഉപയോഗിക്കുന്നതിനുള്ള ചാർജുകൾ വർദ്ധിപ്പിക്കാൻ ആർബിഐ ബാങ്കുകൾക്ക് അനുമതി നൽകിയതോടെ ഇനി മുതൽ എടിഎം ഇടപാടുകൾക്ക് കൂടുതൽ തുക നൽകേണ്ടി വരും.

    മാറ്റം പ്രാബല്യത്തിൽ വന്നാൽ, പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കലിന് ഉപഭോക്താക്കൾ സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളിൽ ഓരോ ഇടപാടിനും 21 രൂപ നൽകണം. നിലവിൽ, സമാന സാഹചര്യം ഉണ്ടായാൽ ഒരു ഇടപാടിന് 20 രൂപയാണ് ഉപഭോക്താവ് ബാങ്കിന് നൽകുന്നത്. ഈ നിരക്കുകൾ ഈടാക്കുന്നതിന് മുമ്പ് എല്ലാ ഉപഭോക്താക്കൾക്കും അവരുടെ സ്വന്തം ബാങ്കുകളിൽ അഞ്ച് സൗജന്യ എടിഎം ഇടപാടുകൾ നടത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിക്കുന്നുണ്ട്. ആ‍ർബിഐ നി‍ർദ്ദേശം അനുസരിച്ച് 2022 ജനുവരി 1 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.

    എന്നാൽ ഡെബിറ്റ് കാർഡുള്ള എല്ലാ ബാങ്ക് ഉപഭോക്താക്കൾക്കും അവരുടെ സ്വന്തം ബാങ്കുകളുടെ എടിഎമ്മുകളിൽ പ്രതിമാസം അഞ്ച് സൗജന്യ ഇടപാടുകൾക്ക് (പണമോ പണമോ അല്ലാത്തതോ ആയ ഇടപാടുകൾ) അർഹതയുണ്ട്. കൂടാതെ, മെട്രോ നഗരങ്ങളിൽ മറ്റ് ബാങ്കുകളിൽ നിന്ന് മൂന്ന് സൗജന്യ ഇടപാടുകൾക്കും മെട്രോ ഇതര നഗരങ്ങളിൽ അഞ്ച് സൗജന്യ ഇടപാടുകൾക്കും അർഹതയുണ്ട്. ഈ വർഷം ജൂണിൽ മാറ്റങ്ങളെക്കുറിച്ച് ആർബിഐ അറിയിച്ചിരുന്നു.

    എടിഎം ഇടപാടുകളെക്കുറിച്ചുള്ള ആർബിഐ നി‍‍‍ർദ്ദേശം

    “ഉപഭോക്താക്കൾക്ക് അവരുടെ സ്വന്തം ബാങ്ക് എടിഎമ്മുകളിൽ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകൾക്ക് (സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ ഉൾപ്പെടെ) അർഹതയുണ്ട്. മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്നുള്ള (സാമ്പത്തികവും സാമ്പത്തികേതരവുമായ ഇടപാടുകൾ ഉൾപ്പെടെ) സൗജന്യ ഇടപാടുകൾക്കും ഉപഭോക്താക്കൾ അർഹരാണ്. മെട്രോ ന​ഗരങ്ങളിൽ മറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് മൂന്ന് ഇടപാടുകളും മെട്രോ ഇതര കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകളും സൗജന്യമായി നടത്താം. സൗജന്യ ഇടപാടുകൾക്കപ്പുറം, 2014 ഓഗസ്റ്റ് 14 ലെ സർക്കുലർ DPSS.CO.PD.No.316/02.10.002/2014-2015 നിർദ്ദേശിച്ചിരിക്കുന്ന പ്രകാരം, പരിധി കഴിഞ്ഞുള്ള ഓരോ ഇടപാടിനും 20 രൂപയാണ്. ബാങ്കുകളുടെ ഉയർന്ന ഇന്റർചേഞ്ച് ഫീസും ചെലവിലെ പൊതുവായ ചെലവ് വർദ്ധനവും കണക്കിലെടുക്കുമ്പോൾ, ഓരോ ഇടപാടിനും ഉപഭോക്തൃ ചാർജുകൾ 21 രൂപയായി വർദ്ധിപ്പിക്കാൻ ബാങ്കുകൾക്ക് അനുവാദമുണ്ട്. ഈ വർദ്ധനവ് 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും" റിസർവ് ബാങ്ക് 2021 ജൂൺ 10ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു.

    Also Read-Mahindra Thar | ഗുരുവായൂരപ്പന് സമർപ്പിച്ച special edition ഫോർ വീൽ ഡ്രൈവ് ഥാര്‍ മഹീന്ദ്ര വാഹനത്തിന്റെ സവിശേഷതകൾ എന്തെല്ലാം?

    ക്യാഷ് റീസൈക്ലർ മെഷീനുകളിൽ (ക്യാഷ് ഡെപ്പോസിറ്റ് ഇടപാടുകൾ ഒഴികെ) നടത്തുന്ന ഇടപാടുകൾക്കും ഈ നിർദ്ദേശങ്ങൾ ബാധകമായിരിക്കും. ഈ തുകയ്ക്ക് അധിക നികുതി നൽകേണ്ടിവരുമെന്നും സെൻട്രൽ ബാങ്ക് പറഞ്ഞു. പുതിയ നിയമത്തെക്കുറിച്ച് ബാങ്കുകൾ ഉപഭോക്താക്കളെ അറിയിച്ച് തുടങ്ങി. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവയുൾപ്പെടെ ഏതാനും ബാങ്കുകൾ പുതിയ അറിയിപ്പ് നൽകി കൊണ്ട് അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

    എച്ച് ഡി എഫ് സി ബാങ്ക്

    “2022 ജനുവരി 1 മുതൽ സൗജന്യ പരിധിക്ക് മുകളിലുള്ള എടിഎം ഇടപാടുകൾക്ക് ഈടാക്കാുന്ന നിലവിലെ 20 രൂപ + നികുതികൾ, 21 രൂപ + നികുതികളായി പരിഷ്കരിക്കുമെന്ന് ” എച്ച് ഡി എഫ് സി ബാങ്ക് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.

    എച്ച്‌ ഡി എഫ്‌ സി ബാങ്ക് എടിഎമ്മുകളിൽ പരിധിയ്ക്ക് മുകളിലുള്ള പണം പിൻവലിക്കൽ ഇടപാടുകൾക്ക് മാത്രമേ നിരക്ക് ഈടാക്കുകയുള്ളൂ.
    നോൺ-ഫിനാൻഷ്യൽ ഇടപാടുകൾ അതായത് ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്മെന്റ്, എടിഎം പിൻ മാറ്റം തുടങ്ങിയ ഇടപാടുകൾ പരിധിയ്ക്ക് ശേഷവും സൗജന്യമായിരിക്കും. എന്നാൽ എച്ച്‌ ഡി എഫ്‌ സി എടിഎം കാ‍‍ർഡ് ഇതര ബാങ്ക് എടിഎമ്മുകളിൽ ഉപയോ​ഗിക്കുമ്പോൾ ചാർജ് ചെയ്യുന്നതിനായി പരിഗണിക്കുന്ന ഇടപാടുകളിൽ സാമ്പത്തിക (പണം പിൻവലിക്കൽ), സാമ്പത്തികേതര ഇടപാടുകൾ (ബാലൻസ് എൻക്വയറി, മിനി സ്റ്റേറ്റ്‌മെന്റ്, പിൻ മാറ്റം) എന്നിവ ഉൾപ്പെടും.

    ആക്സിസ് ബാങ്ക്

    ആക്‌സിസ് ബാങ്ക് വെബ്‌സൈറ്റിലും അധിക നിരക്ക് സംബന്ധിച്ച നി‍ർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. “2022 ജനുവരി 1 മുതൽ, ആക്‌സിസ് ബാങ്കിലോ മറ്റ് ബാങ്ക് എടിഎമ്മുകളിലോ സൗജന്യ പരിധിക്ക് മുകളിലുള്ള സാമ്പത്തിക ഇടപാടിന് 21 രൂപ + ജിഎസ്ടി നിരക്ക് ഈടാക്കും” എന്നാണ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

    ഇതിന് മുമ്പ്, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2021 ഓഗസ്റ്റിലാണ് ആർബിഐ അവസാനമായി ഇടപാട് പരിധി വർദ്ധിപ്പിച്ചത്. എടിഎം ഇടപാടുകൾക്കായുള്ള ഇന്റർചേഞ്ച് ഫീസ് ഘടനയിൽ അവസാനമായി മാറ്റം വരുത്തിയത് 2012 ഓഗസ്റ്റിൽ ആണ്. ഉപഭോക്താക്കൾ അടയ്‌ക്കേണ്ട ചാർജുകൾ 2014 ഓഗസ്റ്റിലാണ് അവസാനമായി പരിഷ്കരിച്ചത്.

    രാജ്യത്തുടനീളം എടിഎം (ATM) തട്ടിപ്പുകൾ സർവസാധാരണമായിരിക്കുകയാണ്. വിവിധ ബാങ്കുകൾ എടിഎം തട്ടിപ്പിന്റെ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് എസ്ബിഐയുടെ എടിഎമ്മുകളിൽ നിന്നും ഇനി ഒടിപി (OTP) സംവിധാനത്തിലൂടെ മാത്രമായിരിക്കും പണം പിൻവലിക്കാൻ സാധിക്കുക. എടിഎമ്മിൽ നിന്ന് പണം പിൻവലിക്കുന്ന അക്കൗണ്ട് ഉടമകൾക്ക് അവരുടെ മൊബൈൽ ഫോണുകളിൽ ഒടിപി നമ്പർ ലഭിക്കുന്നതായിരിക്കും. ഈ ഓടിപി നൽകിയാൽ മാത്രമേ ഇനി പണം പിൻവലിക്കാൻ കഴിയൂ.
    Published by:Naseeba TC
    First published: