നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| ഇന്ധനവില ഇന്നും കൂട്ടി; 105 രൂപ കടന്ന് പെട്രോള്‍

  Petrol Diesel Price| ഇന്ധനവില ഇന്നും കൂട്ടി; 105 രൂപ കടന്ന് പെട്രോള്‍

  തിരുവനന്തപുരത്ത് പെട്രോൾ വില 105 കടന്നു.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തിരുവനന്തപുരം: തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105 രൂപ 48പൈസയും ഡീസലിന് 98രൂപ 78 രൂപയുമായി പൈസയുമാണ് പുതുക്കിയ വില.

   കൊച്ചിയില്‍ പെട്രോളിന് 103.42 രൂപയുംഡീസലിന് 96.80 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.72 രൂപയായി. ഡീസല്‍ വില 97.14 രൂപയാണ്.

   ഇന്നലെ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്. പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസല്‍ വില വര്‍ധിപ്പിച്ചത്.

   Also Read-GST| സെപ്റ്റംബറിൽ ചരക്ക് സേവന നികുതി വരുമാനത്തിൽ വർധന; കേരളത്തിന്റെ ജി.എസ്.ടി വരുമാനം 14 % കൂടി

   സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   സെപ്റ്റംബര്‍ 24 മുതല്‍ നാലുതവണയായി ഡീസലിന് 95 പൈസയാണ് വര്‍ധിച്ചത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
   Published by:Jayesh Krishnan
   First published: