• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു

news18india
Updated: May 23, 2018, 10:49 AM IST
സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു
news18india
Updated: May 23, 2018, 10:49 AM IST
കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വർധിച്ചു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 33 പൈസ വർധിച്ച് 81 രൂപ 31 പൈസയായപ്പോൾ ഡീസലിന് 28 പൈസ വർധിച്ച് 74 രൂപ 16 പൈസയായി.

അതേസമയം, പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് നികുതി രണ്ടുരൂപ മുതൽ നാലുരൂപ വരെ കുറയ്ക്കാൻ ആലോചനകൾ നടക്കുന്നതായി സൂചന. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില അനുദിനം ഉയരുന്ന സാഹചര്യത്തിലാണ് എക്സൈസ് നികുതി കുറയ്ക്കാൻ ആലോചിക്കുന്നത്.

ആറര രൂപയായിരുന്ന കേന്ദ്രനികുതികൾ ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം പല ഘട്ടങ്ങളിലായി പത്തൊമ്പതര രൂപയായി കൂട്ടിയിരുന്നു. എക്സൈസ് നികുതി കുറയ്ക്കുന്ന വിഷയം ഇന്ന് രാവിലെ ചേരുന്ന കേന്ദ്ര മന്ത്രിസഭായോഗം ചർച്ച ചെയ്യും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദർ പ്രധാൻ എണ്ണക്കമ്പനി മേധാവികളുമായും ചർച്ച നടത്തും. വിലകുറയ്ക്കാൻ ഇടപെടൽ ഉണ്ടാകുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ ചൊവ്വാഴ്ച പറഞ്ഞിരുന്നു.
First published: May 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍