HOME » NEWS » Money » FUEL PRICES INCREASED ON MAY 21 DIESEL PRICE IN KERALA CROSSED RS 90 UPDATED

Petrol Diesel Price| ഇന്ധന വില കൂടി; കേരളത്തിൽ ഡീസൽ വില 90 കടന്നു

ഈ മാസം ഇത് 11ാമത്തെ തവണയാണ് എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്.

News18 Malayalam | news18-malayalam
Updated: May 21, 2021, 2:33 PM IST
Petrol Diesel Price| ഇന്ധന വില കൂടി; കേരളത്തിൽ ഡീസൽ വില 90 കടന്നു
Petrol Diesel Price
  • Share this:
ന്യൂഡൽഹി/ തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. വിവിധ നഗരങ്ങളിൽ പെട്രോളിന് 19 പൈസയും ഡീസലിന് 29 പൈസയുമാണ് ഉയർന്നത്. ഈ മാസം ഇത് 11ാമത്തെ തവണയാണ് എണ്ണക്കമ്പനികൾ ഇന്ധന വില വർധിപ്പിക്കുന്നത്. 11 ദിവസംകൊണ്ട് പെട്രോളിന് 2.64 രൂപയും ഡീസലിന് 3.07 രൂപയുമാണ് വർധിച്ചത്. കേരളത്തിൽ പെട്രോൾ വില 95 രൂപ കടന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്ന് 95.27 രൂപയാണ് വില. ഡീസലിന് 90.31 രൂപയും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93.33 രൂപയാണ് വില. ഡീസലിന് 88.50 രൂപയും. കോഴിക്കോട് പെട്രോളിന് 93.45 രൂപയും ഡീസലിന് 88.63 രൂപയുമാണ് ഇന്നത്തെ വില.

മെട്രോ നഗരമായ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 93.04 രൂപയാണ് വില. ഡീസലിന് 83.80 രൂപയും. മുംബൈയിൽ പെട്രോൾ വില 100 കടക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഒരു ലിറ്റർ പെട്രോളിന് 99.32 രൂപയാണ് വില. ഡീസലിന് 91.01 രൂപയും. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്ധന വില (പെട്രോൾ/ ഡീസൽ ലിറ്ററിന്): ചെന്നെ- 94.71/ 88.62, കൊൽക്കത്ത- 93.11/ 86.64, നോയിഡ- 90.61/ 84.04, ഗുരുഗ്രാമം- 90.66/ 83.94.

രാജ്യാന്തര വിപണിയിലെ എണ്ണ വിലയും ഡോളർ- രൂപ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഓരോ ദിവസവും വിൽപന വില നിശ്ചയിക്കുന്നത്. എന്നാൽ പ്രാദേശിക നികുതികളും ചരക്കുകൂലിയും അനുസരിച്ച് ഓരോ നഗരത്തിലും വിലയിൽ മാറ്റം ഉണ്ടാകും. ഭാരത് പെട്രോളിയം കോർപറേഷൻ, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖല എണ്ണ കമ്പനികൾ ഓരോ ദിവസവും രാവിലെ ആറിനാണ് വിൽപന വില പുതുക്കുന്നത്.

Also Read- ഫ്ലിപ്കാർട്ടിനെതിരെ അഖിലേന്ത്യ വ്യാപാരസംഘടന; നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപണം

രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ കൂടുതൽ നഗരങ്ങളിൽ പെട്രോൾ വില ഇതിനോടകം 100 രൂപ കടന്നു. രത്നഗിരി, പർഭാരി, ഔറംഗാബാഗ്, ഇൻഡോർ, ഭോപ്പാൽ, ഗ്വാളിയോർ, ജയ്സാൽമർ, ബൻസ്വാര എന്നീ നഗരങ്ങളിൽ ദിവസങ്ങൾക്ക് മുൻപേ പെട്രോൾ വില സെഞ്ചുറി താണ്ടിയിരുന്നു.

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ / ഡീസൽ വില (ലിറ്ററിന്)

അലപ്പുഴ - 93.90 / 89.03
എറണാകുളം- 93.33 / 88.50
ഇടുക്കി - 94.32/ 89.36
കണ്ണൂർ- 93.96 / 89.11
കാസർഗോഡ് - 94.26/ 89.39
കൊല്ലം - 94.08/ 89.20
കോട്ടയം- 93.76/ 88.90
കോഴിക്കോട്- 93.45 / 88.63
മലപ്പുറം- 93.67/ 88.84
പാലക്കാട്- 94.38/ 89.47
പത്തനംതിട്ട- 93.38/ 89.02
തൃശ്ശൂർ- 93.38/ 88.54
തിരുവനന്തപുരം- 95.27/ 90.31
വയനാട് - 94.71 / 89.76

കോവിഡ് പ്രതിസന്ധിക്കിടെ മെയ് നാല് മുതലാണ് ഇന്ധന വില കൂട്ടാൻ തുടങ്ങിയത്. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. കൂടാതെ ചില്ലറ ഇന്ധന വില ഇപ്പോൾ 2018 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലുമാണ്. പെട്രോൾ, ഡീസൽ വില കുത്തനെ ഉയർന്നതിന്റെ ഫലമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഉയർന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ഡീസൽ വില ഉയരുന്നതിന്റെ ചരക്ക് സേവന നിരക്ക് ഉയരുന്നതിനും കാരണമാകും. ഇത് എഫ്എംസിജി, പഴം, പച്ചക്കറി, ഇരുമ്പ്, ഉരുക്ക് തുടങ്ങിയ വസ്തുക്കളുടെ വില വർദ്ധനവിനും കാരണമാകും.

അതേസമയം, രാജ്യാന്തര വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും എണ്ണവില കുറഞ്ഞു. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില ബാരലിന് 61.96 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 64.97 ഡോളറായി കുറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് പല സംസ്ഥാനങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിൽ ആവശ്യകത കുറഞ്ഞു.
Published by: Rajesh V
First published: May 21, 2021, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories