• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | ക്രൂഡോയില്‍ വില കുതിക്കുന്നു; രാജ്യത്ത് മാറ്റമില്ലാതെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍

Fuel Price | ക്രൂഡോയില്‍ വില കുതിക്കുന്നു; രാജ്യത്ത് മാറ്റമില്ലാതെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍

പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില.

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
    ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ ക്രൂഡോയില്‍(Crude Oil) വില കുതിക്കുമ്പോഴും രാജ്യത്തെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍(Petrol-Diesel Price) മാറ്റില്ലാതെ തുടരുന്നു. 120 ദിവസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില പുനര്‍ നിര്‍ണയം അടുത്തയാഴ്ച പുനരാരംഭിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപയെങ്കിലും കൂടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനവിനെ തുടർന്ന് എണ്ണ കമ്പനികള്‍ക്കുണ്ടായ നഷ്ടം ഒഴിവാക്കാന്‍ ഈ നിരക്കില്‍ വര്‍ധന വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

    ഇന്ത്യ ഇറക്കുമതിക്ക് ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന് 118.1 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. 2012ന് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്‌കൃത എണ്ണയുടെ വില.

    Also Read-Petrol Diesel Price| അടുത്ത ആഴ്ച ഇന്ധന വില 12 രൂപ വരെ കൂടിയേക്കും; ക്രൂഡോയിൽ വില 118 ഡോളർ കടന്നു

    ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്‌കരിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലകളില്‍ എന്തെങ്കിലും മാറ്റം ഉണ്ടായാല്‍ എല്ലാ ദിവസവും രാവിലെ 6 മുതല്‍ പ്രാബല്യത്തില്‍ വരും.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോള്‍ - ലിറ്ററിന് 109.98 രൂപ
    ഡീസല്‍ - ലിറ്ററിന് 94.14 രൂപ

    2. ഡല്‍ഹി

    പെട്രോള്‍ ലിറ്ററിന് 95.41 രൂപ
    ഡീസല്‍ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോള്‍ ലിറ്ററിന് 101.40 രൂപ
    ഡീസല്‍ - ലിറ്ററിന് 91.43 രൂപ

    4. കൊല്‍ക്കത്ത

    പെട്രോള്‍ - ലിറ്ററിന് 104.67 രൂപ
    ഡീസല്‍ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാല്‍

    പെട്രോള്‍ ലിറ്ററിന് 107.23 രൂപ
    ഡീസല്‍ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോള്‍ ലിറ്ററിന് 108.20 രൂപ
    ഡീസല്‍ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോള്‍ ലിറ്ററിന് 100.58 രൂപ
    ഡീസല്‍ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോള്‍ - ലിറ്ററിന് 94.58 രൂപ
    ഡീസല്‍ ലിറ്ററിന് 81.29 രൂപ

    9. ലഖ്നൗ

    പെട്രോള്‍ ലിറ്ററിന് 95.28 രൂപ
    ഡീസല്‍ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗര്‍

    പെട്രോള്‍ ലിറ്ററിന് 95.35 രൂപ
    ഡീസല്‍ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോള്‍ ലിറ്ററിന് 106.36 രൂപ
    ഡീസല്‍ - ലിറ്ററിന് 93.47 രൂപ
    Published by:Jayesh Krishnan
    First published: