ന്യൂഡല്‍ഹി: 120 ദിവസമായി മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇന്ധന വില (Fuel Price) പുനര്‍ നിര്‍ണയം അടുത്തയാഴ്ച പുനരാരംഭിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് 12 രൂപയെങ്കിലും കൂടുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വിലയിലുണ്ടായ വർധനവിനെ തുടർന്ന് എണ്ണ കമ്പനികള്‍ക്കുണ്ടായ നഷ്ടം ഒഴിവാക്കാന്‍ ഈ നിരക്കില്‍ വര്‍ധന വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
റഷ്യ യുക്രെയ്നിൽ ആക്രമണം തുടങ്ങിയത് മുതൽ രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായത്. ഇന്നലെ ഒരു ഘട്ടത്തിൽ ബാരലിന് 120 ഡോളര്‍ കടന്ന വില ഇന്നു 118 ലേക്കു താഴ്ന്നിട്ടുണ്ട്. ഇപ്പോഴത്തെ നിരക്കില്‍ പെട്രോളും ഡീസലും വില്‍ക്കുന്നതിലൂടെ എണ്ണ കമ്പനികള്‍ക്ക് 12.10 രൂപയുടെ നഷ്ടം ഉണ്ടാവുന്നുണ്ടെന്നാന്ന് ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കമ്പനികളുടെ ലാഭം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് 15.10 ആവുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യ ഇറക്കുമതിക്ക് ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന് ഇന്ന് 118.1 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. 2012ന് ശേഷമുള്ള ഉയര്‍ന്ന വിലയാണിത്. പെട്രോള്‍, ഡീസല്‍ വില നിര്‍ണയം മരവിപ്പിച്ച നവംബറില്‍ ശരാശരി 81.50 രൂപയായിരുന്നു അസംസ്കൃത എണ്ണയുടെ വില.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്ത് ഇന്ധന വില പുനര്‍ നിര്‍ണയം മരവിപ്പിച്ചതെന്നാണ് അനൗദ്യോഗിക റിപ്പോർട്ടപകൾ. നിയമസഭാ തെരഞ്ഞെടുപ്പിലെ അവസാന ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്. ഇതിന് പിന്നാലെ വില പുനര്‍ നിര്‍ണയം പുനരാരംഭിക്കാനിരിക്കുകയാണ് കമ്പനികളെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ നവംബര്‍ 4-ന് ശേഷം രാജ്യത്ത് ഇന്ധനവില കൂട്ടിയിട്ടില്ല. എന്നാല്‍ ഇക്കാലയളവില്‍ അന്താരാഷ്ട്ര വിലയില്‍ 21 ഡോളറിന്റെ വര്‍ദ്ധന ഉണ്ടായി. അന്താരാഷ്ട്ര വിലയില്‍ ഒരു ഡോളറിന്റെ വര്‍ദ്ധന ഉണ്ടാകുമ്പോള്‍ പെട്രോളിനും ഡീസലിനും ലിറ്റിന് 70 മുതല്‍ 80 പൈസ വരെയാണ് രാജ്യത്തെ എണ്ണ കമ്പനികള്‍ വര്‍ദ്ധിപ്പിക്കുന്നത്. പെട്രോള്‍ -ഡീസല്‍ വില കൂട്ടുന്നതോടെ പൊതു വിപണിയില്‍ അവശ്യ സാധനങ്ങള്‍ക്ക് അടക്കം വന്‍ വിലക്കയറ്റം ഉണ്ടാകും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.