• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | തുടരെ എട്ടാം ദിനത്തിലും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോൾ - ഡീസൽ നിരക്കുകൾ

Fuel Price | തുടരെ എട്ടാം ദിനത്തിലും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോൾ - ഡീസൽ നിരക്കുകൾ

ഏപ്രിൽ 6 ബുധനാഴ്ചയാണ് അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവുണ്ടായത്.

പെട്രോൾ, ഡീസൽ നിരക്കുകൾ

പെട്രോൾ, ഡീസൽ നിരക്കുകൾ

  • Share this:
    രാജ്യത്ത് തുടര്‍ച്ചയായ എട്ടാം ദിനവും പെട്രോള്‍ ഡീസല്‍ നിരക്കുകളില്‍ (Petrol-Diesel Price) മാറ്റമില്ല. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ്. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയായും മുംബൈയിൽ ലിറ്ററിന് 104.77 രൂപയായും തുടരുന്നു.

    നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മാർച്ച് 22 മുതൽ ഇന്ത്യയിൽ ഇന്ധന വില ഉയര്‍ന്നിരുന്നു. ഏപ്രിൽ 6 ബുധനാഴ്ചയാണ് അവസാനമായി പെട്രോൾ, ഡീസൽ വിലയിൽ വർദ്ധനവുണ്ടായത്.

    രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ വില പരിശോധിക്കാം. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയിലും ഡീസൽ ലിറ്ററിന് 99.83 രൂപയിലുമാണ് വിൽക്കുന്നത്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ് വില്പനയെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളുടെ അറിയിപ്പ് വ്യക്തമാക്കുന്നു.

    Also read- UPI വഴിയുള്ള പണമിടപാടുകൾ താൽക്കാലികമായി നിർത്തിവെയ്ക്കുന്നതായി ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം Coinbase; തീരുമാനത്തിന് പിന്നിലെന്ത്?


     2022 ഏപ്രിൽ 14 വ്യാഴാഴ്ചയിലെ പ്രധാന നഗരങ്ങളിലെ പെട്രോൾ, ഡീസൽ വിലകൾ:

    ഡൽഹി : പെട്രോൾ- ലിറ്ററിന് 105.41 രൂപ, ഡീസൽ - ലിറ്ററിന് 96.67 രൂപ

    മുംബൈ: പെട്രോൾ - ലിറ്ററിന് 120.51 രൂപ, ഡീസൽ - ലിറ്ററിന് 104.77 രൂപ

    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 115.12 രൂപ, ഡീസൽ - ലിറ്ററിന് 99.83 രൂപ

    ചെന്നൈ: പെട്രോൾ - ലിറ്ററിന് 110.85 രൂപ, ഡീസൽ - ലിറ്ററിന് 100.94 രൂപ

    ഭോപ്പാൽ: പെട്രോൾ - ലിറ്ററിന് 118.14 രൂപ, ഡീസൽ - ലിറ്ററിന് 101.16 രൂപ

    ഹൈദരാബാദ്: പെട്രോൾ - ലിറ്ററിന് 119.49 രൂപ, ഡീസൽ - ലിറ്ററിന് 105.49 രൂപ

    ബെംഗളൂരു: പെട്രോൾ - ലിറ്ററിന് 111.09 രൂപ, ഡീസൽ - ലിറ്ററിന് 94.79 രൂപ

    ഗുവാഹത്തി: പെട്രോൾ ലിറ്ററിന് 105.66 രൂപ, ഡീസൽ - ലിറ്ററിന് 91.40 രൂപ

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 105.25 രൂപ, ഡീസൽ - ലിറ്ററിന് 96.83 രൂപ

    ഗാന്ധിനഗർ: പെട്രോൾ ലിറ്ററിന് 105.29 രൂപ, ഡീസൽ - ലിറ്ററിന് 99.64 രൂപ

    തിരുവനന്തപുരം: പെട്രോൾ - ലിറ്ററിന് 117.19 രൂപ, ഡീസൽ - ലിറ്ററിന് 103.95 രൂപ

    Published by:Naveen
    First published: