നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol-Diesel price | ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 110ന് അടുത്ത്

  Petrol-Diesel price | ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോൾ വില 110ന് അടുത്ത്

  സെപ്റ്റംബര്‍ 24ന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് കൂട്ടിയത്.

  petrol diesel price

  petrol diesel price

  • Share this:
   തിരുവനന്തപുരം: തുടർച്ചയായ നാലാം ദിവസവും പെട്രോൾ - ഡീസൽ വില (Petrol-Diesel Price) കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 36 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 110ന് അടുത്തെത്തി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 51 പൈസയും, ഡീസലിന് 103 രൂപ 15 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 55 പൈസയും ഡീസലിന് 101 രൂപ 32 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 107 രൂപ 69 പൈസയും, ഡീസലിന് 101 രൂപ 46 പൈസയുമായി.കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ടാം തവണയാണ് പെട്രോള്‍ വില കൂട്ടുന്നത്. സെപ്റ്റംബര്‍ 24ന് ശേഷം ഒരു ലിറ്റര്‍ പെട്രോളിന് 6 രൂപ 50 പൈസയും, ഡീസലിന് 7 രൂപ 73 പൈസയുമാണ് കൂട്ടിയത്.

   ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുൾപ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകൾ നടപ്പിലാക്കും. മൂല്യവർദ്ധിത നികുതി, പ്രാദേശിക, ചരക്ക് നിരക്കുകൾ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

   Also Read- Reliance Brands | Manish Malhotra | ബ്രാൻഡ് മനീഷ് മൽഹോത്രയിൽ 40 ശതമാനം ഓഹരി സ്വന്തമാക്കുമെന്ന് റിലയൻസ് ബ്രാൻഡ്സ് ലിമിറ്റഡ്

   പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു ഡീസല്‍ വില വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.

   പ്രതിദിനം 0.4 ദശലക്ഷം ബാരലിൽ കൂടുതൽ ഉൽപാദനം വർധിപ്പിക്കില്ലെന്ന ഒപെക്കിന്റെ തീരുമാനത്തിന് ശേഷം അന്താരാഷ്ട്ര ബെഞ്ച്മാർക്ക് ആയ ബ്രെന്റ് ക്രൂഡ് ബാരലിന് 82 ലേക്ക് കുതിച്ചതാണ് ഇന്ധന നിരക്ക് വലിയ തോതിൽ വർദ്ധിക്കാൻ കാരണം.

   ഒരു മാസം മുമ്പ്, ബ്രെന്റ് ബാരലിന് 72 ഡോളർ ആയിരുന്നു.

   എണ്ണയുടെ ഇറക്കുമതിക്കാരായതിനാൽ, പെട്രോളിനും ഡീസലിനും അന്താരാഷ്ട്ര വിലയ്ക്ക് തുല്യമായ നിരക്കിൽ ഇന്ത്യ വില നൽകുന്നു.

   അന്താരാഷ്ട്ര എണ്ണവിലയിലെ കുതിച്ചുചാട്ടം പെട്രോളിന് സെപ്റ്റംബർ 28നും ഡീസലിന് സെപ്റ്റംബർ 24 നും അതുവരെയുണ്ടായിരുന്ന മൂന്നാഴ്ചത്തെ വിലവര്ധനയില്ലാത്ത കാലയളവ് അവസാനിപ്പിച്ചു.

   ജൂലൈ/ആഗസ്റ്റ് മാസങ്ങളിൽ വില കുറയ്ക്കുന്നതിന് മുമ്പ്, മെയ് 4 നും ജൂലൈ 17 നും ഇടയിൽ പെട്രോൾ വില ലിറ്ററിന് 11.44 രൂപ വർധിപ്പിച്ചിരുന്നു. ഈ കാലയളവിൽ ഡീസൽ വില 9.14 രൂപ വർദ്ധിച്ചിരുന്നു.
   Published by:Anuraj GR
   First published: