• HOME
  • »
  • NEWS
  • »
  • money
  • »
  • Fuel price | എണ്ണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; ലാഭനഷ്‌ടമില്ലാതെ പെട്രോൾ, ഡീസൽ കച്ചവടം നഷ്‌ടത്തിൽ

Fuel price | എണ്ണവില ആറുമാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ; ലാഭനഷ്‌ടമില്ലാതെ പെട്രോൾ, ഡീസൽ കച്ചവടം നഷ്‌ടത്തിൽ

ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് നിലവിലെ നിരക്കുകൾ ആശ്വാസമാണ്

Petrol Diesel Price

Petrol Diesel Price

  • Last Updated :
  • Share this:
    അന്താരാഷ്ട്ര എണ്ണവില (global fuel price) ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയതിനെത്തുടർന്ന് പെട്രോൾ വിൽപ്പനയിൽ ലാഭനഷ്‌ടങ്ങളില്ലാതെ ഇന്ധന ചില്ലറ വ്യാപാരികൾ. എന്നാൽ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമായ ഡീസൽ വിൽപ്പനയിൽ നഷ്ടം തുടരുന്നതായി അധികൃതർ പറഞ്ഞു.

    ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നതും, ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 91.51 ഡോളറിലേക്ക് കൂപ്പുകുത്തിയതിനെ തുടർന്ന് ക്രൂഡ് ബെഞ്ച്മാർക്ക് ബ്രെന്റ് വ്യാഴാഴ്ച ബാരലിന് 94.91 ഡോളറായി. ഇന്ധന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 85 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യക്ക് നിലവിലെ നിരക്കുകൾ ആശ്വാസമാണ്.

    ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പോലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ നിലവിൽ പെട്രോൾ വിൽപ്പന ലാഭനഷ്‌ടങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകുമ്പോൾ, ഡീസൽ നിരക്കിൽ ചില നഷ്ടങ്ങൾ ഉണ്ടെന്ന കാര്യം ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.

    സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളായ ഐ.ഒ.സി., ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബി.പി.സി.എൽ.), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്.പി.സി.എൽ.) എന്നിവ നാലര മാസമായി പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില ക്രമീകരിക്കാനുള്ള അവകാശം വിനിയോഗിച്ചിട്ടില്ല. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരിനെ സഹായിക്കുക എന്നതാണ് നിലവിലെ ലക്ഷ്യം. ഒരു ഘട്ടത്തിൽ, രാജ്യാന്തര എണ്ണവില കുതിച്ചുയർന്നതിനാൽ, ഡീസൽ ലിറ്ററിന് 20-25 രൂപയും പെട്രോളിന് 14-18 രൂപയും കുറഞ്ഞിരുന്നു. എണ്ണവിലയിലുണ്ടായ ഇടിവോടെയാണ് ഈ നഷ്ടം നികത്തിയത്.

    ഐ‌.ഒ‌.സി., ബി‌.പി‌.സി‌.എൽ., എച്ച്‌.പി‌.സി‌.എൽ. എന്നിവ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വില ദിവസേന ചെലവിന് അനുസൃതമായി പരിഷ്‌കരിക്കും. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിലേക്ക് കടന്ന സാഹചര്യത്തിൽ, 2021 നവംബർ 4 മുതൽ 137 ദിവസത്തേക്ക് നിരക്കുകൾ മരവിപ്പിച്ചു.

    ആ മരവിപ്പിക്കൽ ഈ വർഷം മാർച്ച് 22 ന് അവസാനിക്കുകയും, ഏപ്രിൽ 7ൽ വീണ്ടും വിലനിയന്ത്രണം വരുന്നതുവരെ രണ്ടാഴ്ചയ്ക്കുള്ളിൽ നിരക്ക് ലിറ്ററിന് 10 രൂപ വീതം വർദ്ധിച്ചു. രാജ്യതലസ്ഥാനത്ത് നിലവിൽ പെട്രോളിന് 96.72 രൂപയും ഡീസലിന് 89.62 രൂപയുമാണ്. സർക്കാർ എക്‌സൈസ് തീരുവ കുറച്ചതിനാൽ ഏപ്രിൽ 6ന് പെട്രോളിന് 105.41 രൂപയും ഡീസലിന് 96.67 രൂപയും ആയിരുന്നു.

    പ്രധാന നഗരങ്ങളിലെ ഇന്ധന നിരക്ക് പരിശോധിക്കുക:

    തിരുവനന്തപുരം
    പെട്രോൾ ലിറ്ററിന് 107.71 രൂപ
    ഡീസൽ: ലിറ്ററിന് 96.52 രൂപ

    ഡൽഹി
    പെട്രോൾ ലിറ്ററിന് 96.72 രൂപ
    ഡീസൽ ലിറ്ററിന് 89.62 രൂപ

    മുംബൈ
    പെട്രോൾ ലിറ്ററിന് 106.31 രൂപ
    ഡീസൽ ലിറ്ററിന് 94.27 രൂപ

    കൊൽക്കത്ത
    പെട്രോൾ ലിറ്ററിന് 106.03 രൂപ
    ഡീസൽ ലിറ്ററിന് 92.76 രൂപ

    ചെന്നൈ
    പെട്രോൾ ലിറ്ററിന് 102.63 രൂപ
    ഡീസൽ ലിറ്ററിന് 94.24 രൂപ

    ഭോപ്പാൽ
    പെട്രോൾ ലിറ്ററിന് 108.65 രൂപ
    ഡീസൽ ലിറ്ററിന് 93.90 രൂപ

    ഹൈദരാബാദ്
    പെട്രോൾ ലിറ്ററിന് 109.66 രൂപ
    ഡീസൽ ലിറ്ററിന് 97.82 രൂപ

    ബെംഗളൂരു
    പെട്രോൾ ലിറ്ററിന് 101.94 രൂപ
    ഡീസൽ ലിറ്ററിന് 87.89 രൂപ

    ഗുവാഹത്തി
    പെട്രോൾ ലിറ്ററിന് 96.01 രൂപ
    ഡീസൽ ലിറ്ററിന് 83.94 രൂപ

    ലഖ്‌നൗ
    പെട്രോൾ ലിറ്ററിന് 96.57 രൂപ
    ഡീസൽ ലിറ്ററിന് 89.76 രൂപ

    ഗാന്ധിനഗർ
    പെട്രോൾ ലിറ്ററിന് 96.63 രൂപ
    ഡീസൽ ലിറ്ററിന് 92.38 രൂപ
    Published by:user_57
    First published: