• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാം

Fuel Price| പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്ധനവില അറിയാം

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്.

  • Share this:
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല. ഈ വർഷം മേയിൽ കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിനുശേഷം ഇന്ത്യയിലെ എണ്ണ വിപണന കമ്പനികൾ പ്രധാന നഗരങ്ങളിൽ ഇന്ധനവില മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. മറുവശത്ത്, ഒപെക് രാജ്യങ്ങൾ ഉൽപ്പാദനം വെട്ടിക്കുറച്ച പ്രഖ്യാപനങ്ങൾക്കിടയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില വലിയ തോതിൽ സ്ഥിരത കൈവരിച്ചു.

ഇന്ത്യയിൽ, ആഗോള സാഹചര്യം അനുസരിച്ച് എല്ലാ അർദ്ധരാത്രിയിലും പെട്രോൾ, ഡീസൽ വിലകൾ പരിഷ്കരിക്കുന്നു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. മുംബൈയിൽ പെട്രോൾ ലിറ്ററിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ്.

എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതുക്കിയ പെട്രോൾ, ഡീസൽ വിലകൾ പ്രാബല്യത്തിൽ വരും. വാറ്റ് അല്ലെങ്കിൽ ചരക്ക് ചാർജുകൾ പോലുള്ള പ്രാദേശിക നികുതികൾ കാരണം ചില്ലറ പെട്രോൾ, ഡീസൽ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.

രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില (ലിറ്ററിന്)
 മുംബൈ: പെട്രോൾ വില ലിറ്ററിന് 106.31 രൂപ, ഡീസൽ വില: 94.27 രൂപ.
ഡൽഹി: പെട്രോൾ വില ലിറ്ററിന് 96.72 രൂപ, ഡീസൽ വില: 89.62 രൂപ.
ചെന്നൈ: പെട്രോൾ വില ലിറ്ററിന് 102.63 രൂപ, ഡീസൽ വില: ലിറ്ററിന് 94.24 രൂപ.
കൊൽക്കത്ത: പെട്രോൾ വില ലിറ്ററിന് 106.03 രൂപ, ഡീസൽ വില: ലിറ്ററിന് 92.76 രൂപ.
ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.
ലക്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.
നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 89.96 രൂപ
ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ
ചണ്ഡീഗഡ്: പെട്രോൾ ലിറ്ററിന് 96.20 രൂപ, ഡീസൽ ലിറ്ററിന് 84.26 രൂപ.
Published by:Jayesh Krishnan
First published: