നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price|105 രൂപ കടന്ന് പെട്രോൾ വില; ഇന്ധനവില ഇന്നും കൂട്ടി

    Petrol Diesel Price|105 രൂപ കടന്ന് പെട്രോൾ വില; ഇന്ധനവില ഇന്നും കൂട്ടി

    തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 18പൈസ

    petrol diesel price

    petrol diesel price

    • Share this:
      തിരുവനന്തപുരം: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 18പൈസയും ഡീസലിന് 98രൂപ 38 പൈസയുമാണ് പുതുക്കിയ വില.

      കൊച്ചിയിൽ പെട്രോൾ വില 103 രൂപ 12 പൈസയും ഡീസൽ വില 96 രൂപ 42 പൈസയുമായി. കോഴിക്കോട് പെട്രോൾ വില 103 രൂപ
      42 പൈസയുമായും ഡീസൽ വില 96 രൂപ 74 പൈസയുമായും വർധിപ്പിച്ചു.

      ഇന്നലെ പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിങ്കളാഴ്ച്ച പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും കൂട്ടിയിരുന്നു. പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്.

      Also Read-GST| സെപ്റ്റംബറിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ വർധന; കേരളത്തിന്റെ ജി.എസ്.ടി വരുമാനം 14 % കൂടി

      സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

      സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
      Published by:Naseeba TC
      First published:
      )}