നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol price | കുലുക്കമില്ലാതെ പെട്രോൾ ഡീസൽ വില; തുടർച്ചയായ ഒൻപതാം ദിവസവും മാറ്റമില്ല

  Petrol price | കുലുക്കമില്ലാതെ പെട്രോൾ ഡീസൽ വില; തുടർച്ചയായ ഒൻപതാം ദിവസവും മാറ്റമില്ല

  അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്

  പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

  • Share this:
   പെട്രോൾ വിലയും ഡീസൽ നിരക്കും തുടർച്ചയായ ഒമ്പതാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തുടനീളമുള്ള ഇന്ധന നിരക്ക് ഒരാഴ്ചയിലേറെയായി ഒരേ നിരക്കിൽ തന്നെയാണ്. അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്, അതിനുശേഷം നിരക്കുകളിൽ വർദ്ധനവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കിനെ എക്കാലത്തെയും ഉയർന്ന നിലയിൽ നിലനിർത്തുന്നു.

   അവസാന വിലവർദ്ധനവ് അനുസരിച്ച് പെട്രോളിന് 26 മുതൽ 34 പൈസ വരെ വർധനയുണ്ടായി. ഡീസൽ നിരക്കിൽ 15 മുതൽ 37 പൈസ വരെയും. ഡീസൽ വില ലിറ്ററിന് 100 രൂപയുടെ പരിധിയിലാണെങ്കിലും കഴിഞ്ഞ ഒൻപത് ദിവസമായി ഇത് മുന്നോട്ടു കുതിക്കാതെ നിലനിൽക്കുന്നുണ്ട്.

   രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 30 പൈസ വർധിച്ച് ജൂലൈ 17 ന് ലിറ്ററിന് 101.84 രൂപയിലെത്തി. മുംബൈയിൽ അവസാന വർദ്ധനവ് പെട്രോൾ ലിറ്ററിന് 107.83 രൂപ എന്ന നിരക്കിലെത്തിച്ചു. ഒരു ലിറ്റർ പെട്രോളിന് ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ വാഹനമോടിക്കുന്നവർ യഥാക്രമം 102.49 രൂപയും 105.25 രൂപയുമാണ് ചെലവിടുന്നത്.

   അവസാന വിലവർദ്ധനവിൽ രണ്ട് നഗരങ്ങളിലും ഉയർന്നത് യഥാക്രമം 26 പൈസയും 31 പൈസയുമായിരുന്നു. കൊൽക്കത്തയിൽ ഒരാഴ്ചയായി ഒരു ലിറ്റർ പെട്രോളിന് 102.80 രൂപ നിരക്കിൽ തുടരുന്നു. മുമ്പത്തെ നിരക്കുകളിൽ നിന്ന് 34 പൈസ വർധനയാണ് അവസാന വിലവർദ്ധനവിൽ സംഭവിച്ചത്.   പല പ്രധാന മെട്രോകളിലെയും നിരക്ക് ലിറ്ററിന് 100 രൂപയിലെത്തിയതോടെ ഡീസൽ വിലയും പുതിയ ഉയരങ്ങളിലെത്തി. മുംബൈയിൽ ഡീസൽ നിരക്ക് ലിറ്ററിന് 97.45 രൂപയാണ്. ഡൽഹിയിൽ ഒരു ലിറ്റർ ഡീസലിന് ഇപ്പോഴും 89.87 രൂപയാണ് വില. കൊൽക്കത്തയും ചെന്നൈയും ലിറ്ററിന് 93.02 രൂപയും ഡീസലിന് 94.39 രൂപയുമാണ് നിരക്കിലാണ് വിൽക്കുന്നത്. ബാംഗ്ലൂർ നഗരത്തിൽ ഒരു ലിറ്റർ ഡീസലിന് 95.26 രൂപ നൽകണം.

   ഇന്ധനത്തിന്റെ ഉയർന്ന വില, പ്രധാനമായും സംസ്ഥാന അധിഷ്ഠിത നികുതികൾക്കും ഇന്ധന എക്സൈസ് തീരുവയ്ക്കും മൂല്യവർധിത നികുതിക്കും (വാറ്റ്) കൂടിയാണ്. രാജ്യത്തുടനീളമുള്ളവർ നേരിടുന്ന ഇന്ധന വിലയുടെ ഭൂരിഭാഗവും ഈ ഘടകങ്ങളാണ്.

   പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം ജൂലൈ 19 ന് പാർലമെന്റിന് സമർപ്പിച്ച കണക്കനുസരിച്ച് രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്, ഒഡീഷ എന്നിവയാണ് വാറ്റ് ഏറ്റവും കൂടുതൽ ഈടാക്കുന്ന സംസ്ഥാനങ്ങൾ.

   Summary: Petrol prices and diesel rates on Monday have hit a plateau for the ninth day in a row. The fuel rates across the country have stood still for more than a week now. The last price change which happened was on July 17, after which no jumps in rates have taken place. However, this still leaves the fuel rates across the country, standing still at an all-time high
   Published by:user_57
   First published:
   )}