നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പതിനെട്ട് ദിവസത്തിനുശേഷം പെട്രോൾ, ഡീസൽ വില വർധിച്ചു

  Petrol Diesel Price| പതിനെട്ട് ദിവസത്തിനുശേഷം പെട്രോൾ, ഡീസൽ വില വർധിച്ചു

  പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് എണ്ണ കമ്പനികൾ ഇന്ന് വർധിപ്പിച്ചത്.

  petrol diesel price

  petrol diesel price

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് 18 ദിവസത്തിനുശേഷം പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് എണ്ണ കമ്പനികൾ ഇന്ന് വർധിപ്പിച്ചത്. ഡൽഹിയിൽ ഒരു ലിറ്റൽ പെട്രോളിന്റെ വില 90.40 രൂപയിൽ നിന്ന് 90.55 രൂപയായി. ഡീസൽ വില 80.91 രൂപയാണ്. മെട്രോ നഗരങ്ങളില്‍ മുംബൈയിലാണ് ഇന്ധന വില ഉയർന്നുനിൽക്കുന്നത്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.95 രൂപയാണ്. വിവിധ നഗരങ്ങളിൽ പെട്രോളിന് 12-15പൈസ വരെയും ഡീസലിന് 17-18 പൈസ വരെയുമാണ് വർധിച്ചിരിക്കുന്നത്.

   മറ്റ് സംസ്ഥാനങ്ങളുമായ താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ പെട്രോളിനും ഡീസലിനും വൻ വർധനയാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 92.57 രൂപയാണ് വില. ഡീസലിന് 87.07 രൂപയും. പ്രധാന നഗരങ്ങളിലെ വില പരിശോധിക്കുമ്പോൾ, കൊച്ചിയിൽ പെട്രോളിന് ലിറ്ററിന് 90.57 രൂപയാണ് വില. ഡീസലിന് 85.14 രൂപയും. കോഴിക്കോട് പെട്രോളിന് 90.95 രൂപയും ഡീസലിന് 85.54 രൂപയുമാണ് ഇന്നത്തെ വില.

   Also Read- Gold Price Today| തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില വർധിച്ചു; ഇന്നത്തെ നിരക്കുകൾ അറിയാം

   2021ന്റെ തുടക്കത്തിൽ 26 തവണ പെട്രോളിനും ഡീസലിനും വില ഉയർന്നിരുന്നു. പെട്രോളിന് 7.46 രൂപയും ഡീസലിന് 7.60 രൂപയുമാണ് ഇത്തരത്തിൽ വർധിച്ചത്. ഈ വർഷം ആദ്യമായി വില കുറഞ്ഞത് മാർച്ച് 24നും 25നുമായിരുന്നു. 24 ദിവസം മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 30നും വിലയിൽ കുറവുണ്ടായി. പിന്നീട് ഏപ്രില്‍ 15ന് പെട്രോളിന് 16 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞിരുന്നു. ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ കമ്പനികൾ രാജ്യാന്തര വിപണിയിലെ വിലയും വിദേശ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാവിലെ ആറുമണിക്ക് ചില്ലറ വിൽപന വില പുതുക്കുന്നത്.

   കേന്ദ്ര - സംസ്ഥാന നികുതികളും ചരക്കുകൂലിയും അനുസരിച്ച് വിവിധ നഗരങ്ങളിലെ വില വ്യത്യാസപ്പെട്ടിരിക്കുന്നു. പെട്രോളിന്റെ വിലയുടെ 60 ശതമാനവും ഡീസലിന്റെ വിലയുടെ 54 ശതമാനവും കേന്ദ്ര- സംസ്ഥാന സർക്കാർ ചുമത്തുന്ന നികുതികളാണ്. ഒരുലിറ്റർ പെട്രോളിന്റെ വിലയിൽ 32.09 രൂപയാണ് കേന്ദ്ര എക്സൈസ് നികുതി. ഡീസലിന് 31.80 രൂപയും.

   പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന വില (പെട്രോൾ/ ഡീസൽ വില ലിറ്ററിന്)

   ചെന്നൈ: 92.55 / 85.90
   കൊൽക്കത്ത: 90.76/ 83.78
   പൂനെ: 96.60/ 86.30
   ബെംഗളൂരു: 93.60/ 85.81
   ഹൈദരാബാദ്: 94.16/ 88.25
   നോയിഡ: 88.92/ 81.39
   മൊഹാലി: 92.83/ 83.83
   ചണ്ഡിഗഡ്- 87.15/ 80.62
   ഗുരുഗ്രാമം: 88.54/ 81.51

   Source: Indian Oil Corporation

   രാജ്യാന്തര വിപണിയിലും ഇന്ധന വില വർധിച്ചു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന് ബാരലിന് 64.63 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെൻര് ക്രൂഡിന് ബാരലിന് 67.70 ഡോളറാണ് ചൊവ്വാഴ്ചത്തെ നിരക്ക്.

   English Summary: Petrol and diesel prices have been hiked up to 18 paise across the metros on May 4, 2021 after a pause of 18 days. In Delhi, petrol prices have been increased by 15 paise from Rs 90.40 per litre to Rs 90.55 per litre and diesel prices have been raised by 18 paise from Rs 80.73 per litre to Rs 80.91 per litre, according to the Indian Oil Corporation.
   Published by:Rajesh V
   First published:
   )}