• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | മെട്രോ നഗരങ്ങളിൽ പെട്രോൾ വിലയിൽ ഏറ്റവും കുറവ് ഡൽഹിയിൽ; ഇന്നത്തെ ഇന്ധനവില

Fuel price | മെട്രോ നഗരങ്ങളിൽ പെട്രോൾ വിലയിൽ ഏറ്റവും കുറവ് ഡൽഹിയിൽ; ഇന്നത്തെ ഇന്ധനവില

Fuel price across metro cities in India on January 23 | പ്രധാന നഗരങ്ങളിലെ ഇന്ധവില അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ജനുവരി 23 ഞായറാഴ്ച രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ (petrol, diesel price) മാറ്റമില്ല. ഡൽഹിയിൽ, ഇന്ധനത്തിന് മറ്റ് മെട്രോകളേക്കാൾ താരതമ്യേന വില കുറവാണ്. ഇവിടെ പെട്രോളിന്റെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇത് നഗരത്തിൽ ഇന്ധനത്തിന്റെ വില ലിറ്ററിന് 8 രൂപ കുറച്ചു.

    മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, പെട്രോളിന്റെ വാറ്റ് നിലവിലെ 30 ശതമാനത്തിൽ നിന്ന് 19.4 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.

    മെട്രോ നഗരങ്ങളിൽ ഇന്ധനവില ഇപ്പോഴും ഏറ്റവും ഉയർന്നത് മുംബൈയിലാണ്. മൂല്യവർധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം എല്ലാ സംസ്ഥാനങ്ങളിലും ഇന്ധന വില വ്യത്യാസപ്പെടുന്നു.

    ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 95.41 രൂപയും ഡീസൽ വില ലിറ്ററിന് 86.67 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയിലും ഡീസൽ ലിറ്ററിന് 94.14 രൂപയിലുമാണ് വിൽക്കുന്നത്.

    ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ

    Summary: Petrol and diesel prices remained unchanged in the country on Sunday, 23 January. In Delhi, fuel is relatively cheaper than the rest of the metros because the state government had earlier decided to reduce the Value-Added Tax (VAT) on petrol, bringing down the price of the fuel in the city by about Rs 8 per litre
    Published by:user_57
    First published: