• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സംസ്ഥാനത്ത് അഞ്ചാം ദിവസവും ഇന്ധനവിലയിൽ വർദ്ധന

news18india
Updated: October 9, 2018, 11:26 AM IST
സംസ്ഥാനത്ത് അഞ്ചാം ദിവസവും ഇന്ധനവിലയിൽ വർദ്ധന
news18india
Updated: October 9, 2018, 11:26 AM IST
കൊച്ചി: എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ തുടർച്ചയായ അഞ്ചാം ദിവസവും ഇന്ധനവിലയിൽ വർദ്ധനവ്. പെട്രോൾ ലിറ്ററിന് 84 രൂപ 24 പൈസയും ഡീസലിന് 78 രൂപ 7 പൈസയുമാണ് കൊച്ചിയിലെ ഇന്നത്തെ വില. അടിക്കടി ഉയരുന്ന വിലവർദ്ധനവിൽ ജനജീവിതം പൊറുതി മുട്ടിയിരിക്കുകയാണ്.

തുടർച്ചയായ വിലവർദ്ധന വലിയ പ്രതിഷേധത്തിനു ഇടയാക്കിയതോടെയാണ് കഴിഞ്ഞ അഞ്ചാം തിയ്യതി കേന്ദ്രസർക്കാർ ഇന്ധനവിലയിൽ രണ്ടര രൂപ കുറവ് വരുത്തിയത്. എന്നാൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള അഞ്ചു ദിവസങ്ങൾക്കിടെ ഇന്ധനവില ഒരു രൂപയോളം വർദ്ധിച്ചു.

തെരുവ് യുദ്ധം ശരിയല്ല; 'ശബരിമല' സമരത്തിനെതിരെ വെള്ളാപ്പള്ളി

കൊച്ചിയിൽ പെട്രോളിന് 23 പൈസയും ഡീസലിന് 30 പൈസയുമാണ് ഇന്ന് വർധിച്ചത്. ഡീസലിന് 78 രൂപ 7പൈസയും പെട്രോളിന് 84 രൂപ 24 പൈസയുമാണ് കൊച്ചിയിലെ ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോൾ വില 84 രൂപ 58പൈസയും ഡീസൽ വില 78രൂപ 38 പൈസയുമാണ്.

എല്ലാം സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലി ആവശ്യപ്പെട്ടിരുന്നെങ്കിലും കൂട്ടിയ നിരക്ക് കേന്ദ്രസർക്കാർ ആദ്യം കുറയ്ക്കട്ടെ എന്നായിരുന്നു സംസ്ഥാന സർക്കാരിന്‍റെ നിലപാട്.

First published: October 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍