തുടർച്ചയായ 22 ദിവസമായി രാജ്യത്തെ ഇന്ധനവിലയിൽ മാറ്റമില്ല. പെട്രോൾ, ഡീസൽ വില ജൂലൈ 17 മുതൽ ഒരേ നിരക്കിലാണ്. പെട്രോൾ ലിറ്ററിന് 100 രൂപയിലധികം ആയെങ്കിലും ഇത്രയും ദിവസങ്ങൾക്കിടെ ഏറ്റക്കുറച്ചിലുകൾ സംഭവിച്ചിട്ടില്ല.
ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 101.84 രൂപയും ഡീസൽ വില 89.87 രൂപയുമായി തുടരുന്നു.
മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കും വാങ്ങാം.
ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് ലിറ്ററിന് 102.08 രൂപയും ഡീസലിന് 93.02 രൂപയുമാണ്. ഭോപ്പാലിൽ പെട്രോളിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ് വില.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതികൾ, പ്രാദേശിക, ചരക്ക് ചാർജുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കേന്ദ്രസർക്കാരിന്റെ പെട്രോളിൽ നിന്നുള്ള എക്സൈസ് തീരുവ ശേഖരണം 2014-15ലെ 29,279 കോടിയിൽ നിന്ന് 167 ശതമാനം ഉയർന്ന് 2019 - 20ൽ 78,230 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ നികുതി വർദ്ധനവ് കാരണം 2020 - 21 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇത് 89,575 കോടി രൂപയായി ഉയർന്നു.
ഡീസലിലും സമാനമായ വർധനയുണ്ടായി, എക്സൈസ് ശേഖരം 2014-20ൽ 42,881 കോടിയിൽ നിന്ന് 2019-20 ൽ 1,23,166 കോടി രൂപയായി വർദ്ധിച്ചു. 2020-21 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഇത് 2,04,906 കോടി രൂപയായി ഉയർന്നു.
സർക്കാരിൻറെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിൽ (പിപിഎസി) നിന്നുള്ള വിവരങ്ങൾ അനുസരിച്ച് വിൽപന നികുതി, പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകൾ എന്നിവയുടെ മൂല്യവർദ്ധിത നികുതി എന്നിവയുടെ രൂപത്തിൽ സംസ്ഥാന ഖജനാവിന് ലഭിക്കുന്ന സംഭാവന 2014-15ൽ 137,157 കോടിയിൽ നിന്ന് 46 ശതമാനം വർദ്ധിച്ചു. 2019-20 ൽ വരുമാനം 200,493 കോടി രൂപ വരെ ഉയർന്നു. 2020-21 ലെ ആദ്യ ഒമ്പത് മാസക്കാലത്തെ വരുമാനം 135,693 കോടി രൂപയായിരുന്നു.
മെയ് 4 മുതൽ പശ്ചിമബംഗാൾ, കേരളം, അസം, തമിഴ്നാട്, പുതുച്ചേരി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വർദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.
അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്, അതിനുശേഷം നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കിനെ എക്കാലത്തെയും ഉയർന്ന നിലയിൽ നിലനിർത്തുന്നു.
Summary: Petrol prices remained unchanged in the country for the 22nd day on Sunday while diesel rates also did not go up. In Delhi, petrol prices remained at Rs 101.84 a litre while the rate of diesel was at Rs 89.87ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.