• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price | വിലവർധനയില്ലാതെ 30 ദിവസം, രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

Fuel Price | വിലവർധനയില്ലാതെ 30 ദിവസം, രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു

അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലാണ്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    രാജ്യത്തെ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. മെയ് 21ന് പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് എട്ടു രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചതിന് പിന്നാലെ കുറഞ്ഞ ഇന്ധനവില വിലവർധനവില്ലാതെ 30 ദിവസം പിന്നിട്ടിരിക്കുകയാണ്. ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പെട്രോൾ ലിറ്ററിന് 8.69 രൂപയും ഡീസലിന് 7.05 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്.

    അതേസമയം, അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില ബാരലിന് 110 ഡോളറിന് മുകളിലാണ്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പെട്രോൾ വില 96.72 രൂപയും മുംബൈയിൽ 111.35 രൂപയുമാണ്, അതേസമയം ഡീസലിന് ഡൽഹിയിൽ ലിറ്ററിന് 89.62 രൂപയും മുംബൈയിൽ 97.28 രൂപയുമാണ് ഇന്നത്തെ നിരക്ക്.

    അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഈ ഇടിവ് ഇന്ത്യക്ക് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രത്യേകിച്ച് പെട്രോളും ഡീസലും നഷ്ടത്തിൽ വിൽക്കുന്ന പൊതുമേഖലാ എണ്ണക്കമ്പനികൾക്ക്. മെയ് 21ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചിരുന്നു. ഇതിന് പിന്നാലെ മെയ് 22ന് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് കുറച്ചു. അതിനുശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്ക് സ്ഥിരമായി തുടരുന്നു, പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കേന്ദ്രം എക്സൈസ് തീരുവ ഇനത്തില്‍ കുറച്ചത്.

    പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധനനിരക്ക്

    ഡൽഹി- പെട്രോൾ ലിറ്ററിന് 96.72 രൂപ ,ഡീസൽ ലിറ്ററിന് 89.62 രൂപ


    മുംബൈ- പെട്രോൾ ലിറ്ററിന് 111.35 രൂപ, ഡീസൽ ലിറ്ററിന് 97.28 രൂപ


    കൊൽക്കത്ത- പെട്രോൾ ലിറ്ററിന് 106.03 രൂപ .ഡീസൽ ലിറ്ററിന് 92.76 രൂപ


    ചെന്നൈ- പെട്രോൾ ലിറ്ററിന് 102.63 രൂപ , ഡീസൽ ലിറ്ററിന് 94.24 രൂപ


    ഭോപ്പാൽ- പെട്രോൾ ലിറ്ററിന് 108.65 രൂപ , ഡീസൽ ലിറ്ററിന് 93.90 രൂപ


    ഹൈദരാബാദ്- പെട്രോൾ ലിറ്ററിന് 109.66 രൂപ . ഡീസൽ ലിറ്ററിന് 97.82 രൂപ


    ബെംഗളൂരു- പെട്രോൾ ലിറ്ററിന് 101.94 രൂപ , ഡീസൽ ലിറ്ററിന് 87.89 രൂപ


    ഗുവാഹത്തി- പെട്രോൾ ലിറ്ററിന് 96.01 രൂപ , ഡീസൽ ലിറ്ററിന് 83.94 രൂപ


    ലഖ്‌നൗ- പെട്രോൾ ലിറ്ററിന് 96.57 രൂപ , ഡീസൽ ലിറ്ററിന് 89.76 രൂപ


    ഗാന്ധിനഗർ- പെട്രോൾ ലിറ്ററിന് 96.63 രൂപ , ഡീസൽ ലിറ്ററിന് 92.38 രൂപ


    തിരുവനന്തപുരം- പെട്രോൾ ലിറ്ററിന് 107.71 രൂപ , ഡീസൽ: ലിറ്ററിന് 96.52 രൂപ.


    മറ്റ് പ്രധാന നഗരങ്ങളിലെ വില

    നോയിഡയിൽ പെട്രോൾ ലിറ്ററിന് 96.79 രൂപയും ഡീസൽ 89.96 രൂപയുമായി.
    പട്‌നയിൽ പെട്രോൾ ലിറ്ററിന് 107.24 രൂപയും ഡീസൽ 94.04 രൂപയുമായി.
    പോർട്ട് ബ്ലെയറിൽ പെട്രോൾ ലിറ്ററിന് 84.10 രൂപയും ഡീസലിന് 79.74 രൂപയുമായി.

    രാവിലെ ആറ് മണിക്കാണ് പുതിയ നിരക്ക്

    എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോൾ, ഡീസൽ വില മാറുന്നത്. രാവിലെ 6 മണി മുതലാണ് പുതിയ നിരക്ക് നിലവിൽ വരും. പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ എക്സൈസ് തീരുവ, ഡീലർ കമ്മീഷൻ, വാറ്റ്, മറ്റ് കാര്യങ്ങൾ എന്നിവ ചേർത്താൽ അതിന്റെ വില യഥാർത്ഥ വിലയുടെ ഇരട്ടിയാകുന്നു. ഇതാണ് പെട്രോളിന്റെയും ഡീസലിന്റെയും വില ഇത്രയും ഉയരാൻ കാരണം.

    ഇന്നത്തെ ഏറ്റവും പുതിയ വില ഇതുപോലെ അറിയാൻ കഴിയും

    പെട്രോൾ ഡീസലിന്റെ പ്രതിദിന നിരക്ക് എസ്എംഎസ് വഴിയും നിങ്ങൾക്ക് അറിയാനാകും (ഡീസൽ പെട്രോൾ വില ദിവസേന എങ്ങനെ പരിശോധിക്കാം). ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് ആർഎസ്പി 9224992249 എന്ന നമ്പറിലേക്കും ബിപിസിഎൽ ഉപഭോക്താക്കൾക്ക് 9223112222 എന്ന നമ്പറിലേക്ക് ആർഎസ്പി അയച്ചും വിവരങ്ങൾ ലഭിക്കും. അതേസമയം, HPCL ഉപഭോക്താക്കൾക്ക് HPPrice 9222201122 എന്ന നമ്പറിലേക്ക് അയച്ച് വില അറിയാനാകും.

    Published by:Naveen
    First published: