2021 നവംബർ 14 ഞായറാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ (Petrol, Diesel prices) മാറ്റമില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തീരുവ വെട്ടിക്കുറച്ചതിന് ശേഷവും വാഹന ഇന്ധന നിരക്ക് സ്ഥിരമായി തുടരുന്നു എന്നത് നേരത്തെയുള്ള തുടർച്ചയായ നിരക്കുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകുന്നു. പ്രധാന നഗരങ്ങളിലെ ഇന്ധനവില അവസാനമായി പരിഷ്കരിച്ചത് നവംബർ നാലിനാണ്.
ദീപാവലിയുടെ തലേദിവസം, സർക്കാർ ഇന്ധനങ്ങളുടെ എക്സൈസ് തീരുവ വെട്ടിക്കുറച്ചു. പെട്രോളിന് 5 രൂപയും പെട്രോളിന് 10 രൂപയും കുറച്ചു. ഇതിന് തൊട്ടുപിന്നാലെ, കൂടുതലും NDA ഭരിക്കുന്ന പല സംസ്ഥാനങ്ങളും VAT കുറയ്ക്കാൻ തീരുമാനമെടുത്തു. പെട്രോളിനും ഡീസലിനും നികുതി (വാറ്റ്) വിലകുറച്ചു.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ കണക്കനുസരിച്ച് ഡൽഹിയിൽ പെട്രോളിന്റെ വില 103.97 രൂപയും ഒരു ലിറ്റർ ഡീസലിന് 86.67 രൂപയുമാണ്. ഡൽഹി സർക്കാർ വാറ്റ് കുറച്ചിട്ടില്ല എന്നതും ശ്രദ്ധേയം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ ലിറ്ററിന് 109.98 രൂപയും ഡീസലിന് 94.14 രൂപയുമാണ്.
അതുപോലെ, ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില മാറ്റമില്ലാതെ തുടരുകയും യഥാക്രമം 101.40 രൂപയും 91.43 രൂപയുമായി നിലനിൽക്കുകയും ചെയ്യുന്നു. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 104.67 രൂപയും ഡീസൽ വില 89.79 രൂപയുമാണ്.
തുടർച്ചയായി പതിനൊന്ന് ദിവസമായി പെട്രോൾ വിലയിൽ മാറ്റമില്ലെങ്കിലും നാല് മെട്രോ നഗരങ്ങളിലും (ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത) പെട്രോൾ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്.
ഉത്തർപ്രദേശിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 95.09 രൂപയും 86.59 രൂപയുമാണ്. ഗാസിയാബാദിൽ ഇന്ന് പെട്രോൾ ലിറ്ററിന് 95.23 രൂപയും ഡീസലിന് 86.80 രൂപയുമാണ്.
ആൻഡമാൻ നിക്കോബാറിൽ, രാജ്യത്തുടനീളമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ഇവിടെ പെട്രോൾ ലിറ്ററിന് 82.96 രൂപയാണ്. ഇറ്റാനഗറിൽ പെട്രോൾ ലിറ്ററിന് 92.02 രൂപയാണ്.
ഡീസൽ വില ഏറ്റവും കൂടുതൽ ഇടിഞ്ഞത് ലഡാക്കിലാണ്. ഇവിടെ ലിറ്ററിന് 19.61 രൂപ കുറച്ചിരുന്നു. ആൻഡമാൻ നിക്കോബാറിൽ ഇപ്പോൾ ഡീസൽ വില ലിറ്ററിന് 77.13 രൂപയാണ്. അതേസമയം, രാജസ്ഥാനിലെ ജയ്പൂരിൽ ഡീസൽ വില 100 രൂപയ്ക്ക് മുകളിലാണ്, ലിറ്ററിന് 108.39 രൂപ.
കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം, ഇരുപത്തഞ്ചോളം സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) ഇത് പിന്തുടരുകയും ഇന്ധനത്തിന്റെ വാറ്റ് കുറയ്ക്കുകയും ചെയ്തു. എന്നിരുന്നാലും, നികുതിയിളവ് പ്രഖ്യാപിച്ചിട്ടില്ലാത്ത, ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന പതിനൊന്ന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്.
കേരളം, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, ലക്ഷദ്വീപ്, രാജസ്ഥാൻ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. എന്നിരുന്നാലും, 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ് പെട്രോളിന്റെ ഏറ്റവും വലിയ നികുതിയിളവ് നടപ്പാക്കി.
അതേസമയം, ഹരിയാന പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ നവംബർ 15 രാവിലെ 6 മുതൽ നവംബർ 16 രാവിലെ 6 വരെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ചത് വൻ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കിയതായി പെട്രോൾ പമ്പുടമകൾ പറഞ്ഞു. കേന്ദ്രം എക്‌സൈസ് തീരുവ വെട്ടിക്കുറച്ചത് ഹരിയാനയിലെ പെട്രോൾ പമ്പുടമകളെ വലച്ചു. പെട്രോളിയം പമ്പ് ഡീലർമാർ തങ്ങളുടെ കമ്മീഷൻ വർധിപ്പിക്കണമെന്നും നഷ്ടം നികത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.