• HOME
  • »
  • NEWS
  • »
  • money
  • »
  • Financial Deadlines ​​In March | പാൻ-ആധാർ ബന്ധിപ്പിക്കൽ മുതൽ KYC അപ്ഡേറ്റ് വരെ; മാർച്ചിൽ ചെയ്ത് തീർക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ

Financial Deadlines ​​In March | പാൻ-ആധാർ ബന്ധിപ്പിക്കൽ മുതൽ KYC അപ്ഡേറ്റ് വരെ; മാർച്ചിൽ ചെയ്ത് തീർക്കേണ്ട പ്രധാന സാമ്പത്തിക കാര്യങ്ങൾ

വൈകിയ ആദായനികുതി റിട്ടേണുകള്‍ (income tax returns) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം മുതല്‍ നിങ്ങളുടെ പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന ദിവസം വരെ മാർച്ചിലാണുള്ളത്.

  • Share this:
    2021-22 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലേക്ക് പ്രവേശിക്കുമ്പോള്‍, നിങ്ങളുടെ നികുതി ആസൂത്രണങ്ങൾ (tax planning) ഏപ്രില്‍ മുതല്‍ ആരംഭിക്കുന്നതാണ് നല്ലത്. എന്നാൽ മാർച്ചിൽ തന്നെ ചെയ്തു തീർക്കേണ്ട ചില സാമ്പത്തിക കാര്യങ്ങൾ ഉണ്ട്. വൈകിയ ആദായനികുതി റിട്ടേണുകള്‍ (income tax returns) ഫയല്‍ ചെയ്യുന്നതിനുള്ള അവസാന ദിവസം മുതല്‍ നിങ്ങളുടെ പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന ദിവസം വരെ മാർച്ചിലാണുള്ളത്. ഈ മാസം നിങ്ങൾ തീർച്ചയായും ഓർത്തിരിക്കേണ്ട ചില പ്രധാന സമയപരിധികള്‍ (deadlines) ഇതാ..

    നികുതി ആസൂത്രണം

    നികുതിദായകര്‍ക്ക് വിവിധ വിഭാഗങ്ങള്‍ക്ക് കീഴിലുള്ള നികുതി ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കുന്നതിലുള്ള അവസാന അവസരമാണിത്. ഈ സമയപരിധിയെക്കുറിച്ച് അറിയാമായിരുന്നിട്ടും, മിക്ക നിക്ഷേപകരും തങ്ങളുടെ ആദായനികുതി ആസൂത്രണം അവസാന നിമിഷത്തേക്ക് മാറ്റിവെയ്ക്കാറുണ്ട്. നിങ്ങളുടെ നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങള്‍ ഇതുവരെ ആസൂത്രണം ചെയ്തിട്ടില്ലെങ്കില്‍, അത് എത്രയും വേഗം ചെയ്യുക.

    വൈകിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി

    2020-21 സാമ്പത്തിക വര്‍ഷത്തിലേക്കോ 2021-21 അസെസ്മെന്റ് വര്‍ഷത്തിലേക്കോ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി 2021 ഡിസംബര്‍ 31 വരെയായിരുന്നു. എന്നാൽ വൈകിയ റിട്ടേണ്‍ മാർച്ച് 31 വരെ ഫയല്‍ ചെയ്യാം. ഇങ്ങനെ റിട്ടേൺ ഫയൽ ചെയ്യുന്നതിനും പിഴയും നികുതിയ്ക്ക് അധിക പലിശയും നല്‍കേണ്ടി വന്നേക്കാം.

    ആദായനികുതി നിയമങ്ങളില്‍ സൂചിപ്പിച്ചിട്ടുള്ള നിശ്ചിത തീയതിക്ക് ശേഷം ഫയല്‍ ചെയ്യുന്ന റിട്ടേണാണ് വൈകിയുള്ള റിട്ടേണായി കണക്കാക്കുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തിലെ മൊത്തം നികുതി വരുമാനം 5 ലക്ഷം രൂപയില്‍ താഴെയാണെങ്കിൽ കാലതാമസം നേരിട്ട ആദായനികുതി റിട്ടേണിന് ആദായനികുതി നിയമം സെക്ഷന്‍ 234 എഫ് പ്രകാരം 1,000 രൂപ പിഴ അടയ്ക്കണം. വരുമാനം അഞ്ച് ലക്ഷം രൂപയിൽ കൂടുതൽ ആണെങ്കിൽ 5,000 രൂപ പിഴ നല്‍കേണ്ടി വരും.

    പാന്‍-ആധാര്‍ ലിങ്കിംഗ്

    നിങ്ങളുടെ പാന്‍ നമ്പര്‍ ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള അവസാന തിയതി 2022 മാര്‍ച്ച് 31 ആണ്. നല്‍കിയിരിക്കുന്ന സമയപരിധിക്കുള്ളില്‍ ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും, പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുന്നതിന് 1,000 രൂപ ഫീസ് ആവശ്യമായി വന്നേക്കാം. പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ ഒരു വ്യക്തിക്ക് മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരികളിലോ നിക്ഷേപിക്കാനോ ബാങ്ക് അക്കൗണ്ട് തുറക്കാനോ കഴിയില്ല.

    567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ച് UIDPAN എന്ന് ടൈപ്പ് ചെയ്ത് ഇ-ഫയലിംഗ് വെബ്സൈറ്റ് വഴി നിങ്ങള്‍ക്ക് ഇവ ലിങ്ക് ചെയ്യാം അല്ലെങ്കില്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡിന്റെയും (NSDL) UTIITSL-ന്റെയും പാന്‍ സേവന കേന്ദ്രങ്ങളിലൂടെ ഓഫ്ലൈനായി പാനും ആധാറും ബന്ധിപ്പിക്കാം.

    ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്‌ഡേറ്റ്

    2022 മാര്‍ച്ച് 31നകം കെവൈസി അപ്ഡേറ്റ് ചെയ്യുന്നത് പൂര്‍ത്തിയാക്കണം. ആര്‍ബിഐ, ബാങ്ക് അക്കൗണ്ടുകളിലെ കെവൈസി അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി 2021 ഡിസംബര്‍ 31ല്‍ നിന്ന് മാര്‍ച്ച് 31 വരെ നീട്ടിയിരുന്നു. ഉപഭോക്താക്കള്‍ തിരിച്ചറിയല്‍ രേഖയും വിലാസ തെളിവും ഉള്‍പ്പെടുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സഹിതം അവരുടെ ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ടതുണ്ട്. ഉപഭോക്താക്കളുടെ KYC വിശദാംശങ്ങള്‍ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുന്നതിന് ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗിക്കാനും ആര്‍ബിഐ അനുവദിച്ചിട്ടുണ്ട്.

    വീഡിയോ-കെവൈസിയും ഡിജി-ലോക്കര്‍ വഴി ഇലക്ട്രോണിക് ഡോക്യുമെന്റുകള്‍ സ്ഥിരീകരണ ആവശ്യത്തിനായി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കാനും ഇതുവഴി സാധിക്കും. എസ്ബിഐ പോലുള്ള ചില മുന്‍നിര ബാങ്കുകൾ ഉപഭോക്താക്കളെ അവരുടെ കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഇമെയില്‍ വഴിയോ തപാല്‍ വഴിയോ രേഖകൾ സമര്‍പ്പിക്കാന്‍ അനുവദിക്കുന്നുണ്ട്.

    മുന്‍കൂര്‍ നികുതി അടവ്

    മുന്‍കൂര്‍ നികുതി അടയ്ക്കാനുള്ള സമയപരിധി അടുത്തു വരികയാണ്. വര്‍ഷത്തില്‍ 10,000 രൂപയോ അതില്‍ കൂടുതലോ നികുതി ബാധ്യത കണക്കാക്കുന്ന ഏതൊരു വ്യക്തിയും മുന്‍കൂര്‍ നികുതി അടയ്ക്കേണ്ടതുണ്ട്. മുന്‍കൂര്‍ നികുതി സാമ്പത്തിക വര്‍ഷം തന്നെ നാല് ഗഡുക്കളായി അടക്കണം. മുന്‍കൂര്‍ നികുതിയുടെ നാലാം ഗഡു അടക്കുന്നതിനുള്ള അവസാന തീയതി 2022 മാര്‍ച്ച് 15 ആണ്. ഇത് എല്ലാ നികുതിദായകര്‍ക്കും, ശമ്പളക്കാര്‍ക്കും, ഫ്രീലാന്‍സർമാർക്കും, ബിസിനസ്സുകള്‍ക്കും ബാധകമാണ്. സീനിയര്‍ സിറ്റിസണ്‍ (60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള വ്യക്തി), ബിസിനസില്‍ നിന്നോ പ്രൊഫഷനില്‍ നിന്നോ വരുമാനമില്ലാത്തവര്‍ തുടങ്ങിയവർ മുന്‍കൂര്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥരല്ല.
    Published by:Arun krishna
    First published: