കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതിയില്‍ മാറ്റം വരുത്തിയിട്ടും കേരളത്തിൽ കുറയാതിരുന്ന പെട്രോൾ വിലയിലെ 93 പൈസ എവിടെപ്പോയതെന്ന് കണ്ടെത്തി.
നികുതിയില്‍ മാറ്റം വരുത്തിയിട്ടും കേരളത്തില്‍ പെട്രോള്‍ (Petrol) വിലയില്‍ കാര്യമായി വിലക്കുറവുണ്ടായില്ല. എന്നാല്‍ ഡീസലിന് (Diesel) പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് കേന്ദ്രം കുറച്ചത് എട്ടുരൂപയാണ്. കേരളത്തിലെ നികുതിയിനത്തില്‍ കുറഞ്ഞത് 2.41 രൂപയും. രണ്ടുംചേര്‍ന്ന് 10.41 രൂപയാണ് കുറയേണ്ടിയിരുന്നത്. ജില്ലകളിലെ ശരാശരി പ്രകാരം ഞായറാഴ്ച സംസ്ഥാനത്ത് 9.40 രൂപയാണ് കുറഞ്ഞത്. ഒരു രൂപയുടെ ഇളവ് എവിടെപ്പോയെന്ന ചോദ്യമുയർന്നിരുന്നു.
ധനമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തെ കുറിച്ച് പെട്രോൾ കമ്പനികളോട് വിശദീകരണം തേടിയപ്പോഴാണ് ഇതിന്റെ കാരണം കണ്ടെത്തിയത്. കേന്ദ്രം വില കുറച്ചതിന് പിന്നാലെ തന്നെ പെട്രോൾ അടിസ്ഥാന വിലയിൽ നിന്ന് എണ്ണക്കമ്പനികൾ 79 പൈസ വർധിപ്പിച്ചതായി കണ്ടെത്തി. ഇതിൽ നികുതി കൂടി വന്നതോടെ വിലയിലെ ആകെ വ്യത്യാസം 93 പൈസയായി. ഡീസലിന്റെ അടിസ്ഥാന വിലയിലും രണ്ട് പൈസയുടെ വർധനയുണ്ടായിരുന്നു. എന്നാൽ, തുച്ഛമായ വർധനയായതിനാൽ ഇത് ശ്രദ്ധയിൽ പെട്ടില്ല. അതേസമയം, ഇക്കാര്യത്തെ കുറിച്ച് എണ്ണക്കമ്പനികൾ പ്രതികരിച്ചിട്ടില്ല.
കേന്ദ്രസര്‍ക്കാര്‍ നികുതി കുറച്ചതോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തില്‍ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്‍പ്പനനികുതി. ഇതിനുപുറമേ ഒരു രൂപ വീതം അധിക നികുതിയും ഒരുശതമാനം സെസുമുണ്ട്.
Also read-
Petrol Price | നികുതി കുറഞ്ഞ ദിവസം എണ്ണക്കമ്പനികള്‍ പെട്രോള്‍ വില കൂട്ടി; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേന്ദ്ര തീരുമാനത്തിന് പിന്നാലെ സംസ്ഥാന സർക്കാരും നികുതി കുറച്ചതോടെ തിരുവനന്തപുരത്ത് 9.48 രൂപയാണ് പെട്രോളിന് ഞായറാഴ്ച കുറഞ്ഞത്. എറണാകുളം 9.31 രൂപ, കോഴിക്കോട് 9.42 രൂപ, കണ്ണൂര്‍ 9.54 രൂപ, വയനാട് 9.45 രൂപ, കാസര്‍കോട് 9.64 എന്നിങ്ങനെയാണ് കുറഞ്ഞത്.
Also Read-
Fuel Tax | 'കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാന നികുതി വരുമാനത്തില്‍ മാറ്റമില്ല'; ധനമന്ത്രി നിര്‍മല സീതാരാമന്
ഉത്തര്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നവംബര്‍ 4 മുതല്‍ വില വര്‍ദ്ധിപ്പിക്കുന്നത് മരവിപ്പിച്ചിരുന്നു. നാലര മാസത്തേക്ക് പിന്നീട് കൂടാതിരുന്ന ഇന്ധനവില പിന്നീട് മാര്‍ച്ച് 22 നാണ് വര്‍ധിച്ചത്. പ്രതിദിന വില വര്‍ധനവ് പുനരാരംഭിച്ച ശേഷം പെട്രോളിനും ഡീസലിനും 14 തവണയാണ് വില വര്‍ധിച്ചത്. ലിറ്ററിന് ഏകദേശം 10 രൂപയുടെ വര്‍ധനവാണ് ഇക്കാലയളവിലുണ്ടായത്.
Also Read-
Petrol-Diesel Price | 'സംസ്ഥാനങ്ങളും ഇന്ധന നികുതി കുറയ്ക്കാൻ തയ്യാറാകണം; മുമ്പ് കുറയ്ക്കാത്തവർ പ്രത്യേകിച്ച്': ധനമന്ത്രി നിർമല സീതാരാമൻ
ഏപ്രില്‍ ആറിനാണ് ഈ വര്‍ധനവ് നിലച്ചത്. പിന്നീട് ഏകദേശം ഒന്നര മാസത്തോളം മാറ്റമില്ലാതെ തുടര്‍ന്ന ഇന്ധനവിലയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിലൂടെ കുത്തനെ കുറഞ്ഞിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.