നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price today | കേരളത്തിൽ പെട്രോൾ വില 100ൽ താഴെ; ആഭ്യന്തര വിപണിയിൽ എണ്ണവില മാറ്റമില്ലാതെ തുടരുന്നു

  Fuel price today | കേരളത്തിൽ പെട്രോൾ വില 100ൽ താഴെ; ആഭ്യന്തര വിപണിയിൽ എണ്ണവില മാറ്റമില്ലാതെ തുടരുന്നു

  Fuel price remains unchanged on June 15 | നിലവിൽ പെട്രോളും ഡീസലും രാജ്യത്തുടനീളം റെക്കോർഡ് വിലയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്

  News18

  News18

  • Share this:
   സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണ വിപണന കമ്പനികൾ ഒരു ദിവസം മുമ്പ് നിരക്ക് കുത്തനെ ഉയർത്തിയതിന് ശേഷം, ജൂൺ 15 ചൊവ്വാഴ്ച ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നു. നിലവിൽ പെട്രോളും ഡീസലും രാജ്യത്തുടനീളം റെക്കോർഡ് വിലയ്ക്കാണ് ചില്ലറ വിൽപ്പന നടത്തുന്നത്.

   ആവശ്യം ഉയർന്നതോടെ, ആഗോള ക്രൂഡ് ഓയിൽ കുതിച്ചുയരുന്നതിനാൽ വരും ദിവസങ്ങളിൽ ഇന്ധന വില ഇനിയും ഉയരാൻ സാധ്യതയുണ്ട്. ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് ഓയിൽ തുടർച്ചയായി നാല് സെഷനുകളിൽ ഉയരുകയാണ്. ഇത് ബാരലിന് 73 ഡോളറിന് മുകളിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്.

   വർദ്ധിച്ചുവരുന്ന അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലകൾ വരും ദിവസങ്ങളിൽ നിരക്ക് ഉയർത്താൻ എണ്ണ കമ്പനികളെ പ്രേരിപ്പിച്ചേക്കാം. ദൈനംദിന അവശ്യവസ്തുക്കളുടെയും ആരോഗ്യസംരക്ഷണത്തിന്റെയും ചെലവ് വർദ്ധിക്കുന്നതിനാൽ സമ്മർദ്ദത്തിലായ രാജ്യത്തെ താഴ്ന്ന, ഇടത്തരം വരുമാനക്കാർക്ക് ഇത് അധിക സാമ്പത്തികഭാരം ഏൽപ്പിക്കാൻ സാധ്യതയുണ്ട്.

   പെട്രോൾ, ഡീസൽ നിരക്കുകൾ ഇന്ന് ഉയർത്തിയിട്ടില്ലെങ്കിലും മെയ് 4 മുതൽ രണ്ടിന്റെയും വില ലിറ്ററിന് 7 രൂപ ഉയർത്തിയിരുന്നു. ഡൽഹിയിൽ പെട്രോൾ വില മാറ്റമില്ലാതെ 96.41 രൂപയും ഡീസലിന് ലിറ്ററിന് 87.28 രൂപയുമാണ് വില.

   മുംബൈ നിവാസികൾ നിലവിൽ ഒരു ലിറ്റർ പെട്രോളിന് 102 രൂപയാണ് നൽകുന്നത്, ഡീസലിന് ലിറ്ററിന് 95 രൂപയാണ്. കൊൽക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ പ്രധാന നഗരങ്ങളിലെ പൗരന്മാരും ഉയർന്ന നിരക്ക് കാരണം കടുത്ത സമ്മർദ്ദത്തിലാണ്.

   അതേസമയം, രാജ്യത്ത് ചില്ലറ വിൽപ്പന മേഖലയിൽ പെട്രോളിന് ഏറ്റവും കൂടുതൽ വിലയായ ലിറ്ററിന് 107 രൂപയും ഡീസൽ ലിറ്ററിന് 100 രൂപയും എന്ന പരിധി മറികടന്നിരുന്നു. രാജ്യത്തുടനീളം പല ജില്ലകളിലും പെട്രോൾ ലിറ്ററിന് 100 രൂപയ്ക്കു മുകളിലാണ് ചില്ലറ വിൽപ്പന നടത്തുന്നത്. ഡീസൽ വില പല പ്രധാന നഗരങ്ങളിലും ലിറ്ററിന് 90 രൂപ കവിഞ്ഞു.

   കോവിഡ് രണ്ടാം തരംഗത്തിൽ ഇതിനകം സാമ്പത്തിക പ്രയാസങ്ങൾ അനുഭവിച്ച വ്യക്തികൾക്ക് കടുത്ത സമ്മർദ്ദം ചെലുത്തുന്നതിനാൽ ഏറ്റവും പുതിയ ഇന്ധന വിലവർദ്ധനത്തെക്കുറിച്ച് വിദഗ്ദ്ധർ ആശങ്കാകുലരാണ്.   അതേസമയം കേരളത്തിൽ പെട്രോൾ വില ഇപ്പോഴും 100 രൂപയ്ക്ക് താഴെ തുടരുകയാണ്. ജില്ല തിരിച്ചുള്ള വിലവിവരപ്പട്ടിക ചുവടെ (ബ്രാക്കറ്റിൽ ഇന്നലത്തെ വില)

   ആലപ്പുഴ: ₹ 97.37 (₹ 97.46)

   എറണാകുളം: ₹ 96.51 (₹ 96.51)

   ഇടുക്കി: ₹ 98.07 (₹ 97.62)

   കണ്ണൂർ: ₹ 96.87 (₹ 96.87)

   കാസറഗോഡ്: ₹ 97.39 (₹ 97.32)

   കൊല്ലം: ₹ 97.84 (₹ 97.77)

   കോട്ടയം: ₹ 97.13 (₹ 96.95)

   കോഴിക്കോട്: ₹ 96.99 (₹ 96.85)

   മലപ്പുറം: ₹ 97.25 (₹ 97.15)

   പാലക്കാട്: ₹ 97.56 (₹ 97.97)

   പത്തനംതിട്ട: ₹ 97.23 (₹ 97.42)

   തൃശൂർ: ₹ 96.75 (₹ 96.94)

   തിരുവനന്തപുരം: ₹ 98.53 (₹ 98.39)

   വയനാട്: ₹ 97.78 (₹ 98.12)

   Summary: Fuel price in the country remains unchanged on June 15, Tuesday. The prices marked a steady rise the other day, and major cities in the country continue to sell petrol at an exorbitant rate above Rs 100. However, the fuel price in Kerala remain below 100/litre
   Published by:user_57
   First published:
   )}