നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന് പറയുന്നു. കരാര്‍ പ്രകാരം സര്‍വീസ് ടാക്സ് എണ്ണക്കമ്പനികളാണ് നല്‍കേണ്ടതെന്നാണ് സംഘടനയുടെ നിലപാട്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നാണ് ആവശ്യം.
അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. ന്യൂഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളിലെ പെട്രോള്‍ വില 2022 മാര്‍ച്ച് 19-ന് ഉയര്‍ന്ന നിലയില്‍ തന്നെയാണ്. റഷ്യ-യുക്രെയ്ന് സംഘര്‍ഷത്തിന്റെ ഫലമായി, ക്രൂഡ് ഓയില്‍, ഗ്യാസ് വില ഉയര്‍ന്ന നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പണപ്പെരുപ്പ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. തല്‍ഫലമായി, എണ്ണ-വിപണി കോര്‍പ്പറേഷനുകള്‍ ഇന്ധനവില ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ഈ രംഗത്തെ വിദഗ്ധര്‍.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.